ലണ്ടനിലെ മൈഗ്രേഷന്‍ മ്യൂസിയത്തിൻ്റെ ചരിത്രത്തിലിടം നേടി തൃശൂർ സ്വദേശി ദീപക് ഡൊമിനിക്; ലോകത്തെവിടെയാലും വെന്നിക്കൊടി പാറിക്കാനുള്ള മലയാളി മിടുക്കിന് നേർസാക്ഷിപത്രം….
Aug 06, 2021
തൃശൂർ സ്വദേശി ദീപക് ഡൊമിനിക് ചെവിടൻ എന്ന പേര് സൂചിപ്പിക്കുന്നത് കഠിന പരിശ്രമത്തിലൂടെ വിജയഗാഥ രചിച്ച് ലണ്ടനിലെ മൈഗ്രേഷൻ മ്യൂസിയത്തിൻ്റെ ചരിത്രത്തിലിടം നേടിയ യുവാവ് എന്നു തന്നെയാണ്.മറ്റു രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേക്ക് വന്നതിന് ശേഷം ഈ രാജ്യത്ത് വ്യക്തി പ്രഭാവം ഉണ്ടാക്കിയവരുടെ ജീവിത കഥയാണ് ലണ്ടന്‍ മൈഗ്രേഷന്‍ മ്യുസിയം പറയുന്നത്. അങ്ങിനെ ഈ മ്യുസിയത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് തൃശൂര്‍ ചെറൂരിലെ മുപ്പത്തിമൂന്നുകാരനായ ദീപക് ഡോമിനിക് ചെവിടന്‍.
പത്തു വര്‍ഷം മുന്‍പാണ് ഉപരി പഠനത്തിനായി ദീപക്ക് ബ്രിട്ടനിൽ എത്തിച്ചേരുന്നത്. എലത്തുരുത്ത് സെൻ്റ്. അലോഷ്യസ് കോളേജില്‍ നിന്ന് ബി.എസ്.സി ഫിസിക്സ് കഴിഞ്ഞതിനു ശേഷമാണു എം.എസ്.സി ബിസിനസ് മാനേജ്മെന്റ് പഠനത്തിനായി ദീപക് ബ്രിട്ടനിൽ എത്തിയത്. മറ്റു രാജ്യങ്ങളില്‍ നിന്ന് പഠനത്തിനു എത്തുന്നവര്‍ക്ക് രണ്ട് വര്‍ഷം കൂടി ജോലി ചെയ്യാനുള്ള വിസ എന്ന വ്യവസ്ഥ ദീപക് ബ്രിട്ടനില്‍ എത്തിയ അതേ സമയം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. അത് തിരിച്ചടി ആയെങ്കിലും ലണ്ടനടുത്ത് 3 ബ്രോമ്ലി സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പത്രം വിതരണം ചെയ്തും ഹോട്ടലില്‍ ജോലി ചെയ്തുമെല്ലാമാണ് ഇന്നാട്ടിൽ ആദ്യകാലങ്ങളിൽ ദീപക്ക് പിടിച്ചു നിന്നത്. ഇതിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കൂടെ ഇലക്ഷനിൽ കൺസർവേറ്റീവ് പാർട്ടിക്കുവേണ്ടി പ്രചാരണം നടത്താനും ദീപക് സമയം കണ്ടെത്തിയിരുന്നു. കൂടാതെ അഭിനയ വിസ്മയം ലാലേട്ടനോടൊപ്പം സിനിമയിലും അഭിനയിക്കുവാൻ ദീപകിന് അവസരമുണ്ടായി.
സ്വതസിദ്ധമായ രീതിയിൽ വലിയ സൗഹൃദങ്ങള്‍ ഉണ്ടാക്കിയതിനോടൊപ്പം ജോലിയിലും ഈ ചെറുപ്പക്കാരൻ മുന്നേറി. ലണ്ടന്‍ സിറ്റി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്ത റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ സീനിയര്‍ പ്രോപ്പര്‍ട്ടി സെയില്‍സ് നേഗോഷിയേറ്റ് എന്ന പദവിയിൽ വരെ എത്തി നിൽക്കുന്നു ഇപ്പോൾ ദീപക്. ദീപക് പത്രവിതരണത്തിന് ഉപയോഗിച്ച ഷര്‍ട്ടിന്റെയും തൊപ്പിയുടെയും കൂടെ അദ്ദേഹം എഴുതിയ ചെറു ജീവിത കുറിപ്പും മൈഗ്രേഷന്‍ മ്യുസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ബിരുദത്തിനു പഠിക്കുന്ന കാലത്ത് കോളേജ് മാഗസിന് എഡിറ്റര്‍ ആയിരുന്നു ദീപക്. അന്ന് മാഗസിനിലേക്ക് പരസ്യം പിടിക്കുന്നതില്‍ തുടങ്ങിയ മാര്‍ക്കറ്റിംഗ് പരിചയം ഇപ്പോഴത്തെ ജോലിയിലേക്കുള്ള തുടക്കകാരണമെന്ന് ദീപക് പറയുന്നു.. പഠനത്തിന് ശേഷം തൃശൂര്‍ പുഴക്കലിലെ ടാറ്റാ കാര്‍ ഷോറൂമില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ചേര്‍ന്ന ദീപക് ഒരു മാസം കൊണ്ട് 23 നാനോ കാറുകള്‍ വിറ്റ് ദക്ഷിണേന്ത്യയിലെ മാര്‍ക്കറ്റിങ്ങില്‍ ഒന്നാമതായി. അവിടെ നിന്നാണ് തുടര്‍ പഠനത്തിനായി ബ്രിട്ടനില്‍ എത്തിയതും ചരിത്രത്തിന്റെ ഭാഗമയതും.
പാവരട്ടി സ്റ്റേഷനില്‍ നിന്ന് എ. എസ്. ഐ. ആയി വിരമിച്ച പരേതനായ ഡോമിനിക് ചെവിടന്‍ ആണ് ദീപക്കിന്റെ പിതാവ്. അമ്മ വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്കൂളില്‍ നിന്ന് സംസ്കൃതം അധ്യാപികയായി വിരമിച്ച എല്‍സി.
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages