1 GBP = 107.33
breaking news

“സ്ത്രീയും ധനവും” സമകാലിക വിഷയത്തെ ആസ്പദമാക്കി ബ്രിട്ടനിലെ പൊട്ടന്മാർ ക്ലബ് ഹൌസ് ചർച്ച; സിനിമാ സംവിധായകൻ ജിയോ ബേബി പങ്കെടുക്കുന്നു

“സ്ത്രീയും ധനവും” സമകാലിക വിഷയത്തെ ആസ്പദമാക്കി ബ്രിട്ടനിലെ പൊട്ടന്മാർ ക്ലബ് ഹൌസ് ചർച്ച; സിനിമാ സംവിധായകൻ ജിയോ ബേബി പങ്കെടുക്കുന്നു

ലണ്ടൻ: കാലിക പ്രസക്തവും പരസ്പര ബഹുമാനവും നിലനിറുത്തിക്കൊണ്ട് യുകെ മലയാളികൾക്കിടയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ബ്രിട്ടനിലെ പൊട്ടന്മാർ എന്ന ഫേസ്‌ബുക്ക് കൂട്ടായ്മ സമകാലിക വിഷയത്തെ ആസ്പദമാക്കി ക്ലബ് ഹൗസ് ചർച്ച സംഘടിപ്പിക്കുന്നു. സ്ത്രീയും ധനവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചർച്ച.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, കുഞ്ഞു ദൈവം, രണ്ടു പെൺകുട്ടികൾ എന്നീ സിനിമകളുടെ സംവിധായകനും സാമൂഹിക വിമർശകനുമായ ജിയോ ബേബിയാണ് ചർച്ചയിൽ മുഖ്യാതിഥിയായി പങ്കെടുക്കുക. ബ്രിട്ടനിലെ പൊട്ടന്മാർ എന്ന ക്ലബ് ഹൗസ് പ്ലാറ്റഫോമിലാണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്. ചർച്ചയിൽ പങ്കെടുക്കുന്ന ഏവർക്കും അവരുടെ അഭിപ്രായങ്ങൾ പങ്കു വയ്ക്കുന്നതിനുള്ള അവസരമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ചിന്തിക്കുന്നവരെയും പ്രതികരിക്കുന്നവരെയും അനുകൂലിക്കുന്നവരെയും ചർച്ചയിൽ സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. ഇന്ന് രാത്രി ബ്രിട്ടീഷ് സമയം ഏഴു മണിയോടെയാണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more