1 GBP = 107.39
breaking news

റഷ്യയിൽ ഉത്തര കൊറിയൻ സേനക്ക് കനത്ത ആൾനാശമെന്ന് റിപ്പോർട്ട്

റഷ്യയിൽ ഉത്തര കൊറിയൻ സേനക്ക് കനത്ത ആൾനാശമെന്ന് റിപ്പോർട്ട്

കി​യ​വ്: റ​ഷ്യ​ക്കു വേ​ണ്ടി കു​ർ​സ്ക് മേ​ഖ​ല​യി​ൽ ഏ​റ്റു​മു​ട്ടു​ന്ന ഉ​ത്ത​ര കൊ​റി​യ​യു​ടെ സൈ​ന്യ​ത്തി​ന് ക​ന​ത്ത ആ​ൾ നാ​ശ​മു​ണ്ടാ​യ​താ​യി യു​ക്രെ​യ്ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി.

നോ​വോ​യി​വ​നോ​വ്ക മേ​ഖ​ല​യി​​ലു​ണ്ടാ​യ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് നി​ര​വ​ധി സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ജി.​യു.​ആ​ർ അ​റി​യി​ച്ചു.

കു​ടി​വെ​ള്ള ക്ഷാ​മ​മ​ട​ക്കം സൈ​ന്യം നി​ര​വ​ധി പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​താ​യും ജി.​യു.​ആ​ർ വ്യ​ക്ത​മാ​ക്കി. യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ യു​ക്രെ​യ്ന് വ​ൻ സാ​മ്പ​ത്തി​ക, സൈ​നി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സൈ​നി​ക നാ​ശ​ത്തെ കു​റി​ച്ചു​ള്ള പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

കു​ർ​സ്ക് മേ​ഖ​ല​യി​ലെ ഏ​റ്റു​മു​ട്ട​ലി​നി​ടെ 3000ത്തോ​ളം ഉ​ത്ത​ര കൊ​റി​യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വോ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. മൂ​ന്ന് വ​ർ​ഷ​മാ​യി തു​ട​രു​ന്ന യു​ദ്ധ​ത്തി​ൽ റ​ഷ്യ​യെ സ​ഹാ​യി​ക്കാ​ൻ 12,000 സൈ​നി​ക​രെ ഉ​ത്ത​ര കൊ​റി​യ വി​ന്യ​സി​ച്ചെ​ന്നാ​ണ് വി​വ​രം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more