1 GBP = 109.00
breaking news

അതിജീവിതയ്ക്ക് നീതി ലഭിക്കും; ഉന്നതന്റെ അറസ്റ്റോടെ സര്‍ക്കാര്‍ നിലപാട് വ്യക്തമെന്ന് മുഖ്യമന്ത്രി

അതിജീവിതയ്ക്ക് നീതി ലഭിക്കും; ഉന്നതന്റെ അറസ്റ്റോടെ സര്‍ക്കാര്‍ നിലപാട് വ്യക്തമെന്ന് മുഖ്യമന്ത്രി

നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ നീതി ഉറപ്പാക്കും. കേസ് കൃത്യമായി മുന്നോട്ടു പോകണമെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ഉത്രയ്ക്കും വിസ്മയയ്ക്കും ജിഷയ്ക്കും ലഭിച്ച നീതി അതിജീവിതയായ നടിക്കും ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരയില്‍ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ കുറ്റാരോപിതന്‍ നെഞ്ച് വിരിച്ച് നടന്നേനെ. സ്ത്രീ സുരക്ഷക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതുതന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. വിസ്മയ കേസില്‍ ഫലപ്രദമായ അന്വേഷണവും ഇടപെടലും നടത്തിയിരുന്നു കേസ് കോടതിയില്‍ തെളിയിക്കാനായത് ഫലപ്രദമായ അന്വേഷണത്തിലൂടെയാണെന്നും എല്ലാം കേസുകളിലും സര്‍ക്കാര്‍ നിലപാട്
ഇതുതന്നെയാണ് അതിനൊരു ഉദാഹരണമാണ് ഉത്ര കേസ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്ന സമയത്ത് എല്‍ഡിഎഫ് അല്ല അധികാരത്തിലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. എത്ര ഉന്നതനായാലും നിയമ നടപടികളില്‍ നിന്നും രക്ഷപെടാനാവില്ല നടി ആക്രമിക്കപ്പെട്ട കേസില്‍ ഉന്നതന്റെ അറസ്റ്റ് നടന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ടാണ്. ഒരു കൈവിറയലും പൊലീസിനുണ്ടായില്ല. പൊലീസിന്റെ കൈകള്‍ക്കു തടസമില്ല. ഉന്നതന്റെ അറസ്റ്റോടെ സര്‍ക്കാര്‍ നിലപാടും വ്യക്തമായി. യുഡിഎഫ് ആയിരുന്നുവെങ്കില്‍ അത്തരം അറസ്റ്റ് നടക്കുമായിരുന്നോ?. കൈപ്പിടിയിലിരുന്നത് നഷ്ടപ്പെടുമെന്നു കണ്ടാണ് യുഡിഎഫ് പ്രചാരണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ യുഡിഎഫിന്റെ നില ഇനിയും തെറ്റിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കേസ് അന്വേഷണത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു ഇടപെടലും ഉണ്ടായില്ല.. പണ്ട് ഇത്തരം കേസുകളില്‍ വെള്ളം ചേര്‍ത്ത അനുഭവമുണ്ട്. അത് ഇടത് സര്‍ക്കാരിന്റെ ഭരണകാലയളവില്‍ നടക്കില്ല. ജിഷയ്ക്കും ഉത്രയ്ക്കും വിസ്മയയ്ക്കും ലഭിച്ച നീതി അതിജീവികയായ നടിക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more