1 GBP = 129.93
breaking news

ഹെയ് വാർഡ്സ്ഹീത്ത് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോൺ നെയ്ശേരിയുടെ അന്ത്യകർമ്മങ്ങൾ നാളെ…..

ഹെയ് വാർഡ്സ്ഹീത്ത് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോൺ നെയ്ശേരിയുടെ  അന്ത്യകർമ്മങ്ങൾ നാളെ…..

ഹെയ് വാർഡ്സ് ഹീത്ത്:- ഹെയ് വാർഡ്സ്ഹീത്തിൽ മരണമടഞ്ഞ 
ഹെയ് വാർഡ്സ്ഹീത്ത് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോൺ നെയ്ശേരിയുടെ അന്ത്യകർമ്മങ്ങൾ വെള്ളിയാഴ്ച (17/12/21) നടക്കും. രാവിലെ 10.45  ഫ്യൂണറൽ ഡയറക്ടേഴ്സ് സംസ്കാര ശുശ്രൂഷകൾ നടക്കുന്ന ഹെയ് വാർഡ്സ്ഹീത്ത് സെൻ്റ്. പോൾസ് ചർച്ചിൽ മൃതദേഹമെത്തിക്കും. തുടർന്ന് 10.45 മുതൽ 12 മണി വരെ  പൊതുദർശനത്തിനുള്ള സമയമാണ്. ഈ സമയം തങ്ങളുടെ പ്രിയപ്പെട്ട സെബാസ്റ്റ്യൻ ചേട്ടന് കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടുന്ന മലയാളി സമൂഹം അന്തിമോപചാരം അർപ്പിക്കുന്നതാണ്.

തുടർന്ന് 12 മണിക്ക് ആരംഭിക്കുന്ന ദിവ്യബലിക്കും മറ്റ് തിരുക്കർമ്മങ്ങൾക്കും  റവ.ഫാ.ബിനോയ് നേതൃത്വം നൽകും. സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ദേവാലയത്തിലെ ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടു പോകുന്നതും അവിടെയുള്ള ശുശ്രൂഷകളും കൂടി പൂർത്തിയാക്കി  സംസ്കാരം നടത്തുന്നതുമാണ്.

ഹെയ് വാർഡ്സ് ഹീത്ത് മലയാളി അസോസിയേഷൻ പ്രസിഡൻ്റായിരുന്ന സെബാസ്റ്റ്യൻ നെയ്ശേരിയുടെ (59) കഴിഞ്ഞ വ്യാഴാഴ്ച (9/12/21)യാണ് മരണമടഞ്ഞത്.   രാവിലെ വീട്ടിൽ തല ചുറ്റി വീണ സെബാസ്റ്റ്യൻ ചേട്ടനെ ഗുരുതരാവസ്ഥയിൽ ആംബുലൻസിൽ ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും  എല്ലാവരുടേയും പ്രാർത്ഥനകൾ വിഫലമാക്കിക്കൊണ്ട് പിറ്റേ ദിവസം ഉച്ചകഴിഞ്ഞ് 3 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ദീർഘകാലമായ  പ്രമേഹ സംബന്ധമായും, കരൾ സംബന്ധമായുമുള്ള അസുഖം  മൂലം സെബാസ്റ്റ്യൻ ചേട്ടൻ ബുദ്ധിമുട്ടിയിരുന്നു.

അങ്കമാലി തുറവൂർ നെയ്ശേരി കുടുംബാംഗമാണ് സെബാസ്റ്റ്യൻ ജോൺ നെയ്ശേരി. ഭാര്യ റോസിലി സെബാസ്റ്റ്യൻ. മക്കൾ ജോൺ ഗബ്രീസ് സെബാസ്റ്റ്യൻ, ജോയൽ സെബാസ്റ്റ്യൻ. 
ഏറെ പ്രിയങ്കരനായ സെബാസ്റ്റ്യൻ ചേട്ടൻ്റെ നിര്യാണത്തിൽ ദു:ഖിതരാണ്ഹെയ് വാർഡ്സ് ഹീത്തിലെ മലയാളികൾ. തങ്ങളുടെ ജ്യേഷ്ട സഹോദരൻ്റെ വിയോഗം അദ്ദേഹത്തെ അറിയാവുന്നവർക്കെല്ലാം താങ്ങാവുന്നതിനുമപ്പുറത്താണ്. ഈ വിഷമഘട്ടത്തിൽ കുടുംബത്തിന് എല്ലാവിധ പിന്തുണയുമായി HMA പ്രവർത്തകർ കൂടെയുണ്ട്.

യുക്മ അംഗ അസോസിയേൽ എന്ന നിലയിൽ HMA യെ യുക്മയുമായി ചേർത്ത് നിർത്തുന്നതിൽ നിർണായക പങ്കു വഹിച്ച സെബാസ്റ്റ്യൻ ചേട്ടൻ്റെ   നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻറ് ആൻറണി എബ്രഹാം, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്,  ഹെയ് വാർഡ്സ്ഹീത്ത് മലയാളി അസോസിയേഷൻ എക്സിക്യുട്ടീവ് കമ്മിറ്റി  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

സംസ്കാര ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:

St. Paul’s Church,

Hazelgrove Road,

Hawards Heath,

RH16 3PQ.

മൃത സംസ്കാര ശുശ്രൂഷകൾ ലൈവായി കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more