1 GBP = 129.94
breaking news

മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഉദ്ഘാടനം ഓഗസ്റ്റ് ഇരുപത്തി ഒൻപത് 5 PMന്; ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലും, സാൽഫോർഡ് രൂപത മെത്രാൻ മാർ ജോൺ അർനോൾഡും മുഖ്യകാർമ്മികർ…

മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഉദ്ഘാടനം ഓഗസ്റ്റ് ഇരുപത്തി ഒൻപത് 5 PMന്; ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലും, സാൽഫോർഡ് രൂപത മെത്രാൻ മാർ ജോൺ അർനോൾഡും മുഖ്യകാർമ്മികർ…

മാഞ്ചസ്റ്റർ : ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ  വലിയ മിഷനുകളിൽ ഒന്നായ മാഞ്ചസ്റ്റർ ഹോളി ഫാമിലി മിഷൻ യാഥർഥ്യമാകുന്നു. 2012 മുതൽ സാൽഫോർഡ് രൂപതയുടെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന വിവിധ മാസ്സ് സെന്ററുകളായ സെൻട്രൽ മാഞ്ചസ്റ്റർ, നോർത്ത് മാഞ്ചസ്റ്റർ ,ആഷ്ടൺ ഓൾഡാം എന്നീ മാസ് സെന്ററുകൾ കൂടി ചേർന്ന് സെൻട്രൽ മാഞ്ചസ്റ്റർ കേന്ദ്രമായിട്ടാണ് പുതിയ മിഷൻ നിലവിൽ വരുന്നത്.  

ഓഗസ്റ്റ് ഇരുപത്തി ഒൻപതാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക്  അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലും, സാൽഫോർഡ് രൂപത മെത്രാൻ മാർ ജോൺ അർനോൾഡും മുഖ്യ കാർമ്മികരായിരിക്കും. മാഞ്ചസ്റ്റർ റീജിയൻ ഡയറക്ടർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ, നിയുക്ത മിഷൻ ഡയറക്ടർ റവ.ഫാ.വിൻസൻ്റ് ചിറ്റിലപ്പള്ളി തുടങ്ങിയവർ സഹകാർമ്മികരാകും. ദിവ്യബലിയെ തുടർന്ന് നിയുക്ത ഹോളി ഫാമിലി മിഷൻ്റെ ഉൽഘാടനം നടക്കും.

നിയുക്ത ഹോളി ഫാമിലി മിഷൻ ഉൽഘാടനം ഏറ്റവും വിജയത്തിലെത്തിക്കുന്നതിനായി ഇടവക വികാരി റവ.ഫാ വിൻസെൻറ് ചിറ്റിലപ്പള്ളിയുടെയും കൈക്കാരൻമാരായ അനിൽ അധികാരം, മാത്യു ജോസഫ്, സന്തോഷ് മാത്യു, സുനീഷ് ജോസഫ് എന്നിവരുടെ  നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു.

ഓഗസ്റ്റ് ഇരുപത്തിയൊൻപതാം തിയതി ഞായറാഴ്ച നടക്കുന്ന  മിഷൻ ഉദ്‌ഘാടന ചടങ്ങുകളിലേക്കു എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി മിഷൻ ഡയറക്ടർ റവ. ഫാ. വിൻസെന്റ് ചിറ്റിലപ്പള്ളി അറിയിച്ചു. 

ദേവാലയത്തിൻ്റെ വിലാസം:- 

St Joseph Church,

Portland Crescent, 

Longsight, 

Manchester, 

M13 0BU.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more