- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
യുക്മ കേരളാപൂരം 2022ന് ഒരുങ്ങി ബ്രിട്ടണിലെ മലയാളികള്‍; മത്സരവള്ളംകളിയ്ക്ക് 27 ജലരാജാക്കന്മാര്….
- Aug 16, 2022
അലക്സ് വർഗ്ഗീസ്
യുക്മ കേരളാപൂരം 2022ന് ഒരുങ്ങി ബ്രിട്ടണിലെ മലയാളികള്‍. ഓഗസ്റ്റ് 27 ശനിയാഴ്ച്ച യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡിന് സമീപമുള്ള മാന്‍വേഴ്സ് തടാകത്തില്‍ നടത്തപ്പെടുന്ന യൂറോപ്പിലെ മലയാളികളുടെ ഏകജലമാമാങ്കമായ “യുക്മ കേരളാ പൂരം 2022″നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയ്ക്കായി 27 ടീമുകള്‍ ഒരുങ്ങി. ടീമുകള്‍ മത്സരത്തിനിറങ്ങുന്നത് മുന്‍വര്‍ഷങ്ങളില്‍ നടന്നതുപോലെ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ്. ഓഗസ്റ്റ് 6 ശനിയാഴ്ച്ച വാള്‍സാള്‍ റോയല്‍ ഹോട്ടലില്‍ വച്ച് നടന്ന സംഘാടകരുടേയും ടീം ക്യാപ്റ്റന്മാരുടെയും യോഗത്തിലാണ് മത്സരക്രമങ്ങളും ടീമുകളുടെ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരുകളും നിശ്ചയിക്കുകയും ഓരോ ഹീറ്റ്സുകളിലും മത്സരിക്കുന്ന ടീമുകളുടെ നറുക്കെടുപ്പും നടന്നത്.
മത്സരിക്കുന്ന ടീം, ക്യാപ്റ്റന്‍, ടീമിന്റെ കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് എന്നിവ ക്രമത്തില്‍:-
1. ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍; തോമസ്കുട്ടി ഫ്രാന്‍സിസ് – തായങ്കരി
2. എന്‍.എം.സി.എ, നോട്ടിങ്ഹാം; മാത്യു ബാബു – കിടങ്ങറ
3. സെവന് സ്റ്റാര്‍സ് ബോട്ട് ക്ലബ്, കവന്‍ട്രി; ജിനോ ജോണ്‍ – കാരിച്ചാല്‍
4. സഹൃദയ ബോട്ട് ക്ലബ്, ടണ്‍ബ്രിഡ്ജ് വെല്‍സ്; ജോഷി സിറിയക് – പായിപ്പാട്
5. ജി.എം.എ ബോട്ട് ക്ലബ്, ഗ്ലോസ്റ്റര്‍; ജിസ്സോ എബ്രാഹം – കൈനകരി
6. യുണൈറ്റഡ് ബോട്ട് ക്ലബ് ഷെഫീല്‍ഡ്; രാജു ചാക്കോ – നടുഭാഗം
7. സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ്; എബിന് തോമസ് – ആലപ്പാട്
8. ട്രഫോര്‍ഡ് ബോട്ട് ക്ലബ്, മാഞ്ചസ്റ്റര്‍; ഡോണി ജോണ്‍ – വെള്ളംകുളങ്ങര
9. എസ്.എം.എ ബോട്ട് ക്ലബ്, സാല്‍ഫോര്‍ഡ്; മാത്യു ചാക്കോ – പുളിങ്കുന്ന്
10. ലെസ്റ്റര്‍ ബോട്ട് ക്ലബ്, ലെസ്റ്റര്‍; ജോര്‍ജ് കളപ്പുരയ്ക്കല്‍ – കൊടുപ്പുന്ന
11. റോയല്‍ ട്വന്റി ബോട്ട് ക്ലബ്, ബര്‍മ്മിങ്ഹാം; ബെന്നി മാവേലി – കുമരകം
12. ശ്രീവിനായക ബോട്ട് ക്ലബ്; ജഗദീഷ് നായര്‍ – കരുവാറ്റ
13. കെ.സി ബോട്ട് ക്ലബ്, ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ്; അനില്‍ ജോസ് – വേമ്പനാട്
14. വെസ്റ്റ് യോര്‍ക്ക്ഷെയര്‍ ബോട്ട് ക്ലബ്, വെസ്റ്റ് യോര്‍ക്ക്ഷെയര്‍; ടോണി ജോസ് – ആയാപറമ്പ്
15. വാം ബോട്ട് ക്ലബ്, വെന്‍സ്ഫീല്‍ഡ്; ജെയ്സ് ജോസഫ് – ചമ്പക്കുളം
