വേറിട്ട ആശയങളിലൂടെ….നൂതന ആവിഷ്കാരങളിലൂടെ..ലിവർപൂൾ മലയാളികളുടെ മനം കവർന്നിരുന്ന ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ എന്ന ലിംക ഇതാ ഓണവിരുന്നുമായികടന്നു വരികയാണ്. കോവിഡ് താണ്ഢവത്തിലേറ്റ മുറിവുകൾ മാഞ്ഞുപോയ വേളയിൽ ഇതാ..ഒരു കാലഘട്ടത്തിന്റെ ഒളിമങാത്ത ഓർമ്മയുടെ നാളങൾ പ്രകാശപൂരിതമാകുന്നൂ… ലിംകയുടെകടന്നുപോയ ആ നല്ല ഓണ നാളുകളെ ഇന്നും ഓർമ്മയുടെ മണിച്ചെപ്പിൽ കാത്തു സൂക്ഷിക്കുന്ന.. വീണ്ടും ലിംക തറവാട്ടിൽ ഒരു ഓണം ഉണ്ണാൻ കൊതിക്കുന്ന ലിവർപൂളിലെ മലയാളി മക്കൾക്കായ് ഇതാ ലിംക വിഭവ സമൃദ്ധമായ ഓണം ഒരുക്കിയിരിക്കുന്നൂ. യൂറോപ്പിന്റെ സാംസ്കാരിക നഗരിയായ ലിവർ പൂളിലേക്ക് നവാഗതരായി കടന്നു വന്ന സഹോദരങൾക്ക് ഹൃദ്യമായ സ്വാഗതമരുളുകയാണ് ലിംക. രണ്ടു പതിറ്റാണ്ട് കാലമായി മലയാള തനിമ തെല്ലും നഷ്ടപ്പടുത്താതെ കലാ- കായിക- സാംസ്കാരിക-ജീവകാരുണ്യ രംഗത്തും, അതുപോലെ വേറിട്ട ഓണാഘോഷങളും കാഴ്ചവെച്ച് യു.കെ മലയാളികളുടെ പ്രശംസ ഏറ്റുവാങ്ങിയ ലിംക ഇതാ ചെറിയൊരു ഇടവേളക്ക് ശേഷം പ്രശോഭിതയായി വീണ്ടും കടന്നു വരികയാണ്. ഈ മാസം 24ന് നടത്തപ്പെടുന്ന * ലിംക ശ്രാവണോത്സവം – 22* എന്ന വിപുലമായ ഓണാഘോഷ പരിപാടിയിലേക്ക് പ്രിയ സോദരങളെ നിങ്ങളേവരെയും കുടുംബ സമേതം സാദരം ക്ഷണിച്ചു കൊള്ളട്ടെ.
നാം ഒരു കുടുംബം..നമ്മുക്ക് ഒരാഘോഷം.. ഇത് മുഴക്കി കേൾക്കാൻ ഇനി ദിനങൾ മാത്രം ബാക്കി…കുടുംബത്തോടൊപ്പം ഓണം.ടിക്കറ്റ് എടുക്കുവാൻ ഓൺലൈൻ സംവിധാനം… വിവിധ തരം ഓണകളികൾ…വിഭവ സമൃദ്ധമായ ഓണസദ്യ..വർണ്ണപ്പകിട്ടാർന്ന കലാസൃഷ്ടികൾ.. യുക്മ ജലോൽസവത്തിലെ ഹാട്രിക് ജേതാക്കൾക്ക് സ്വീകരണം…മലയാളി സമൂഹത്തിൽ നിന്നും മികച്ച നേട്ടം കൈവരിച്ചവർക്ക് ലിംകയുടെ ആദരവ്… ഇങ്ങനെ നീളുന്നൂ ലിംകയുടെ ഈ വലിയ ഓണാഘോഷം. ഏവരുടെയും മഹനീയ സാന്നിധ്യം സാദരം ടീം ലിംക അഭ്യര്ത്ഥിച്ചു കൊള്ളുന്നു.
ലിംക ഓണം 2022 സെപ്റ്റംബർ 24ന് കേരളീയ തനിമയോടെ ആഘോഷിക്കുവാൻ അണിയറയിൽ ഒരുക്കങ്ങൾ സജീവമായി നടക്കുന്നു. വളരെ പരിമിതമായ ടിക്കറ്റുകൾ മാത്രം. ടിക്കറ്റുകൾ ഇന്ന് തന്നെ കരസ്ഥമാക്കുക.. ടിക്കറ്റിനായും സമ്മാനങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://limeeventz.co.uk/public/e/11/limca-onam-2022
ലിംക ഓണാഘോഷം:-
സെപ്റ്റംബർ 24 ശനി.10 AM – 5.30 PM
വേദിയുടെ വിലാസം:-
St.GILES CENTRE,
AINTREE LANE,
L10 8LE.
click on malayalam character to switch languages