1 GBP = 129.91
breaking news

നോർത്ത് വെസ്റ്റ്‌ റീജിയണൽ സണ്ടേസ്കൂൾ ബാലകലോത്സവം ഞായറാഴ്ച ലീഡ്‌സിൽ…

നോർത്ത് വെസ്റ്റ്‌ റീജിയണൽ സണ്ടേസ്കൂൾ ബാലകലോത്സവം ഞായറാഴ്ച  ലീഡ്‌സിൽ…
രഞ്ജി  വർക്കി
ലീഡ്സ്:- മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് ചർച്ചിന്റെ മേൽനോട്ടത്തിൽ ചർച്ചിലെ കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുന്ന ബാലകലോത്സവം ഞായറാഴ്ച ലീഡ്‌സിൽ നടക്കും. പരിപാടിയുടെ മേൽനോട്ടം  വഹിക്കുന്നത് ലീഡ്സ്  സെൻറ്. ജോർജ് യാക്കോബായ സിറിയൻ ഓർത്തോഡോക്സ് ചർച്ചാണ്.
  അഞ്ച്   ഇനങ്ങളിലായി 110ൽ  പരം കുട്ടികൾ  പങ്കെടുന്ന പരിപാടി  19/01/2020 ഞായറാഴ്ച രാവിലെ 9.30ന്  റവ. ഫാ.അഖിൽ ജോയിയുടെ പ്രാർത്ഥനയോടെ ആരംഭിക്കും.
കൂടാതെ വിധികർത്താക്കളായി റവ.ഫാ.അഖിൽ  ജോയ്, ഡീക്കൻ  ഏലിയാസ് വർഗീസ്,  ജിബു എബ്രഹാം എന്നിവരെത്തും.പ്രോഗ്രാം കോർഡിനേറ്റർമാരായ  അനൂപ് കുര്യൻ, ഷെല്ലി  മാത്യു, അനൂപ് എബ്രഹാം, ഷാജി  വർഗീസ്, അനി  മാത്യു, വിജു കുര്യാക്കോസ്, ബേബി പൗലോസ്, സിജോ  ചാക്കോ, അജു ജോസഫ്,  അജു വർഗീസ്, ബിൻസി ഷാജി, മഞ്ജു അജു, എന്നിവർ നേതൃത്വം കൊടുക്കുമെന്ന് ചർച്ച്  സെക്രട്ടറി  അറിയിച്ചു.
മത്സരങ്ങൾ  നടക്കുന്ന ഹാളിന്റെ വിലാസം:-
Wellington Hill community centre,
Ring wood drive,
LS14 1AR.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more