16. എസ്.എം.എ ബോട്ട് ക്ലബ്, സാലിസ്ബറി – എം. പി. പത്മരാജ്; കുമരങ്കരി
17. ആറാട്ട് ബോട്ട് ക്ലബ്, കവന്‍ട്രി; ബ്ലസന്റ് ജോര്‍ജ് – ചെറുതന
18. അമ്മ ബോട്ട് ക്ലബ്, മാന്‍സ്ഫീല്‍ഡ് ആന്റ് സട്ടന്‍; ലിനു വര്‍ഗ്ഗീസ് – അമ്പലപ്പുഴ
19. ബി.എം.എ ബോട്ട് ക്ലബ്, ബോള്‍ട്ടണ്‍; ആന്റണി ചാക്കോ – കാവാലം
20. ലണ്ടന്‍ ചുണ്ടന് ബോട്ട് ക്ലബ്, ലണ്ടന്‍; മാര്ട്ടിന് വര്‍ഗ്ഗീസ് – പുന്നമട
21. ആര്.ബി.സി ബോട്ട് ക്ലബ് റോതര്‍ഹാം; തോമസ് ജോര്‍ജ്ജ് – നെടുമുടി
22. സ്ക്കന്തോര്‍പ്പ് ബോട്ട് ക്ലബ്, സ്ക്കന്തോര്‍പ്പ്; മനോജ് വാണിയപ്പുരയ്ക്കല്‍ – എടത്വാ
23. കേരളാ ബോട്ട് ക്ലബ്, നനീറ്റൺ; ബിൻസ് ജോർജ്ജ് – കായിപ്രം
24. ഡബ്ല്യു.എം.എ ബോട്ട് ക്ലബ്, വീഗന്‍; ബിനോജ് ചീരത്ര – രാമങ്കരി
25. കെറ്ററിങ് ബോട്ട് ക്ലബ്, കെറ്ററിങ്; സിബു ജോസഫ് – മമ്പുഴക്കരി
26. എ.എം.എസ്. ബോട്ട് ക്ലബ്, ഐല്‍സ്ബറി; രാജേഷ് രാജ് – ആനാരി
27. എം.സി.വൈ.എം ബോട്ട് ക്ലബ് യു.കെ; ജിജി ജേക്കബ് – പുതുക്കരി

2017ല്‍ ആരംഭിച്ച് തുടര്‍ച്ചയായ മൂന്ന് തവണ വിജയകരമായി പൂര്‍ത്തീകരിച്ച ജലമാമാങ്കം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കോവിഡ് മൂലം നടത്തുവാന്‍ സാധിച്ചില്ല. ഇത്തവണ അത്യധികം ആവേശത്തോടെയാണ് യു.കെയിലെ മലയാളികള്‍ വള്ളംകളിയെ വരവേല്ക്കുവാന് കാത്തിരിക്കുന്നത്. സംഘാടക സമിതിയുടേയും ടീം ക്യാപ്റ്റന്മാരുടേയും സംയുക്ത യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി.
യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളാ പൂരം 2022 ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ മത്സരക്രമങ്ങളും പരിപാടികളുടെ നടത്തിപ്പുമെല്ലാം വിശദീകരിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ടീം ക്യാപ്റ്റന്മാര് നിര്‍ദ്ദേശിച്ച വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി കുര്യന് ജോര്‍ജ്, ബോട്ട് റേസ് ടീം മാനേജ്മെന്റ് ചുമതലയുള്ള ജയകുമാര്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ ഹീറ്റ്സ് മത്സരങ്ങളുടെ നറുക്കെടുപ്പ് നടന്നത്. നെഹ്റു ട്രോഫി വള്ളംകളിയില്‍ കുമരകം ബോട്ട് ക്ലബിനൊപ്പം പങ്കെടുത്തിട്ടുള്ള ജോമോന് കുമരകം ആദ്യ നറുക്കെടുത്തു. തുടര്‍ന്ന് ഓരോ ടീമുകളുടേയും ക്യാപ്റ്റന്മാരും ഉത്തരവാദിത്വപ്പെട്ട പ്രതിനിധികളും ചേര്‍ന്ന് വിവിധ ഹീറ്റ്സുകളിലേയ്ക്ക് നറുക്കെടുത്തു. യോഗത്തിന് യുക്മ പി.ആര്.ഒ അലക്സ് വര്‍ഗ്ഗീസ് നന്ദി രേഖപ്പെടുത്തി.
താഴെ പറയുന്ന ക്രമത്തില്‍ ഒന്‍പത് ഹീറ്റ്സുകളിലായിരിക്കും പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടത്തപ്പെടുന്നത്.
