1 GBP = 106.18
breaking news

കോഴിക്കോട് വീണ്ടും കൊവിഡ് മരണം; മരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ കെ മുരളീധരൻ എംപി നിരീക്ഷണത്തിൽ

കോഴിക്കോട് വീണ്ടും കൊവിഡ് മരണം; മരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ കെ മുരളീധരൻ എംപി നിരീക്ഷണത്തിൽ

കോഴിക്കോട് പന്നിയങ്കരയിൽ ക്വാറന്റീനിൽ കഴിയവേ മരിച്ച മുഹമ്മദ് കോയക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്നിയങ്കര മേലേരിപ്പാടത്തെ എംപി മുഹമ്മദ് കോയ ആണ് മരിച്ചത്. കുടുംബാംഗങ്ങൾ കൊവിഡ് ബാധിതരായി ചികിത്സയിലാണ്.

കോഴിക്കോട് ജില്ലയിൽ നിന്ന് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. ഇന്നലെ മെഡിക്കൽ കോളജിൽ മരിച്ച റുഖ്യാബി(57) കൊവിഡ് ബാധിതയായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, കെ മുരളീധരൻ എംപിയോട് കൊവിഡ് പരിശോധന നടത്താൻ ജില്ലാ കളക്ടർ നിർദേശം നൽകി. നേരത്തെ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങിൽ മുരളീധരൻ പങ്കെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം നൽകിയത്. എംപിയോട് സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാനും നിർദേശിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more