1 GBP = 129.91
breaking news
- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയ്ക്ക് ലിവർപൂളിൽ നിന്നും അമരക്കാരൻ…തോമസ് ജോൺ വാരികാട്ട് പ്രസിഡന്റ്; ജിജി വരിക്കാശ്ശേരി സെക്രട്ടറി….
- Jan 25, 2020
സ്വന്തംലേഖകൻ
ബിർമിംഗ്ഹാം: അംഗബലം കൊണ്ടും, പ്രവർത്തന മികവുകൊണ്ടും യൂറോപ്പിലെ ഏറ്റവും വലിയ സമുദായിക സംഘടനയായ യു കെ ക്നാനായ കാത്തലിക് അസ്സോസിയേഷനെ അടുത്ത രണ്ടു വർഷത്തേയ്ക്ക് നയിയ്ക്കുവാനുള്ള കേന്ദ്ര ഭരണസാരഥികൾ ഇന്ന് യു കെ കെ സി എ ആസ്ഥാനമന്ദിരത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ലിവർപൂളിൽ നിന്നുമുള്ള തോമസ് ജോൺ വാരിക്കാട്ട് നേതൃത്വം കൊടുക്കുന്ന കമ്മറ്റിയാണ് ഇന്ന് ചുമതലയേൽക്കുന്നത്.
യു കെ മലയാളികൾക്ക് സുപരിചിതരും, വിവിധ മേഖലകളിൽ വ്യക്തിപ്രഭാവമുള്ള സ്ഥാനാർത്ഥികൾ കടന്നു വന്നതോടെ ഒരു മൽസരം ഒഴിവാക്കി മൽസര രംഗത്തുണ്ടായിരുന്ന മറ്റു സ്ഥാനാർത്ഥികൾ സമവായത്തിലൂടെ പിൻമാറുകയായിരുന്നു. മറ്റു സംഘടനകൾക്കും മാതൃകയാക്കാവുന്ന ഈ തിരഞ്ഞെടുപ്പു നയം ഇന്ന് യു കെ മലയാളികളിൽ ചർച്ചാ വിഷയമാണ്.
തിരഞ്ഞെടുക്കപ്പെട്ട ആറു പ്രഗൽഭരേയും യുക്മ ന്യൂസ് അഭിമാനപൂർവ്വം യു കെ മലയാളികൾക്കായി പരിചയപ്പെടുത്തുന്നു.
പ്രസിഡന്റ്:-
യു കെ കെ സി എ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ലിവർപൂൾ പൂൾ യൂണിറ്റ് അംഗമായ ശ്രീ: തോമസ് ജോൺ വാരികാട്ട് പൊതുപ്രവർത്തന വിവിധ മേഖലകളിൽ യു കെ മലയാളികൾക്കൊപ്പം ഇംഗ്ലീഷ് കമ്മ്യൂണിറ്റിയിലും വളരെ സുപരിചിതനായ വ്യക്തിയാണ്.

ഏറ്റെടുക്കുന്ന ദൗത്യം എന്തു തന്നെയായാലും അതിനു പൂർണതയേകുവാനുള്ള അദ്ദേഹത്തിന്റെ പ്രത്യേക കഴിവ് ഇതിനോടകം യു കെ മലയാളികൾ വിവിധ വേദികളിൽ അനുഭവിച്ചറിഞ്ഞതാണ്. യു കെ കെ സി എ ലിവർപൂൾ യൂണിറ്റ് സ്ഥാപക പ്രസിഡന്റായും, പിന്നീട് മൂന്നു തവണ യൂണിറ്റ് പ്രസിഡന്റായും, രണ്ടു തവണ നാഷണൽ കൗൺസിൽ മെമ്പറായും തിരഞ്ഞെടുക്കപ്പെട്ടു. പത്തു വർഷം നാഷണൽ കൗൺസിൽ പൂർത്തിയാക്കിയ സീനിയർ അംഗമായ തോമസ് യു കെ കെ സി എ യുടെ കീഴിലുള്ള നിരവധി കമ്മറ്റികളിൽ പ്രവർത്തിച്ച് പരിചയസമ്പന്നതയോടെയാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന് നത്.