ഹീറ്റ്സ് 1
സെവന് സ്റ്റാര്‍സ് ബോട്ട് ക്ലബ്, കവന്‍ട്രി (കാരിച്ചാല്‍), വാം ബോട്ട് ക്ലബ്, വെന്‍സ്ഫീല്‍ഡ് (ചമ്പക്കുളം), എസ്.എം.എ ബോട്ട് ക്ലബ്, സാലിസ്ബറി (കുമരങ്കരി)
ഹീറ്റ്സ് 2
സഹൃദയ ബോട്ട് ക്ലബ്, ടണ്‍ബ്രിഡ്ജ് വെല്‍സ് (പായിപ്പാട്), ആറാട്ട് ബോട്ട് ക്ലബ്, കവന്‍ട്രി(ചെറുതന), അമ്മ ബോട്ട് ക്ലബ്, മാന്‍സ്ഫീല്‍ഡ് ആന്റ് സട്ടന്‍ (അമ്പലപ്പുഴ)
ഹീറ്റ്സ് 3
എന്‍.എം.സി.എ, നോട്ടിങ്ഹാം (കിടങ്ങറ), ബി.എം.എ ബോട്ട് ക്ലബ്, ബോള്‍ട്ടണ്‍ (കാവാലം), ലണ്ടന്‍ ചുണ്ടന് ബോട്ട് ക്ലബ്, ലണ്ടന്‍ (പുന്നമട)
ഹീറ്റ്സ് 4
എസ്.എം.എ ബോട്ട് ക്ലബ്, സാല്‍ഫോര്‍ഡ് (പുളിങ്കുന്ന്), ലെസ്റ്റര്‍ ബോട്ട് ക്ലബ്, ലെസ്റ്റര്‍ (കൊടുപ്പുന്ന), കെ.സി ബോട്ട് ക്ലബ്, ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ് (വേമ്പനാട്)
ഹീറ്റ്സ് 5
ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍ (തായങ്കരി), വെസ്റ്റ് യോര്‍ക്ക്ഷെയര്‍ ബോട്ട് ക്ലബ്, വെയ്ക്ക്ഫീല്‍ഡ് (ആയാപറമ്പ്), ആര്.ബി.സി ബോട്ട് ക്ലബ് റോതര്‍ഹാം (നെടുമുടി)
ഹീറ്റ്സ് 6
ട്രഫോര്‍ഡ് ബോട്ട് ക്ലബ്, മാഞ്ചസ്റ്റര്‍ (വെള്ളംകുളങ്ങര), സ്ക്കന്തോര്‍പ്പ് ബോട്ട് ക്ലബ്, സ്ക്കന്തോര്‍പ്പ് (എടത്വാ), കേരളാ ബോട്ട് ക്ലബ്, നൈനീറ്റണ്‍ (കായിപ്രം)
ഹീറ്റ്സ് 7
ജി.എം.എ ബോട്ട് ക്ലബ് (കൈനകരി), ഡബ്ല്യു.എം.എ ബോട്ട് ക്ലബ്, വീഗന്‍ (രാമങ്കരി), സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ് (ആലപ്പാട്)
ഹീറ്റ്സ് 8
റോയല്‍ ട്വന്റി ബോട്ട് ക്ലബ്, ബര്‍മ്മിങ്ഹാം (കുമരകം)
കെറ്ററിങ് ബോട്ട് ക്ലബ്, കെറ്ററിങ് (മമ്പുഴക്കരി), എ.എം.എസ്. ബോട്ട് ക്ലബ്, ഐല്‍സ്ബറി (ആനാരി)
ഹീറ്റ്സ് 9
യുണൈറ്റഡ് ബോട്ട് ക്ലബ് ഷെഫീല്‍ഡ് (നടുഭാഗം), എം.സി.വൈ.എം ബോട്ട് ക്ലബ് യു.കെ (പുതുക്കരി), ശ്രീവിനായക ബോട്ട് ക്ലബ്(കരുവാറ്റ)

ഓഗസ്റ്റ് 27 ശനിയാഴ്ച്ച രാവിലെ 9 മണിയ്ക്ക് ക്യാപ്റ്റന്മാര്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുന്ന യോഗം നടക്കുമെന്നും 9.30 ന് എല്ലാ ടീമുകളും റിപ്പോര്‍ട്ട് ചെയ്യണമെന്നും സംഘാടക സമിതി അറിയിച്ചു. ടീമുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം 10 മണിയ്ക്ക് മുന്‍പായി തന്നെ ആദ്യ മത്സരം ആരംഭിക്കുന്നതായിരിക്കും.
മത്സരവള്ളംകളി സംബന്ധിച്ച് ടീം ക്യാപ്റ്റന്മാര് ബന്ധപ്പെടേണ്ടത്:-
ജയകുമാര്‍ നായര്‍: 07403223066
ജേക്കബ് കോയിപ്പള്ളി: 07402935193
കേരളാ പൂരം 2022മായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്ക്:-
ഡിക്സ് ജോർജ്: 07403312250
ഷീജോ വര്‍ഗ്ഗീസ്: 07852931287
Latest News:

എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്...Kerala
എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ A66-ലെ വാഹനാപകടത്തിന് പിന്നാലെ പന്ത്രണ്ട്...UK NEWS
Post Your Comments Here ( Click here for malayalam )
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages