1 GBP = 106.79
breaking news

വോക്കിംഗ് മലയാളി കൾച്ചറൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് ജോയി പൗലോസിൻ്റെ ഭാര്യാപിതാവ് പി.ജെ.ജോൺ നിര്യാതനായി….

വോക്കിംഗ് മലയാളി കൾച്ചറൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് ജോയി പൗലോസിൻ്റെ ഭാര്യാപിതാവ് പി.ജെ.ജോൺ നിര്യാതനായി….

വോക്കിംഗ് മലയാളി കൾച്ചറൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് ജോയി പൗലോസിൻ്റെ ഭാര്യാപിതാവും മാനന്തവാടി കൊയ്‌ലേരി പേങ്ങാട്ടേത്ത് റിട്ട.  അർ. പി.എഫ് സബ് ഇൻസ്പെക്ടറുമായ പി.ജെ.ജോൺ (75)  നിര്യാതനായി. ലീലാമ്മ ജോൺ (റിട്ട. സീനിയർ ഹെൽത്ത് നേഴ്സ് ) ഭാര്യയാണ്. മക്കൾ ജോളി (യുകെ), ജോയ്സ് (എ.എസ്.ഐ സൈബർ പോലീസ്), ജ്യോതി (എറണാകുളം). മരുമക്കൾ ജോയി പൗലോസ് (യുകെ), ഷീബ (സ്റ്റാഫ് നേഴ്സ്, പി എച്ച് സി പനമരം), ബിജു പാലത്തുംതലയ്ക്കൽ (ദുബായ്).

സംസ്കാരം ഇന്ന് 3 മണിക്ക് കമ്മന സെൻ്റ്. ജോർജ് താബേർ ഓർത്തഡോക്സ് പള്ളി സിമിത്തേരിയിൽ നടത്തി.

പരേതൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻറ് ആൻറണി എബ്രഹാം, ഡബ്ളിയു.എം.സി.എ പ്രസിഡൻറ് സിനോജ് മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പിതാവിൻ്റെ വേർപാടിൽ ദുഃഖിക്കുന്നകുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more