- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
- ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
- അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
- വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും
- മാഞ്ചസ്റ്ററിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് തൃശൂർ സ്വദേശിയായ ഷൈമി പി കെ
കൈ പിടിച്ചു, ചുറ്റികയേന്തി, താമരയും തഴുകി കേരളാ കോൺഗ്രസ്
- Apr 19, 2023
1964ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടുപോന്ന കേരളത്തിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൻമാർ രൂപം കൊടുത്ത രാഷ്ട്രീയ പാർട്ടിയാണ് കേരള കോൺഗ്രസ്. വളരുംതോറും പിളരുന്ന പാർട്ടിയെന്നാണ് കേരളാ കോൺഗ്രസ് അറിയപ്പെടുന്നത്. കോൺഗ്രസിനും ഇടത് മുന്നണിക്കുമൊപ്പം പലകുറി ചേർന്ന് നിന്ന കേരളാ കോൺഗ്രസ് ഇപ്പോൾ ബിജെപി മുന്നണിയുടേയും ഭാഗമാവുകയാണ്.
ആദ്യ പിളർപ്പ്
കേരളാ കോൺഗ്രസിന്റെ പിളർപ്പുകൾക്ക് 46 വർഷത്തെ പഴക്കമുണ്ട്. 1977 ലാണ് കേരളാ കോൺഗ്രസിൽ ആദ്യ പിളർപ്പ് ഉണ്ടാകുന്നത്. ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി) എന്ന പാർട്ടി രൂപീകരിച്ച് ഇടതുമുന്നണിയിലേയ്ക്ക് ചേരുന്നത് ആ വർഷമാണ്. അങ്ങനെ അതേ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി വിഭാഗം യു.ഡി.എഫിലും പിള്ള വിഭാഗം എൽ.ഡി.എഫിലും മത്സരിച്ചു.
മാണി , ജോസഫ് വിഭാഗങ്ങളുടെ പിറവി
1979-ൽ പാർട്ടി വീണ്ടും പിളർന്നു. കേരള കോൺഗ്രസ് മാണി, ജോസഫ് എന്നീ വിഭാഗങ്ങളായാണ് അന്ന് പിളർന്നത്. കെ.എം. മാണിയുടെ പാർട്ടിയാണ് കേരള കോൺഗ്രസ് (എം.) പി.ജെ. ജോസഫിന്റെ പാർട്ടി കേരള കോൺഗ്രസ് (ജോസഫ്).
1979-ലാണ് കേരളാ കോൺഗ്രസ് മാണി വിഭാഗം ആദ്യമായി എൽഡിഎഫിന്റെ ഭാഗമാകുന്നത്. പി.കെ. വാസുദേവൻ നായർ മന്ത്രിസഭയിൽ അംഗമായിരുന്ന കെ.എം. മാണി, ജോസഫ് ഗ്രൂപ്പിന്റെ പ്രതിനിധിയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാത്തതിനെ തുടർന്ന് യു.ഡി.എഫ് വിടുകയായിരുന്നു. തുടർന്ന് 1979 നവംബർ 14 ന് കെ.എം. മാണി ഇടതുമുന്നണിയിൽ ചേർന്നു. 1980-ൽ നടന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് ഒപ്പം ചേർന്ന് മത്സരിച്ചു. ഇതോടെ നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം 1980-ൽ ഇടതുമുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിൽ എത്തി. ഇ.കെ. നായനാർ നയിച്ച മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയായി കെ.എം. മാണി അധികാരത്തിൽ തുടരുകയും ചെയ്തു.
എന്നാൽ 1981 ഒക്ടോബർ 20ന് നായനാർ മന്ത്രിസഭയ്ക്കുള്ള പിന്തുണ കെ.എം മാണിയും, ആ സമയത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ വിമത വിഭാഗമായിരുന്ന എ.കെ.ആന്റണി വിഭാഗവും പിൻവലിച്ചു. ഇതോടെ ഇ.കെ. നായനാർ മന്ത്രിസഭ രാജിവച്ചു. ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച മാണി വീണ്ടും യുഡിഎഫിൽ തിരിച്ചെത്തി. മാണിക്കൊപ്പം ജോസഫും ഐക്യ ജനാധിപത്യ മുന്നണിയിൽ അംഗമായി.
1981-ൽ കോൺഗ്രസ് ലെ എ.കെ.ആന്റണി വിഭാഗവും കേരള കോൺഗ്രസിലെ മാണി വിഭാഗവും യു.ഡി.എഫിൽ മടങ്ങിയെത്തിയതിനെ തുടർന്ന് ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ തിരിച്ചെത്തി. 1981 ഡിസംബർ 28ന് കെ. കരുണാകരൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 1982 മാർച്ച് 17 വരെ തുടർന്ന കരുണാകരൻ മന്ത്രിസഭയിലെ ധനകാര്യ വകുപ്പിന്റെ ചുമതലക്കാരനായി കെ.എം. മാണി വീണ്ടും മന്ത്രിയായി.
ഐക്യ കേരള കോൺഗ്രസിന് വേണ്ടി ലയനം
1982-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. കെ. കരുണാകരൻ മുഖ്യമന്ത്രിയായി. 1985-ൽ പി.ജെ. ജോസഫ് കെ.എം. മാണിയുടെ പാർട്ടിയിൽ ലയിച്ചു. 1985-ൽ തന്നെ ഐക്യ കേരള കോൺഗ്രസ് എന്ന ആശയത്തിനു വേണ്ടി പിളർന്ന് മാറിയ കേരള കോൺഗ്രസ് കക്ഷികളെല്ലാം തമ്മിൽ ലയിച്ചു. 1982-1987 ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ഐക്യകേരള കോൺഗ്രസിന്റെ പ്രതിനിധികളായി കെ.എം. മാണി, പി.ജെ. ജോസഫ്, ആർ. ബാലകൃഷ്ണപിള്ള എന്നിവർ മന്ത്രിമാരും ആയി.
ഐക്യ കേരള കോൺഗ്രസ് പിളർന്നു
1987-ൽ ഐക്യ കേരള കോൺഗ്രസ് പിളർന്നു. 1989-ൽ മൂവാറ്റുപുഴ ലോക്സഭ സീറ്റിനെ ചൊല്ലി ഉണ്ടായ തർക്കത്തിന് ഒടുവിൽ പി.ജെ. ജോസഫ് യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്നു. 1991 ഏപ്രിൽ മുതൽ ഇടതുമുന്നണിയിൽ ഘടകകക്ഷിയായി ജോസഫ് തുടർന്നു.
കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം രൂപീകരിക്കുന്നു
1993-ൽ വീണ്ടും പാർട്ടി വീണ്ടും പിളർന്നു. ടി.എം. ജേക്കബ് മാണി ഗ്രൂപ്പ് വിട്ട് പുതിയ പാർട്ടി കേരള കോൺഗ്രസ് (ജേക്കബ്) രൂപീകരിച്ചു. ആർ. ബാലകൃഷ്ണപിള്ളയും പിളർന്ന് മാറി. തർക്കത്തിനൊടുവിൽ മൂന്ന് കൂട്ടരും യു.ഡി.എഫിൽ തുടർന്നു. 2010 ഏപ്രിൽ 30ന് ഇടതുമുന്നണി ബന്ധവും മന്ത്രിസ്ഥാനവും ഉപേക്ഷിച്ച് പി.ജെ. ജോസഫ് കെ.എം. മാണിയുടെ പാർട്ടിയിൽ ലയിച്ചു. 2011, 2016 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് (എം.) യു.ഡി.എഫിന്റെ ഘടകകക്ഷിയായി മത്സരിച്ചു.
