യുക്മ മഹാത്മ പുരസ്കാര ജേതാവ് വി ടി വി ദാമോദരന് ഗോൾഡൻ വിസ…
Oct 29, 2021
പ്രമുഖ ഗാന്ധിയനും സാഹിത്യകാരനും സാമൂഹിക സാംസ്കാരിക പ്രവർത്തന മേഖലകളിലെ നിറ സാന്നിധ്യവുമായ വി ടി വി ദാമോദരന് യു എ ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ ലഭിച്ചു .
ഉത്തര കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ പയ്യന്നൂരിൽ പ്രശസ്ത കോൽക്കളി ആചാര്യൻ പരേതനായ കെ യു രാമപ്പൊതുവാളിന്റെയും വി ടി വി നാരായണി അമ്മയുടെയും മകനായ ദാമോദരൻ ഗാന്ധിയൻ ദര്ശനങ്ങളോടുള്ള പ്രതിപത്തിമൂലം നന്നേ ചെറുപ്പ കാലം തൊട്ടേ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിത്തീരുകയും പയ്യന്നൂരിലെയും പരിസരപ്രദേശങ്ങളിലെയും ജീവകാരുണ്ണ്യ പ്രവർത്തനങ്ങളോടൊപ്പം കലാസാംസ്കാരിക മേഖലകളിലും മികവുറ്റ സംഭാവനകൾ നൽകിയിട്ടുണ്ട്.
കണ്ണൂർ കെലട്രോണിലെ സേവനത്തിനു ശേഷം പ്രവാസലോകത്തേക്ക് പറിച്ചു നടപ്പെട്ട വിടിവിയുടെ ജീവിതം രണ്ടര പതിറ്റാണ്ടുകളേറേയായി യു എ ഇ യിലെ സാമൂഹിക സാംസ്കാരിക പ്രവർത്തന മേഖലകളോട് ചേർന്ന് നിന്നുകൊണ്ടായിരുന്നു.
പ്രവാസലോകത്തും പിറന്ന നാട്ടിലുമായി നിരാലംബർക്ക് താങ്ങായി പ്രവർത്തിക്കുന്ന പല സംഘടനകളിലും പ്രവർത്തിച്ചു പോരുന്ന വി ടി വി .സാഹിത്യ ലോകത്തും തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്. .മികച്ച എഴുത്തുകാനായ വിടിവി യുടെ പ്രസക്തമായ ഒട്ടേറെ ലേഖനങ്ങൾ ആനുകാലികങ്ങളിൽ തുടർച്ചയായി പ്രസിദ്ധീകൃതമായിട്ടുണ്ട്. . മരുഭൂമിയുടെ ഊഷരതയിൽ അദ്ഭുതകരമായ ഇച്ഛശക്ത്തിയും ദീർഘവീക്ഷണവും കൊണ്ട് സമ്പന്നവും സുശക്ത്തവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുകയും മാനവികതയുടെ മനോമുകുരങ്ങളിൽ അമരസ്മരരണയായി ജ്വലിച്ചു നിൽക്കുകയും ചെയ്യുന്ന യു എ ഇ യുടെ രാഷ്ട്രപിതാവ് ഹിസ് ഹൈനസ് ഷെയ്ഖ് സായിദിനെ കുറിച്ചും പെറ്റ നാടിനോടെന്ന പോലെ അന്നം തരുന്ന നാടിന്റെ സാംസ്കാരിക ഗരിമയെ കുറിച്ചും ഒരു ഡസനോളം അനുപമ സുന്ദരമായ കവിതകളെഴുതിയ വി ടി വി അറബ് ലോകത്തും ശ്രദ്ധേയനായി. പ്രസ്തുത കവിതകൾ അറബ് ഭാഷകളിലടക്കം വിവർത്തനം ചെയ്യപ്പെടുകയും അബുദാബി പോലീസിന്റെ 999 ഉൾപ്പെടെയുള്ള യു എ ഇ യിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ തുടർച്ചയായി വെളിച്ചം കാണുകയും അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തു. ഒരു പക്ഷെ യു എ ഇ യുടെ രാഷ്ട്രശില്പിയെ കുറിച്ച് ഇത്രയേറെ കവിതകളെഴുതിയ മലയാള കവി വി ടി വി മാത്രമായിരിക്കും. യു എ ഇ യിലെ പ്രശസ്ത കവിയും ഗ്രന്ഥാകാരനുമായ ഖാലിദ് അൽ ദൻഹാനിയെ പങ്കെടുപ്പിച്ച് കൊണ്ട് കേരളത്തിൽ ഇന്തോ അറബ് കവി സമ്മേളനം സംഘടിപ്പിച്ച വി ടി വി . ഇക്കഴിഞ്ഞ വര്ഷം ഫുജൈറ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ ശർഖിയുടെ രക്ഷാകർത്തത്തിൽ നടത്തപ്പെട്ട മൗണ്ടൈൻ ഫെസ്റ്റിവലിൽ പ്രത്യേകം ക്ഷണിതാവായി പങ്കെടുക്കുകയുണ്ടായി.
