വി.അൽഫോൻസാമ്മയുടെയും വി.തോമാശ്ലീഹായുടെയും വി.ഇഗ്നേഷ്യസ് ലെയോളയുടെയും സംയുക്ത തിരുനാൾ ഇന്ന് പ്രെസ്റ്റൺ കത്തീഡ്രൽ ദേവാലയത്തിൽ… ഇടവകയിലെ 14 കുട്ടികൾ ആദ്യകുർബാനയിലൂടെ യേശുനാഥനെ സ്വീകരിച്ചു….
Jul 11, 2021
ബിജു ചാക്കോ
പ്രെസ്റ്റൺ:- ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആസ്ഥാനമായ പ്രെസ്റ്റണിലെ സെൻ്റ്. അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വി.അൽഫോൻസാമ്മയുടെയും, ഭാരതത്തിൻ്റെ അപ്പസ്തോലനായ വി.തോമഗ്ലീഹായുടെയും, വി. ഇഗ്നേഷ്യസ് ലയോളയുടെയും ഒരാഴ്ചയിലേറെ നീണ്ടു നിന്ന സംയുക്ത തിരുന്നാളാഘോഷങ്ങൾ ഇന്ന് സമാപിക്കും. തിരുനാളിനൊരുക്കമായി ജൂലൈ 2 മുതൽ ദിവ്യബലിയും വി.അൽഫോൻസാമ്മയുടെ നെവേന ഉണ്ടായിരുന്നു.
പ്രധാന തിരുനാൾ ദിനമായ ഇന്ന് ജൂലൈ 11 ഞായറാഴ്ച നടക്കുന്ന ആഘോഷമായ റാസാ കുർബ്ബാനയ്ക്ക് റവ.ഫാ. ജോസഫ് മൂക്കാട്ട്, റവ.ഡോ.സോണി കടന്തോട്, റവ.ഫാ. ഡാനി മൊളോപ്പറമ്പിൽ തുടങ്ങിയവർ മുഖ്യകാർമ്മികരാകും. പ്രെസ്റ്റൺ സെൻ്റ്. അൽഫോൻസാ ഗായക സംഘം റാസാ കുർബ്ബാനയിൽ മധുരതരമായി ഗാനങ്ങളാലപിക്കും.
ഇന്ന് ഞായറാഴ്ച (11/7/21) വൈകുന്നേരം 5 മണിക്ക് താങ്ക്സ് ഗിവിംങ് മാസ്സിന് ഇടവക വികാരി റവ.ഫാ.വർഗീസ്(ബാബു) പുത്തൻപുരക്കൽ മുഖ്യകാർമികനാകും. തുടർന്ന് കൊടിയിറക്കുന്നതോടെ തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.
പ്രധാന തിരുനാളിൻ്റെ രണ്ടാം ദിനമായിരുന്ന ഇന്നലെ ജൂലെെ 10 ശനിയാഴ്ച രാവിലെ 10.30 ന് നടക്കുന്ന ദിവ്യബലിയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനായി. ഇടവക വികാരി റവ.ഫാ.വർഗീസ് പുത്തൻപുരക്കൽ, റവ.ഫാ. ജോ തുടങ്ങിയ വൈദികർ സഹകാർമികരായിരുന്നു. ദിവ്യബലിമദ്ധ്യേ ഇടവകയിലെ 14 കുട്ടികൾ യേശു നാഥനെ ആദ്യമായി സ്വീകരിച്ചത് ഇന്നലത്തെ തിരുക്കർമ്മങ്ങളെ കൂടുതൽ ഭക്തി സാന്ദ്രമാക്കി. തുടർന്ന് ലദീഞ്ഞും ഉണ്ടായിരിന്നു. ബ്ലാക്പൂൾ വി. ചവറ & ഏവുപ്രാസ്യാ ഗായക സംഘം ദിവ്യബലിയിൽ ഇമ്പമാർന്ന ഗാനങ്ങളാലപിച്ചു. രാവിലെ 9 AM ന് ആദ്യത്തെ കുർബാനയ്ക്ക് റവ.ഫാ. ഡാനി മൊളോപ്പറമ്പിൽ മുഖ്യ കർമ്മികനായിരുന്നു.
തിരുന്നാളാഘോഷങ്ങളുടെ വിജയത്തിനായി ഇടവക വികാരി റവ.ഡോ വർഗീസ് പുത്തൻപുരയ്ക്കലിൻ്റെയും ട്രസ്റ്റിമാരായ ഷൈൻ ജോർജ്, ജോമി വർഗീസ്, ഷൈൻ കൊട്ടാരം, പ്രിൻസ് പുത്തൻപുരയിൽ, ജോഷി തൊട്ടിയിൽ, അലക്സ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന തിരുന്നാളാഘോഷങ്ങളുടെ അവസാന ദിനമായ ഇന്ന് നേരിട്ടും ഓൺലൈനിലൂടെയും പങ്കു ചേർന്ന് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ഇടവക വികാരി റവ.ഫാ വർഗീസ് പുത്തൻപുരയ്ക്കൽ ക്ഷണിക്കുന്നു.
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages