1 GBP = 129.91
breaking news

മാഞ്ചസ്റ്റർ സെൻ്റ് തോമസ് മിഷനിൽ കൊന്ത നമസ്കാര സമാപനം ഇന്ന് വൈകുന്നേരം 4 മണിക്ക്….

മാഞ്ചസ്റ്റർ സെൻ്റ് തോമസ് മിഷനിൽ കൊന്ത നമസ്കാര സമാപനം ഇന്ന് വൈകുന്നേരം 4 മണിക്ക്….

മാഞ്ചസ്റ്റർ:- ഒക്ടോബർ മാസം ഒന്നാം തീയ്യതി മുതൽ മാഞ്ചസ്റ്റർ സെൻ്റ്.തോമസ് ദി അപ്പസ്തോലിറ്റ് ഇടവകയിൽ നടന്നു വന്നിരുന്ന കൊന്ത നമസ്കാര പ്രാർത്ഥനകളുടെ സമാപനം ഇന്ന് വൈകുന്നേരം നടക്കുന്നതാണ്. ഒക്ടോബർ ഒന്ന് മുതൽ വീടുകളിലും തുടർന്ന് അവസാന പത്ത് ദിവസം സെൻറ്.ആൻറണീസ് ദേവാലയത്തിൽ ദിവ്യബലിയും ജപമാലയും നടന്ന് വരികയായിരുന്നു.
ഇന്ന് വൈകുന്നേരം 4 PM ന് വിഥിൻഷോ സെൻറ്.ആൻ്റണീസ് ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്കും മറ്റ് തിരുക്കർമ്മങ്ങൾക്കും ഇടവക വികാരി റവ.ഫാ. ജോസ് അഞ്ചാനിക്കൽ കാർമികത്വം വഹിക്കും.

വിശുദ്ധ കുർബാനയ്ക്ക് ശേഷം ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും. പ്രദക്ഷിണത്തിൽ ഹോളിവീൻ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ തങ്ങളുടെ നാമധാരികളായ വിശുദ്ധരുടെ വേഷങ്ങളണിഞ്ഞ് പങ്കെടുക്കുന്നതാണ്. തുടർന്ന് വാഴ് വും വിശുദ്ധ കുർബ്ബാനയുടെ ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്.

തിരുക്കർമ്മങ്ങൾക്ക് ശേഷം ഉല്പന്ന ലേലം ഉണ്ടായിരിക്കുന്നതാണ്. ഇടാകാംഗങ്ങൾ അവരവരുടെ ഭവനങ്ങളിൽ നിന്നും കൊണ്ടുവരുന്ന ഉല്പന്നങ്ങളും മറ്റ് സാധനങ്ങളും ലേലം വിളിച്ച് കൊടുക്കുന്നതാണ്. തുടർന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്. മാതാവിൻ്റെ ഭക്തിയിൽ ഇന്ന് നടക്കുന്ന തിരുക്കർമ്മകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ ക്ഷണിക്കുന്നു.

ദേവാലയത്തിൻ്റെ വിലാസം:-

St. Antony’s Church,

Dunkery Road,

Portway,

Wythenshawe,

M22 0WR.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more