1 GBP = 129.91
breaking news

യുകെ മലയാളികളുടെ മാതാവ് കത്രിക്കുട്ടി ജോൺ(86) നിര്യാതയായി….

യുകെ മലയാളികളുടെ മാതാവ് കത്രിക്കുട്ടി ജോൺ(86) നിര്യാതയായി….

യു കെ മലയാളികളുടെ മാതാവ് തൊടുപുഴ മുതലക്കോടം മാളിയേക്കൽ ഉലഹന്നാൻ്റെ ഭാര്യ കത്രിക്കുട്ടി ജോൺ (86) നിര്യാതയായി. പരേത പാലാ പടവിൽ കുടുംബാംഗമാണ്. മക്കൾ ജെയിംസ്, ലിസി, സണ്ണി, പരേതയായ മേരി, ഫാ.ചെറിയാൻ മാളിയേക്കൽ (ഈശോസഭാംഗം, ഡാർജിലിംഗ്), മോളി (സ്റ്റോക്ക് ഓൺ ട്രെൻറ്), ജോൺസൺ (ബർമിംങ്ങ്ഹാം), ജോമോൻ, സോണി (സ്റ്റോക്ക് ഓൺ ട്രെൻ്റ്). മരുമക്കൾ സാലി, തോമാച്ചൻ (കാഞ്ഞിരപ്പിള്ളി), ചിന്നമ്മ, ജോൺ (പാലക്കാട്), സിബി (യുകെ), സെലിൻ (യുകെ), അനു, സിജി (യുകെ).

മൃതസംസ്‌കാര ശുശ്രുഷകൾ ഇന്ന് (01/09/21) മുതലക്കോടം സെൻ്റ്. ജോർജ് ദേവാലയത്തിൽ കുറച്ച് സമയം മുൻപ് സംസ്കരിച്ചു.

സംസ്കാര ശുശ്രൂഷകളിൽ യുക്മ ദേശീയ സമിതിക്കു വേണ്ടി വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ, മിഡ്ലാൻഡ്സ് റീജിയൻ മുൻ പ്രസിഡൻ്റ് ഇഗ്നേഷ്യസ് പെട്ടയിൽ എന്നിവർ ഭവനത്തിലെത്തി അന്തിമോപചാരമർപ്പിച്ചു.

മാതാവിൻ്റെ  നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, ദേശീയ സമിതിയംഗം സന്തോഷ് തോമസ്, എസ്. എം.എ പ്രസിഡൻ്റ് വിജി കെ.പി, റീജിയണൽ വൈസ് പ്രസിഡൻ്റ് വീണ പ്രശാന്ത്, എർഡിംങ്ടൺ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് അബി ജോസഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more