കേരളാ കോൺഗ്രസ് (നാഷണലിസ്റ്റ് ) വരുന്നു
2014 ൽ കേരളാ കോൺഗ്രസ് (എം) പിളർന്ന് നോബിൾ മാത്യു, കുരുവിള മാത്യു തുടങ്ങിയവർ ചേർന്ന് കേരളാ കോൺഗ്രസ് നാഷണലിസ്റ്റ് എന്ന പാർട്ടി രൂപീകരിച്ചു. പിന്നീട് പാർട്ടി ബിജെപിയിൽ ചേർന്നു.
എൻഡിഎയ്ക്കൊപ്പവും കേരളാ കോൺഗ്രസ്
2015 ൽ പി.സി തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എൻഡിഎയുടെ ഭാഗമായി. എന്നാൽ 2021 കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് തിരിച്ചെത്തി.
കൈപിടിച്ചും, കൈ വിട്ട് ചുറ്റികയേന്തിയും മാണി വിഭാഗം
2016 ഓഗസ്റ്റ് 7ന് ബാർ കോഴ വിവാദത്തിൽ പാർട്ടിയുടെ പ്രതിഛായ നഷ്ടമായതിനെ തുടർന്ന് കേരളാ കോൺഗ്രസ് (എം) യുഡിഎഫ് വിട്ടു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് പിന്തുണ അറിയിച്ചു.
2018 ജൂൺ 8ന് ഒഴിവ് വന്ന രാജ്യസഭ സീറ്റ് മാണി ഗ്രൂപ്പിന് നൽകാൻ യുഡിഎഫിൽ ധാരണയായതിനെ തുടർന്ന് കേരള കോൺഗ്രസ് (എം) വീണ്ടും യുഡിഎഫിൽ ചേർന്നു. എന്നാൽ 2019-ൽ നടന്ന പാല ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ പിന്തുണയോടെ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിക്ക് പരാജയം നേരിട്ടു.
2020 ജൂൺ 20ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവയ്ക്കാത്തതിനെ തുടർന്ന് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കി.
2020 ഒക്ടോബർ 14 ന് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിൽ ചേർന്നു.
കേരള കോൺഗ്രസ് (എം.) എന്ന പാർട്ടിയും രണ്ടില ചിഹ്നവും ജോസ്.കെ.മാണിക്ക് അവകാശപ്പെട്ടതാണെന്ന് വിധിച്ച ഹൈക്കോടതി ഉത്തരവ് 2021 മാർച്ച് 15-ന് സുപ്രിം കോടതി ശരിവച്ചതോടെ 2021 മാർച്ച് 17-ന് പി.സി.തോമസിന്റെ കേരള കോൺഗ്രസ് എന്ന പാർട്ടിയിൽ പി.ജെ.ജോസഫ് നേതാവായിട്ടുള്ള ജോസഫ് വിഭാഗം ലയിച്ചു. കേരള കോൺഗ്രസ് പാർട്ടി ലീഡർ, പാർട്ടി ചെയർമാൻ എന്നീ പദവികൾ പി.ജെ.ജോസഫിനാണ്. മോൻസ് ജോസഫാണ് പാർട്ടിയുടെ വൈസ് ചെയർമാൻ. പി.സി. തോമസ് ഡെപ്യൂട്ടി ചെയർമാനാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരള കോൺഗ്രസിന് ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. യു.ഡി.എഫ് ഘടകകക്ഷിയായി 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെ പത്ത് സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസിന് തൊടുപുഴയിലും കടുത്തുരുത്തിയിലും മാത്രമാണ് ജയിക്കാനായത്.
താമര തഴുകിയ ജോണി നെല്ലൂർ
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പിളർന്ന് പാർട്ടി നേതാവും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂർ ബിജെപി മുന്നണിയുടെ ഭാഗമാവുകയാണ്. വിവിധ ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണ് പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നത്.
