1 GBP = 129.91
breaking news

ബാംഗ്ളൂർ വിവേകാനന്ദ കോളേജ് 1996 – 99 നഴ്സിംഗ് ബാച്ചിൻ്റെ പത്തൊൻപതാമത് സംഗമം ഇന്നു മുതൽ 4 വരെ നോട്ടിംങ്ങ്ഹാമിൽ…

ബാംഗ്ളൂർ വിവേകാനന്ദ കോളേജ് 1996 – 99 നഴ്സിംഗ് ബാച്ചിൻ്റെ പത്തൊൻപതാമത് സംഗമം ഇന്നു മുതൽ 4 വരെ നോട്ടിംങ്ങ്ഹാമിൽ…

ലിജോ പുന്നൂസ്

ബാഗ്ലൂർ വിവേകാനന്ദ കോളേജ് ക്യാമ്പസിലും, എം.ജി റോഡിലടക്കം നടത്തിയ വികൃതികളുടേയും, കുസൃതികളുടേയും ഭൂതകാലക്കുളിര് നൽകുന്ന ഓർമ്മകളുമായി നാല് ദിവസം ആഘോഷിച്ച് ഉല്ലസിക്കാൻ പഴയ യൗവ്വന മനസ്സോടെ സഹപാഠികൾ ഒത്തുചേരുന്നു. 1996-99 ബാച്ചിൽ ബാഗ്ലൂർ സ്വാമി വിവേകാനന്ദ സ്കൂൾ ഓഫ് നേഴ്സിങ് കോളേജിൽ പഠിച്ചിറങ്ങിയ കൂട്ടുകാരുടെ  പത്തൊൻപതാമത് സംഗമത്തിന് ഇന്ന് തുടക്കം കുറിക്കും.  കോറോണക്കാലത്തിൻ്റെ പരിമിതി മൂലം  എത്തിച്ചേരാൻ സാധിക്കുന്നവരെ വച്ച് ഇന്ന് നവംബർ1 മുതൽ 4 വരെ യു കെ.യിൽ  മാൻസ്ഫീൽഡിലുള്ള YHA യിൽ വച്ചാണ് സംഗമം നടത്തുന്നത്. സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സംഗമം ഇന്ന് വൈകുന്നേരം ആരംഭിക്കും.

പഴയ ഓർമ്മകളുമായി യു.കെ, സ്വിറ്റ്സർലണ്ട്, അയർലണ്ട്, കാനഡ എന്നിവിടങ്ങളിൽ നിന്ന് പറന്നിറങ്ങുന്ന  സുഹൃത്തുക്കൾ പഴയ ഓർമ്മകൾ ഓർത്തെടുക്കാനും, മറക്കാനാവാത്ത അനുഭവങ്ങൾക്കുമായി കാത്തിരിക്കുന്നു. നാട്ടിൽ നടത്തേണ്ട ഈ സംഗമം കോറൊണ മൂലം യുകെയിൽ നടക്കുമ്പോൾ  ഇരുപതാമത്തെ സംഗമം നാട്ടിൽ തന്നെ നടത്താൻ കഴിയുമെന്നാണ് കരുതുന്നത്.   ഇത്തവണ എത്തിച്ചേരാൻ സാധിക്കാത്തവരുടെ മനസ്സ് കൊണ്ടുള്ള അദൃശ്യ സാന്നിദ്ധ്യം ഈ സംഗമത്തിൽ തിർച്ചയായും ഉണ്ടാകും. സംഗമത്തിലേക്ക് 1996 – 1999 ബാച്ചിലെ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

സംഗമവേദിയുടെ വിലാസം:- 

YHA Sherwood Forest,

Forest cor,

Edwinstowe,

Mansfield,

NG21 9RN.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more