ലിവർപൂളിലെ മികച്ച മലയാളി സംഘടനയായ ലിംകയുടെ പ്രസിഡന്റായി രണ്ടു തവണയും, ലെയ്സൺ ഓഫീസറായി എട്ടുവർഷവും പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലയളവിൽ യുകെ യിലാദ്യമായി ഒരു മലയാളി സംഘടനയ്ക്ക് സിറ്റി കൗൺസിൽ അനുമതിയോടെ ഒരു ഇന്റർനാഷണൽ സ്കൂളുമായി കൾച്ചറൽ പാർട്ണർഷിപ്പ് സംവിധാനം നേടിയെടുത്തു കൊടുക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.
ഇംഗ്ലീഷ് കമ്മ്യൂണിറ്റിയുമായി സഹകരിച്ച് ഇൻഡോ – ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക കൈമാറ്റ പദ്ധതി ആദ്യമായി യു കെ യിൽ നടപ്പിലാക്കുന്നതിന് നേതൃത്വം കൊടുക്കുകയും കഴിഞ്ഞ പതിമൂന്നു വർഷമായി ഈ പദ്ധതിയുടെ കോർഡിനേറ്ററായി പ്രവർത്തിയ്ക്കുകയും ചെയ്യുന്നു. യു കെ യിലാദ്യമായി ഒരു ഇന്റർനാഷണൽ സ്കൂളിന്റെ കമ്മ്യൂണിറ്റി ഗവർണിംഗ് ബോഡി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി കൂടിയാണ് തോമസ് ജോൺ വാരികാട്ട്. ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂൾ കൗൺസിൽ അംഗവും അഡ്വൈസറി ബോർഡ് മെമ്പറായും നിലവിൽ സേവനം ചെയ്യുന്നു.
പ്രവർത്തന മികവിനുള്ള അംഗീകാരമായി 2010 ലെ മികച്ച സംഘടനാ പ്രവർത്തകനുള്ള ജി എം സി പുരസ്കാരവും, 2017 ലെ ബ്രിട്ടീഷ് കണക്ടിംഗ് കമ്മ്യൂണിറ്റി അവാർഡും തോമസ് ജോൺ വാരികാട്ട് കരസ്ഥമാക്കി.
കോട്ടയം കാരിത്താസ് സെന്റ് തോമസ് ക്നാനായ പള്ളി ഇടവക പരേതനായ ജോൺ വാരികാട്ടിന്റെയും, പെണ്ണമ്മ ജോണിന്റെയും മകനായ ഇദ്ദേഹം കഴിഞ്ഞ പതിനേഴു വർഷമായി കുടുംബസമേതം ലിവർപൂളിൽ താമസിയ്ക്കുന്നു. ഭാര്യ ആനി കല്ലറ സെന്റ് തോമസ് ക്നാനായ പഴയപള്ളി ഇടവക ചെരുവിൽ കുടുംബാംഗമാണ്.
മക്കൾ സെൻഷ്യാ തോമസ്, ടോംജോ തോമസ്.
ജനറൽ സെക്രട്ടറി:-
UKKCA യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ജിജി വരിക്കാശ്ശേരി ukkca യുടെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ ബർമിംഗ്ഹാം യൂണിറ്റംഗമാണ്. മോനിപ്പള്ളി ഇടവകാംഗമായ ജിജി, പരേതനായ വരിക്കാശ്ശേരിൽ VC ചുമ്മാറി ന്റെയും ഏലിക്കുട്ടി ചുമ്മാറിന്റെയും എട്ടു മക്കളിൽ ഏഴാമനാണ്.. UK യിലെ കലാ സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന ജിജി അറിയപ്പെടുന്ന സംഘാടകനും സാമൂഹ്യ പ്രവർത്തകനുമാണ്. ukkca ബർമിംഗ്ഹാം, യൂണിറ്റിന്റെയും ഗ്ലോബൽ മലയാളി അസ്സോസിയേഷന്റെയും മോനിപ്പള്ളി സംഗമം UK യുടെയും സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള ജിജി വിശാലമായ സുഹൃദ് വലയത്തിന്റെ ഉടമയാണ്.