സംസ്ഥാനത്ത് ഓപറേഷൻ താമര ബിജെപി നടപ്പാക്കാൻ ഒരുങ്ങുന്നതിന്റെ ആദ്യ പടിയായാണ് നീക്കത്തെ കാണുന്നത്. ബിജെപി പിന്തുണയിൽ പുതിയ കേരളാ കോൺഗ്രസ് രൂപീകരിക്കാനൊരുങ്ങുകയാണ് ജോണി നെല്ലൂർ. നാഷ്ണൽ പ്രോഗ്രസീവ് പാർട്ടിയെന്നാണ് പുതിയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന ജോയ് എബ്രഹാമും മുൻ ഉടുമ്പുഞ്ചോല എംഎൽഎ മാത്യു സ്റ്റീഫനും പുതിയ പാർട്ടിയുടെ ഭാഗമാകുമെന്നും റിപ്പോർട്ടുണ്ട്.
Latest News:

പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്...
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റെ ആദ്യ വിദേശ സന്ദർശനം കീവിലെക്ക്. യുക്രെയ്നിനുള്ള യു...UK NEWS
ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
ആതൻസ്: വടക്കൻ ഗ്രീസിലെ അഭയാർഥികൾക്കായുള്ള താൽക്കാലിക താമസ കേന്ദ്രത്തിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ...World
അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
തെഹ്റാൻ: അസ്ഥിരമായ അന്തരീക്ഷത്തിൽ നിക്ഷേപം ആകർഷിക്കാനും വികസനം ത്വരിതപ്പെട...World
വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
വാഷിങ്ടൺ: യു.എസിലെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ വിവേക് രാമസ്വാമിയെ പിന്തുണ...World
സന്ദർലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ഇരുപതാം വാർഷികവും; സെപ്റ്റംബർ 5...
മാത്യു ജോസഫ് സന്ദർലാൻഡ് : ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസ...Spiritual
ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
അരുൺ ജോർജ്ജ് ഹെറിഫോഡ്: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിന് ഹെറിഫോഡ് മലയാളികൾ അണിയിച്ചൊരുക്കിയ ഓ...Associations
ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മു...
ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷന്റെ (DMA) ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 29ന് ഡാർട്ട്ഫോർഡിലെ റിവർസൈഡ് കമ...Associations
സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ 18 നു ബർമിംഗ്ഹാമിൽ; ഈവർഷം വനിതകളുടെ മത്സരത്തിന...
സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ ...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- സന്ദർലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ഇരുപതാം വാർഷികവും; സെപ്റ്റംബർ 5 ശനിയാഴ്ച- ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ മാത്യു ജോസഫ് സന്ദർലാൻഡ് : ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും സന്ദർലാൻഡ് സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഇരുപതാം വാർഷികവും സന്ദർലാൻഡ് സെ. ജോസെഫ്സ് ദേവാലയത്തിൽ വെച്ച് സെപ്തമ്പർ 5 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു . രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ റെവ. ഫാ. ജോസഫ് മുക്കാട്ട് ( Director SMYM – Eparchy of Great Britain ) മുഖ്യകാര്മീകനാകും . തിരുനാൾ കുർബാനയിൽ
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു അരുൺ ജോർജ്ജ് ഹെറിഫോഡ്: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിന് ഹെറിഫോഡ് മലയാളികൾ അണിയിച്ചൊരുക്കിയ ഓണം മ്യൂസിക് ആൽബം ഗാന രചയിതാവ് ശ്രീ ജെയ്സൺ ആറ്റുവായും ഗായകൻ ശ്രീ ജോബി ജോണിയും ചേർന്ന് ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനം നടത്തി വിരമിച്ച വിമുക്ത ഭടൻ ശ്രീ.ജോർജ്ജ് വർഗീസിനെ ക്കൊണ്ട് നിർവ്വഹിപ്പിച്ചു. തദവസരത്തിൽ ആൽബത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഹെറിഫോഡിലെ കലാ പ്രതിഭകൾ പങ്കെടുത്തു. പ്രവാസ ഭൂമിയിലെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് നിർമ്മിച്ച ഈ സംഗീതവിരുന്ന് കുറവുകൾ ഉൾക്കൊണ്ട്
