1 GBP = 129.94
breaking news

ജിസിഎസ്ഇ പരീക്ഷയിൽ അഭിമാനനേട്ടവുമായി സ്റ്റോക്ക് ഓൺ ട്രെൻറിൽ നിന്നും ആഞ്ജലീന സിബി…

ജിസിഎസ്ഇ പരീക്ഷയിൽ അഭിമാനനേട്ടവുമായി സ്റ്റോക്ക് ഓൺ ട്രെൻറിൽ നിന്നും ആഞ്ജലീന സിബി…

ഇക്കഴിഞ്ഞ ജിസിഎസ്ഇ പരീക്ഷയിൽ  എഴുതിയ എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് 9 നേടി അഭിമാനനേട്ടവുമായി സ്റ്റോക്ക് ഓൺ ട്രെൻ്റിൽ നിന്നുമുള്ള  ആഞ്ജലീന സിബി. സെൻ്റ്. മാർഗരറ്റ് വാർഡ് കാത്തലിക് അക്കാദമിയിൽ നിന്നുമാണ് ആഞ്ജലീന സിബി ഉന്നത വിജയം നേടിയത്.  സിബി ജോൺ മോളി സിബി എന്നിവരാണ് ആഞ്ജലീനയുടെ മാതാപിതാക്കൻമാർ. ഏക സഹോദരൻ അമൽ സിബി മെഡിക്കൽ വിദ്യാർത്ഥിയാണ്.

മികച്ച കലാകാരി കൂടിയായ ആഞ്ജലീന 2019 ലെ യുക്മ മിഡ്ലാൻഡ്സ് റീജിയൻ കലാമേളയിൽ കലാതിലകം, 2017, 2018, 2019 തുടങ്ങിയ വർഷങ്ങളിൽ വ്യക്തിഗത ചാമ്പ്യൻ എന്നിവ നേടിയിട്ടുണ്ട്. ഭരതനാട്യം, നാടോടി നൃത്തം, മലയാളം പ്രസംഗം എന്നീ ഇനങ്ങളിലാണ്  ആഞ്ജലീന സമ്മാനങ്ങൾ വാരിക്കൂട്ടിയത്. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ കലോത്സവത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് ആഞ്ജലീന.

ആഞ്ജലീനയുടെ വിജയത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, യുക്മ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡൻ്റ് ബെന്നി പോൾ,  എസ് എം എ പ്രസിഡൻറ് കെ.പി.വിജി, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ് തുടങ്ങിയവർ അനുമോദനം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more