1 GBP = 129.94
breaking news

യുകെ മലയാളികൾക്ക് ഓണസമ്മാനമായി പുത്തൻ റേഡിയോ ചാനൽ “റേഡിയോ ലൈം” നാളെ തിരുവോണദിനത്തിൽ ആരംഭിക്കുന്നു…

യുകെ മലയാളികൾക്ക് ഓണസമ്മാനമായി  പുത്തൻ റേഡിയോ ചാനൽ “റേഡിയോ ലൈം” നാളെ തിരുവോണദിനത്തിൽ ആരംഭിക്കുന്നു…

യുകെ മലയാളികൾക്കായി “റേഡിയോ ലൈം” എന്ന പുതിയ ഡിജിറ്റൽ റേഡിയോ ചാനൽ നാളെ തിരുവോണ ദിനത്തിൽ ആരംഭിക്കുന്നു. യുകെയിലെ തന്നെ പ്രഥമ സൗത്ത് ഇൻഡ്യൻ ബഹുദാഷാ ഡിജിറ്റൽ റേഡിയോയുടെ ഉദ്ഘാടനം തിരുവോണദിനത്തിൽ രാവിലെ പത്തു മണിക്ക് ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. എം.ബി രാജേഷ് നിർവ്വഹിക്കുകയാണ്.

മലയാളിയുടെ ഗ്രഹാതുരത്വത്തിന് ഉണർവേകും വിധം യുകെയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ശബ്ദമായി മാറുമെന്ന പ്രതീക്ഷയിൽ വാർത്തകളും, വിവിധയിനം വിനോദ വിജ്ഞാന പരിപാടികളും കോർത്തിണക്കിക്കൊണ്ട് പുത്തൻ തലമുറയെ മാതൃനാടിനോട് കൂടുതൽ അടുപ്പിക്കാൻ ശ്രമിക്കുകയാണ് റേഡിയോ ലൈമിൻ്റെ പ്രധാന ലക്ഷ്യം.ഡിജിറ്റൽ റേഡിയോ ആയ ഈ പുത്തൻ സംരംഭം മൊബൈൽ ആപ്പ്സ്റ്റോറുകളിലും, വെബ്സൈറ്റിലും ലഭ്യമാണ് .

റേഡിയോ ലൈം ചാനലുമായി സഹകരിച്ച് പ്രവർത്തിക്കാനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക;-info@radiolime.co.uk

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more