1 GBP = 129.99
breaking news

എം.എം.സി.എ മുൻ സെക്രട്ടറി പോൾ തോമസിൻ്റെ പിതാവ് നിര്യാതനായി…

എം.എം.സി.എ മുൻ സെക്രട്ടറി പോൾ തോമസിൻ്റെ പിതാവ് നിര്യാതനായി…

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (എം.എം.സി.എ) മുൻ സെക്രട്ടറി പോൾ തോമസിൻ്റെ പിതാവ് മണ്ണാർക്കാട് കരവട്ടകുഴിവേലിൽ ഗവ. കോൺട്രാക്ടർ കെ.പി.തോമസ് (84) നിര്യാതനായി. ജന്മസ്ഥലമായ എറണാകുളം പുത്തൻകുരിശ് പാങ്ങോട് നിന്നും കുടുംബസമേതം പാലക്കാട്ടേക്ക് കുടിയേറിയതാണ്. ഭാര്യ അന്നമ്മ തോമസ് പുത്തൻകുരിശ് മേക്കരയിൽ കുടുംബാംഗമാണ്. മക്കൾ പോൾ തോമസ് (മാഞ്ചസ്റ്റർ, യുകെ) ജോൺ തോമസ് (കെൻറ്, യുകെ), ജെസി തോമസ്. മരുമക്കൾ മിലാനി പോൾ (യുകെ), ബിമി ജോൺ (യുകെ), ജെയിംസ് (എടത്തനാട്ടുകര)

സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച (19/3/22) രാവിലെ 10.30 ന് ഭവനത്തിൽ നിന്നും ആരംഭിച്ച്, തുടർന്ന് മണ്ണാർക്കാട് പുല്ലിശ്ശേരി നവജീവൻ ചർച്ച് ഓഫ് ഗോഡ്   പെന്തക്കൊസ്തു ചർച്ച് സിമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ് .

പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, നാഷണൽ കമ്മിറ്റിയംഗം കുര്യൻ ജോർജ്, നോർത്ത് വെസ്റ്റ്‌ റീജിയൻ പ്രസിഡൻറ് ജാക്സൺ തോമസ്, സെക്രട്ടറി സുരേഷ് നായർ,   മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡൻറ് ആഷൻ പോൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പിതാവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ……

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more