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷന്റെ (DMA) ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 29ന് ഡാർട്ട്ഫോർഡിലെ റിവർസൈഡ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. സംഘടനയുടെ 20-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തെ ഓണാഘോഷത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഡാർട്ട്ഫോർഡ് മേഖലയിലെ സാംസ്കാരിക പ്രവർത്തനങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും നൽകിയ സംഭാവനകളുടെ ഓർമ്മപ്പെടുത്തൽ കൂടിയാകും ഈ ആഘോഷം. യുക്മ (UUKMA) നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുക്കും. കേരളത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും യുകെയിലെ മലയാളി സമൂഹത്തിന്റെ
- സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ 18 നു ബർമിംഗ്ഹാമിൽ; ഈവർഷം വനിതകളുടെ മത്സരത്തിനും തുടക്കം കുറിക്കുന്നു സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് ഒക്ടോബർ 18 നു നടക്കും. യുകെയിലെ വടംവലി ടൂർണമെന്റുകളിൽ പ്രഥമ സ്ഥാനത്തുള്ള ഈ ടൂർണമെന്റിൽ യുകെയിലെ പ്രമുഖടീമുകളെല്ലാം തന്നെ അണിനിരക്കും. ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെഎവർറോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും 1504 പൗണ്ടും അടങ്ങുന്ന സമ്മാനം ലഭിക്കും. 704 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 304 പൗണ്ടും 204 പൗണ്ടും ലഭിക്കും. അഞ്ച് മുതല്എട്ട് സ്ഥാനം
- ഇന്ത്യയിൽ നിന്നും വിദേശയാത്ര ചെയ്യുന്നവർക്ക് ഇനി ഫിസിക്കൽ ബോർഡിങ് പാസ് ആവശ്യമില്ല; പുതിയ നിയമവുമായി കേന്ദ്രം ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എമിഗ്രേഷൻ ബ്യൂറോ. വരുന്ന സെപ്റ്റംബർ 1 മുതൽ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ ഫിസിക്കൽ ബോർഡിങ് പാസുകളോ അവയിൽ എമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കുന്നതോ ആയ നിർബന്ധിത രീതി പൂർണമായും ഒഴിവാക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ യാത്രക്കാർ വിമാനത്താവളങ്ങളിൽ ഫിസിക്കൽ ബോർഡിങ് പാസ് ഹാജരാക്കുകയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അതിൽ സ്റ്റാമ്പ് പതിക്കുകയും ചെയ്യേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ ഈ രീതി യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു…. /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു….
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ൻ്റെയും മെഗാ കാർണിവൽ, ആഘോഷങ്ങളുടെ മഹാസംഗമത്തിനുമായി വിപുലമായ സംഘാടക സമിതിയെ പ്രഖ്യാപിച്ചു. ചെയര്മാന്: അഡ്വ. എബി സെബാസ്റ്റ്യന്‍ കോര്‍ഡിനേറ്റര്‍: ജയകുമാര്‍ നായര്‍ ജനറല്‍ കണ്‍വീനര്‍: ഡിക്സ് ജോര്‍ജ്ജ് ടീം മാനേജ്മെന്റ്: ജോര്‍ജ്ജ് തോമസ്, ജോബിന് ജോര്‍ജ്ജ് ഫിനാന്‍സ് കണ്ട്രോള്: ഷീജോ വര്‍ഗ്ഗീസ് സണ്ണിമോന്‍ മത്തായി, പീറ്റര്‍ താണോലില്‍, സുരേന്ദ്രന് ആരക്കോട്ട്, സുനില്‍ ജോര്‍ജ്ജ്, ബിജു പീറ്റര്‍, ജെയ്സണ്‍ ചാക്കോച്ചന്, രാജേഷ് രാജ്, ജോസ് വര്‍ഗ്ഗീസ്, ബെന്നി അഗസ്റ്റിന്, ജാക്സൻ തോമസ്,






click on malayalam character to switch languages