ബർമിംഗ്ഹാം യൂണിറ്റിന്റെ സാരഥിയായിരുന്ന കാലയളവിൽ ജിജി സംഘടനയെ ഏറെ ഉയരങ്ങളിലെത്തിച്ച വ്യക്തിയാണ്. സട്ടൺകോൾഡ് ഫീൽഡ് മലയാളി അസ്സോസ്സിയേഷന്റെ പ്രസിഡന്റായിരുന്നു. ബർമിംഗ്ഹാം സീറോ മലബാർ കമ്യൂണിറ്റിയുടെ കൈക്കാരനായും സീറോ മലബാർ കൺവൻഷ’ന്റെ co Cordinator ആയും പ്രവർത്തിച്ചിട്ടുണ്ട്. പുതുമയും വ്യത്യസ്തവുമായ പരിപാടികളിലൂടെ ജിജി തന്റെ സക്കാടനാപാടവത്തിൽ എന്നും എക്കാലത്തും അറിയപ്പെട്ടിരുന്നു.- നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുള്ള ജിജി, നിർദ്ധനരായ നേഴ്സിംഗ് വിദ്യാർത്ഥികളെ ‘ സഹായിക്കാനായി ബ്രിട്ടീഷ്മലയാളിചാരിറ്റി ഏതാനം മാസങ്ങൾക്ക് മുമ്പ് നടത്തിയ Sky diving ഏറെ ശ്രദ്ധ. നേടിയിരുന്നു. പുന്നത്തുറ ഇടവകയിലെ കൂടത്തിനാൽ മിനി യാണ് ഭാര്യ. സ്റ്റീവൻ, ക്രിസ് എന്നിവർ മക്കളാണ്.
ട്രഷറാർ:-
ട്രഷറാർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മാത്യു ജേക്കബ്ബ് കോട്ടയം പേരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഇടവകാംഗവും റിട്ടയയേർഡ് അധ്യാപകരായ പുളിക്കത്തൊട്ടിൽ PM ചാക്കോ ആലീസ് ചാക്കോ ദമ്പതികളുടെ മകനുമാണ്. കല്ലറ സെന്റ് തോമസ് പള്ളി ഇടവകാംഗമായ ജിൻസ് മാത്യു ഭാര്യയും ജിറ്റോ മാത്യു മാനസ്സ് മാത്യു എന്നിവർ മക്കളുമാണ്.

