1 GBP = 109.00
breaking news

കനത്ത സുരക്ഷയ്ക്കിടെ ഇന്നും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

കനത്ത സുരക്ഷയ്ക്കിടെ ഇന്നും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

കനത്ത സുരക്ഷയ്ക്കിടയിൽ ഇന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. കെഎസ് യു, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. കണ്ണൂർ അഞ്ചരക്കണ്ടിയിൽ വച്ചായിരുന്നു പ്രതിഷേധം.

ഇന്നലെ കാസർ​ഗോട്ടെ പരിപാടികൾ പൂർത്തിയാക്കി മുഖ്യമന്ത്രി രാത്രിയോടെയാണ് കണ്ണൂർ പിണറായിയിലെ വീട്ടിലേക്കെത്തിയത്. ഇന്ന് മട്ടന്നൂർ വിമാനത്താവളം വഴി തിരികെ മടങ്ങി. വീട്ടിൽ നിന്ന് മട്ടന്നൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ വഴിയരകിൽ നിന്നിരുന്ന യൂത്ത് കോൺ​ഗ്രസ്, കെ എസ് യു പ്രവർത്തകർ റോഡിനു മുന്നിലേക്ക് കരിങ്കൊടിയുമായി ചാടി വീഴുകയായിരുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കണ്ണൂരിൽ പ്രവേശിക്കും. സംസ്ഥാന സർക്കാരിനുള്ള രക്ഷാകവചമായി ജാഥ മാറുമെന്ന് എം വി ​ഗോവിന്ദൻ പ്രതികരിച്ചു. പിണറായി വിജയനല്ല, സംസ്ഥാന സർക്കാരിന് വേണ്ടയാണ് രക്ഷാകവചം.അതുകൊണ്ടുതന്നെ ഈ ജാഥ, ബിജെപിക്കും കോൺ​ഗ്രസിനും അസ്വസ്ഥതകളുണ്ടാക്കുന്നുവെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more