സാംസ്കാരികവും വാണിജ്യപരവുമായ സഹസ്രാബ്ദങ്ങളുടെ ഊഷ്മള ബന്ധം ഇന്ത്യയുമായി കാത്തു വെക്കുന്ന യു എ ഇ യുടെ കഥപറയുന്നതോടൊപ്പം തന്നെ തന്റെ മാതൃരാജ്യത്തിന്റെയും അതിന്റെ രാഷ്ട്രപിതാവും തന്റെ മാർഗ ദര്ശകനുമായ മഹാത്മാ ഗാന്ധിയെയും കുറിച്ചും ധാരാളം ലേഖനങ്ങളും കവിതകളും വി ടി വി യുടെ തൂലികയിൽ നിന്നും പിറവിയെടുത്തു. ഗാന്ധിജിയെ കുറിച്ചും മാനവ മൂല്യങ്ങളെ കുറിച്ചും പ്രവാസ ലോകത്ത് ഏറ്റവും കൂടുതൽ ലേഖനമെഴുതിയ എഴുത്തുകാരൻ കൂടിയായിരിക്കും വി ടി വി. വിഭാഗീയ ചിന്തകൾക്കെതിരെ മാനവികതയുടെ ഐക്യത്തിനായി ഗാന്ധിയൻ ആദർശങ്ങളെ ആയുധമാക്കി പ്രവാസലോകത്തിനു മുന്നിലേക്കിറങ്ങി വന്ന വിടിവി അബുദാബിയിൽ ഗാന്ധി സാഹിത്യവേദിയെന്ന സംഘടന രൂപീകരിക്കാൻ നേതൃത്വം നൽകുകയും ഗാന്ധിയൻ മൂല്യങ്ങളുടെ പ്രസക്ത്തി പ്രവാസലോകത്ത് നിരന്തരം ചർച്ച ചെയ്യപ്പെടുന്നതിനും പ്രാവർത്തികമാക്കുന്നതിനുമായി പതിറ്റാണ്ടുകാലമായി പ്രവർത്തിച്ചു വരികയാണ് .