UKKCA മെഡ്വേ യൂണിറ്റ് അംഗമായ മാത്യു മെഡ്വേ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് കെന്റ് റീജിയൺ കോർഡിനേറ്റർ റീജിയൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മാത്യു റീജിയൺ പ്രസിഡൻറായിരുന്ന സമയത്താണ് കോട്ടയം രൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ ‘ ജോസഫ് സ്രാമ്പിക്കൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ ലണ്ടൻ, കെന്റ് ക്നാനായ മിഷനുകളുടെ ഉത്ഘാടനം മെഡ് വേയിലെ ജില്ലിംഗ് ഹാമിൽ വച്ച് നടന്നത്. UKKCA നടത്തിയ മുഴുവൻ ഉപന്യാസ രചനാ മൽസരങ്ങളിലും സമ്മാനാർഹനായ മാത്യു UKKCA കൺവൻഷനു വേണ്ടി സ്വാഗത ഗാനവും രചിച്ചിട്ടുണ്ട്. UK യിൽ അറിയപ്പെടുന്ന സംഘാടകനും വാഗ്മിയുമായ മാത്യു ക്നാനായ പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമാണ് UKKCA ന്യൂസ് ലെറ്ററിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവുമായിരുന്നു. നിരവധി കൺവൻഷനുകളുടെ വിജയത്തിനായി വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ചിട്ടുള്ള മാത്യു ആസ്ഥാന മന്ദിര നിർമ്മാണ കമ്മറ്റിയിലും അംഗമായിരുന്നു. നിരവധി സാഹിത്യരചനാ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള മാത്യു. കഴിഞ്ഞ പത്തു വർഷങ്ങളായി മെഡ് വേയിലെ മലയാളി അസ്സോസിയേഷന്റെ സെക്രട്ടറിയായി പ്രവർത്തിയ്ക്കുന്നു. തുടർച്ചയായി ഏഴു വർഷങ്ങളിൽ വേദപാഠം ത്തിന്റെ ഹെഡ്മാസ്റ്ററായി സ്തുത്യർഹമായി പ്രവർത്തിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റ്:-
ശ്രീ ബിജി ജോർജ് മാംക്കൂട്ടത്തിൽ
യു കെ കെ സി എ വൈസ് പ്രസിഡൻറ്.
റിട്ടയേർഡ് അധ്യാപകൻ ശ്രീ ജോർജ് ജോസഫിന്റെയും, അദ്ധ്യാപികയായിരുന്ന ശ്രീമതി ത്രേസ്യാമ്മ ജോർജിനെയും മകനും,
അരീക്കര സെൻറ് റോക്കീസ് പള്ളി ഇടവകാംഗവുമാണ്,
ഭാര്യ ശ്രീമതി ഷീബ ജോസ് കരിങ്കുന്നം മൂതുകാട്ടിൽ കുടുംബാംഗവും കരിങ്കുന്നം സെന്റ ആഗസ്റ്റിൻ പള്ളി ഇടവകാംഗവുമാണ്
മക്കൾ ക്രിസ്റ്റീന ബിജി, ജോർജ് ബിജി, ജോസ് ബിജി.

കഴിഞ്ഞ 16 വർഷമായി യുകെയിൽ സ്ഥിര താമസവും യുകെകെസിഎ കേറ്ററിംഗ് യൂണിറ്റിൽ കഴിഞ്ഞ 14 വർഷമായി അംഗവുമാണ്. വിവിധ കാലയളവിലായി മൂന്നു പ്രാവശ്യം കേറ്ററിംഗ് കനാനായ കാത്തലിക് അസോസിയേഷൻ പ്രസിഡൻറ് ആയി പ്രവർത്തന പരിചയവും. കേറ്ററിംഗ് മലയാളി വെൽഫയർ അസോസിയേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ജോ: സെക്രട്ടറി:-
UKKCA ജോയന്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ലൂബി മാത്യൂസ് വെള്ളാപ്പള്ളി പിറവം ത്രീ ഹോളി കിംഗ്സ് പള്ളി ഇടവകാംഗവും റിട്ടയേർഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ബാങ്ക് ഓഫീസറായ VM മാത്യൂസ് വെള്ളാപ്പള്ളിയുടെയും ലൂസി മാത്യൂസിന്റെയും മകനുമാണ്. തോട്ടറ പള്ളി ഇടവകാംഗമായ സോണിയ തോമസ് ഭാര്യയും സ്റ്റീവ് ലൂബി സാമന്ത ലൂബി എന്നിവർ മക്കളുമാണ്.

