1 GBP = 129.93
breaking news

യു കെ മലയാളി ജയൻ്റെ പിതാവ് നാട്ടിൽ നിര്യാതനായി…

യു കെ മലയാളി ജയൻ്റെ പിതാവ് നാട്ടിൽ നിര്യാതനായി…

യു കെയിലെ പീറ്റർബറോ നിവാസിയായ ജയൻ പി പാവുവിൻ്റെ പിതാവ് കാഞ്ഞിരമറ്റം പുതുപ്പിള്ളിൽ പാവു(90) വർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നാട്ടിൽ നിര്യാതനായി. ഭാര്യ പരേതയായ ചിന്നമ്മ ചെത്തിക്കോട് നെടുമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ ജോഷി, ജയൻ, മോഹിനി. മരുമക്കൾ അനിത (പാലത്തിങ്കൽ, തിരുവാങ്കുളം), സ്മൂനി(എൻ.എച്ച്.എസ്, പീറ്റർബറോ, വെട്ടിക്കൽ), ഷാജി (സായ്, ആലപ്പുഴ).

സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച (27/11/21) രാവിലെ 10 മണിക്ക് തിരുവാങ്കുളത്തെ  ജോഷിയുടെ ഭവനത്തിൽ നിന്നും ആരംഭിച്ച് 11 മണിക്ക് കാഞ്ഞിരമറ്റം സെൻ്റ്. ഇഗ്നേഷ്യസ് ദേവാലയ സിമിത്തേരിയിൽ നടത്തുന്നതാണ്.

ജയൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ,  യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്,  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more