1 GBP = 110.83
breaking news

ചില പുഴുക്കുത്തുകള്‍ എവിടെയുമുണ്ടാകും, ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും; പിന്തുണച്ച് കാരായി രാജന്‍

ചില പുഴുക്കുത്തുകള്‍ എവിടെയുമുണ്ടാകും, ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും; പിന്തുണച്ച് കാരായി രാജന്‍

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളെ പിന്തുണച്ച് കാരായി രാജന്‍. ആഭ്യന്തര വകുപ്പില്‍ വിശ്വാസമുണ്ടെങ്കിലും ചില പുഴുക്കുത്തുകള്‍ അവിടെയുമുണ്ടാകാമെന്ന് കാരായി രാജന്‍ പറഞ്ഞു. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുകയും ശിക്ഷയേറ്റു വാങ്ങേണ്ടി വരികയും ചെയ്യുമെന്നത് ഈ നേതൃത്വത്തിലുള്ള തന്റെ വിശ്വാസമാണെന്നും കാരായി രാജന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.


സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ അനുകൂലികള്‍ കാരായി രാജന്‍, ഐ പി ബിനു തുടങ്ങിയ നേതാക്കളെ കുടുക്കാന്‍ നോക്കിയെന്നായിരുന്നു പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണം.


അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഇരുവരുടെയും ഒപ്പം ഡിവൈഎഫ്‌ഐ നേതാവ് സുബിന്‍, സിപിഐഎം വലിയവിള ബ്രാഞ്ച് സെക്രട്ടറി റിനേഷ് എന്നിവരുടെ ഫോണ്‍വിളി വിവരങ്ങള്‍ എന്നിവ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് സംശയിച്ചതെന്നും അന്‍വര്‍ ചോദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more