കഴിഞ്ഞ 15 വർഷമായി ഫിസിയോ തെറാപ്പിസ്റ്റായി സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ജോലി ചെയ്ത ലൂബി ഇപ്പോൾ ലണ്ടൻ ക്യൂൻസ് ഹോസ്പിറ്റലിൽ സീനിയർ ഫിസിയോ തെറാപ്പിസ്റ്റായി സേവനമനുഷ്ഠിയ്ക്കുന്നു. UKKCA യുടെ ഈസ്റ്റ് ലണ്ടൻ യൂണിറ്റിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ലൂബി യൂണിറ്റിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയായിരുന്നു. ഈസ്റ്റ് ലണ്ടൻ യൂണിറ്റിൽ നിന്നുള്ള ലണ്ടൻ റീജിയൺ പ്രതിനിതിയായി നിരവധി തവണ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. Uk യിലെ ഏറ്റവുമാദ്യത്തെ പ്രവാസി സംഗമമായ പിറവം സംഗമത്തിന്റെ മുഖ്യ സംഘാടകരിലൊരളം എക്സിക്യുട്ടീവ് അംഗവുമാണ് ലൂബി. ഈസ്റ്റ് ലണ്ടൻ മലയാളി അസ്സോസ്സിയേഷനിലും ലണ്ടൻ ക്നാനായ ചാപല്ലയൻസിയിലും സജീവ സാന്നിധ്യമായ ലൂബി Health and Fitness എന്ന വിഷയത്തിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജോ: ട്രഷറാർ:-
ശ്രീ എബി ജോൺ കുടിലിൽ UKKCA ജോയിന്റ് ട്രഷറർ. പരേതരായ കുടിലിൽ ശ്രീ കെ.എം ജോണിന്റേയും ശ്രീമതി പെണ്ണമ്മ ജോണിന്റേയും മകനും, പിറവം വിശുദ്ധ രാജാക്കന്മാരുടെ ഫൊറോന പള്ളി ഇടവകാംഗവുമാണ്. ഭാര്യ സോണി ജോർജ്ജ് കോട്ടയം ചിലമ്പത്ത് കുടുംബാംഗവും കോട്ടയം ക്രിസ്തുരാജ കത്രീട്രൽ പള്ളി ഇടവകാംഗവും ആണ്. മക്കൾ ഗ്രെറ്റാ എബി, അലീറ്റ എബി, ജോനാഥൻ എബി.

കഴിഞ്ഞ 17 വർഷമായി ലെസ്റ്ററിൽ താമസിക്കുന്നു.
ലെസ്റ്റർ കാത്തലിക് അസോസിയേഷന്റേയും, ലെസ്റ്റർ കേരള കമ്യൂണിറ്റിയുടേയും, ലെസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റേയും, പിറവം പ്രവാസി സംഗമത്തിന്റേയും സ്ഥാപകരിൽ ഒരാൾ. ലെസ്റ്റർ കാത്തലിക് അസോസിയേഷന്റെ പ്രഥമ ട്രസ്റ്റിയും, കമ്മറ്റി അംഗവും, ലെസ്റ്റർ കേരള കമ്യൂണിറ്റി(LKC) യുടെ ആദ്യ ജോയിന്റ് സെക്രട്ടറി, കഴിഞ്ഞ വർഷത്തെ വൈസ് പ്രസിഡന്റ്,
ലെസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ(LKCA) ആദ്യ വൈസ് പ്രസിഡന്റ്, രണ്ട് തവണ UKKCA നാഷണൽ കൗൺസിൽ അംഗം, രണ്ട് പ്രാവശ്യം പിറവം പ്രവാസി സംഗമത്തിന്റെ കമ്മറ്റി ചെയർമാൻ, ലെസ്റ്റർ ആദ്യകാല ബാററ്മെന്റൺ ക്ലബ്ബ്, ബോട്ട് റേസ് ക്ലബ് പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തി പരിചയം.
പുതിയതായി ചുമതലയേൽക്കുന്ന ഭാരവാഹികളെ യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ തുടങ്ങിയവർ
അഭിനന്ദിക്കുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു.
Latest News:

എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്...Kerala
എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ A66-ലെ വാഹനാപകടത്തിന് പിന്നാലെ പന്ത്രണ്ട്...UK NEWS
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages