1 GBP = 129.93
breaking news

മാഞ്ചസ്റ്റർ മലയാളി ജോർജിൻ്റെ മാതാവ് നിര്യാതയായി…

മാഞ്ചസ്റ്റർ മലയാളി ജോർജിൻ്റെ മാതാവ് നിര്യാതയായി…

മാഞ്ചസ്റ്റർ വിഥിൻഷോ നിവാസിയായ ജോർജ് ജോണിൻ്റെ മാതാവും കുറുപ്പന്തറ ആശാരിപറമ്പിൽ റിട്ട. പ്രധാനാദ്ധ്യാപകൻ പരേതനായ എ.സി. ജോണിൻ്റെ  ഭാര്യയുമായ സൂസന്ന ജോൺ (റിട്ട. ടീച്ചർ) നിര്യാതയായി. പരേത മാഞ്ഞൂർ ചാമക്കാല ഇടവക മാന്താറ്റിൽ കുടുംബാംഗമാണ്. മക്കൾ ജെയിംസ് ജോൺ, ജോർജ് ജോൺ, ഷാജു ജോൺ, ഷീല സിറിൾ, ഷിജി ഷാജി. മരുമക്കൾ:- എൽസ ജെയിംസ്, ലിസി ജോർജ്, ഡൊമിനിക് സിറിൾ (പുന്നത്തറ), ഷാജി ജോസഫ് (മുട്ടുചിറ).

സംസ്കാര ശുശ്രൂഷകൾ നാളെ ഞായറാഴ്ച (05/12/21) വൈകിട്ട് 4 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് കുറുപ്പന്തറ  സെൻ്റ്.തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

മാതാവിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം കുര്യൻ ജാേർജ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൻ തോമസ്, സെക്രട്ടറി സുരേഷ് നായർ, എം.എം.സി.എ പ്രസിഡൻറ് ആഷൻ പോൾ  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

സംസ്കാര ശുശ്രൂഷകൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more