യു എ ഇ യിൽ ഇദംപ്രഥമായി ഗാന്ധി പ്രതിമയും ചർക്കയുമെല്ലാം സ്ഥാപിതമാകുന്നതിനു നേതൃത്വം നൽകാനായത് വി ടി വി യുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളിലൊന്നാണ്. അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിൽ പയ്യന്നൂരിൽ നിന്നും നിർമ്മിച്ച് കൊണ്ട് വന്ന ഗാന്ധിജിയുടെ അർദ്ധകായപ്രതിമ സ്ഥാപിക്കുന്നതിന് നേതൃത്വമേകിയ വി ടി വി തന്നെയായിരുന്നു ഇന്ത്യൻ എംബസിയിൽ ചർക്കയും നൂലും സ്ഥാപിക്കുന്നതിനും മുൻ നിരയിൽ പ്രവർത്തിച്ചത്. നൂറിലേറെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസവും ചികിത്സകളും മറ്റുമൊക്കെ നൽകി അവരെയും സമൂഹത്തിലെ സാധാരണ പൗരന്മാരാക്കി വളർത്തിയെടുക്കുന്നത്തിൽ നിസ്സീമമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്ന മലബാർ റിഹാബിലിറ്റേഷൻ സെന്റര് പോലുള്ള ജീവകാരുണ്ണ്യ പന്ഥാവുകളിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വി ടി വി തന്റെ ജന്മനാടിന്റെ കലാ സാംസ്കാരിക പെരുമയെ മറുനാടുകളിൽ എത്തിക്കുന്നതിലും വലിയ പങ്കു വഹിച്ചിട്ടുണ്ട്. പ്രശസ്തമായ പയ്യന്നൂർ കൊൽക്കളിയെ അറബ് നാടുകളിൽ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിക്കുകയുണ്ടായി . യു എ ഇ എമിറേറ്റ് റൈറ്റേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ എമിറേറ്റുകളിൽ സംഘടിപ്പിച്ച ഇന്തോ അറബ് സാംസ്കാരികോത്സവത്തിൽ വി ടി വി യുടെ നേതൃത്വത്തിൽ പയ്യന്നൂർ ഗ്രാമം പ്രതിഭയുടെ കലാകാരൻമാർ അവതരിപ്പിച്ച കൊൽക്കളിയും കളരിപ്പയറ്റും ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. പയ്യന്നൂർ കൊൽക്കളിയെ ആസ്പദമാക്കി “കേളിപ്പെരുമ” യെന്ന ഡോക്യൂമെന്ററി ഉൾപ്പെടെ നിർമ്മിച്ച് നാടൻ കലകൾക്ക് പ്രചാരവും പ്രോത്സാഹനവുമേകിയ വി ടി വിക്ക് പ്രസ്തുത പ്രവർത്തങ്ങൾക്കുള്ള അംഗീകാരമായി കേരള ഗവേർന്മെന്റിന്റെ ഫോക്ലോർ അവാർഡ് ലഭിക്കുകയുണ്ടായി. പിതാവിനും പുത്രനും ഈ ബഹുമതി ലഭിക്കുന്ന അപൂർവ്വതയോടൊപ്പം ഇങ്ങനെയൊരു ആദരം നേടുന്ന ആദ്യ പ്രവാസി മലയാളിയെന്ന ബഹുമതിയും വി ടി വി ക്ക് സ്വന്തമായി. കൂടാതെ കലാ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളുടെ നാൾ വഴികളിൽ പ്രഥമ ഗാന്ധി ഗ്രാം പുരസ്കാരം, അക്ഷയ ദേശീയ പുരസ്കാരം, മലയാളഭാഷ പാഠശാല പുരസ്കാരം, വേൾഡ് മലയാളി കൗൺസിലിന്റെ സാമൂഹ്യപ്രവർത്തന ഗ്ലോബൽ അവാർഡ്, കണ്ണുർ എസ് എൻ കോളേജ് അലുംനിയുടെ പട്ടും വളയും, ഇന്ത്യ സോഷ്യൽ സെന്റര് അബുദാബി മാസ്റ്റർ ഓഫ് ഫോക്ലോർ അവാർഡ്, പയ്യന്നുർ മിഡ് ടൌൺ റോട്ടറി അവാർഡ് തുടങ്ങിയ ഒട്ടേറെ ആദരങ്ങൾ വി ടി വി യെ തേടിയെത്തി .
മധ്യ വേനൽ, ഓർമ്മ മാത്രം, വിദൂഷകൻ തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ച ബഹുമുഖപ്രതിഭയായ വി ടി വി ക്ക് കലാ സാഹിത്യ സാമൂഹിക പ്രവർത്തന മേഖലകളിലെ സംഭാവനകൾക്ക് പ്രവാസ ലോകത്ത് ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്നായി ഗോൾഡൻ വിസ വിലയിരുത്തപ്പെടുന്നു.
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages