1 GBP = 104.61
breaking news

ഹെയ് വാർഡ്സ് ഹീത്ത് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സെബാസ്റ്റ്യൻ നെയ്ശേരിയുടെ നിര്യാണത്തിൽ ദുഃഖാർത്തരായി മലയാളി സമൂഹം….

ഹെയ് വാർഡ്സ് ഹീത്ത് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സെബാസ്റ്റ്യൻ നെയ്ശേരിയുടെ നിര്യാണത്തിൽ ദുഃഖാർത്തരായി മലയാളി സമൂഹം….

ഹെയ് വാർഡ്സ് ഹീത്ത്:- ഹെയ് വാർഡ്സ് ഹീത്ത് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സെബാസ്റ്റ്യൻ നെയ്ശേരിയുടെ (59) നിര്യാണത്തിൽ കുടുംബത്തോടൊപ്പം ദുഃഖം പങ്കിട്ട് അസോസിയേഷൻ അംഗങ്ങളും മലയാളി സമൂഹവും. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ തല ചുറ്റി വീണ സെബാസ്റ്റ്യൻ ചേട്ടനെ ഗുരുതരാവസ്ഥയിൽ ആംബുലൻസിൽ ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ എല്ലാവരുടേയും പ്രാർത്ഥനകൾ വിഫലമാക്കിക്കൊണ്ട് പിറ്റേ ദിവസം ഉച്ചകഴിഞ്ഞ് 3 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. സെബാസ്റ്റ്യൻ ചേട്ടൻ കടുത്ത പ്രമേഹ സംബന്ധമായും, കരൾ സംബന്ധമായുമുള്ള അസുഖം  മൂലമാണ് മരണം സംഭവിച്ചതെന്നാണ് അറിയുന്നത്.

അങ്കമാലി തുറവൂർ നെയ്ശേരി കുടുംബാംഗമാണ്. ഭാര്യ റോസിലി സെബാസ്റ്റ്യൻ. മക്കൾ ജോൺ ഗബ്രീസ് സെബാസ്റ്റ്യൻ, ജോയൽ സെബാസ്റ്റ്യൻ. മൃതദേഹം ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്സംസ്കാരം പിന്നീട് യുകെയിൽ നടത്തുമെന്നാണ് അറിയുന്നത്.

ഹെയ് വാർഡ്സ് ഹീത്തിലെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സെബാസ്റ്റ്യൻ ചേട്ടൻ്റെ നിര്യാണത്തിൽ നാടൊന്നാകെ ദുഃഖത്തിലും ഞെട്ടലിലുമാണ്. തങ്ങളുടെ ജ്യേഷ്ട സഹോദരൻ്റെ വിയോഗം അദ്ദേഹത്തെ അറിയാവുന്നവർക്കെല്ലാം താങ്ങാവുന്നതിനുമപ്പുറത്താണ്. ഈ വിഷമഘട്ടത്തിൽ കുടുംബത്തിന് എല്ലാവിധ പിന്തുണയുമായി HMA പ്രവർത്തകർ കൂടെയുണ്ട്.

യുക്മ അംഗ അസോസിയേൽ എന്ന നിലയിൽ HMA യെ യുക്മയുമായി ചേർത്ത് നിർത്തുന്നതിൽ നിർണായക പങ്കു വഹിച്ച സെബാസ്റ്റ്യൻ ചേട്ടൻ്റെ   നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻറ് ആൻറണി എബ്രഹാം, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ഹെയ് വാർഡ്സ് ഹീത്ത് മലയാളി അസോസിയേഷൻ എക്സിക്യുട്ടീവ് കമ്മിറ്റി  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more