1 GBP = 129.91
breaking news

കൊച്ചുറാണി ജോസിനു ഇന്ന് ലിവർപൂളിൽ അന്ത്യാഞ്ജലിയേകും….

കൊച്ചുറാണി ജോസിനു ഇന്ന്   ലിവർപൂളിൽ  അന്ത്യാഞ്ജലിയേകും….
ലിവർപൂൾ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി കഴിഞ്ഞ ഡിസംബർ 31 നു ഇഹ ലോകത്തോട്  വിടപറഞ്ഞ കൊച്ചുറാണി ജോസിനുഇന്ന് ശനിയാഴ്ച ലിവർപൂൾ ലിതെർലാൻഡ്  ക്യൂൻ ഓഫ് പീസ്  കത്തോലിക്കാ ദേവാലയത്തിൽ വച്ച് ലിവർപൂൾ സമൂഹം അന്തിമ വിടവാങ്ങൽ  നൽകും. ഉച്ചകഴിഞ്ഞ്1.30ന്  ദേവാലയത്തിൽ എത്തിക്കുന്ന  മൃതദേഹം ദർശിക്കാനും ആദരാജ്ഞലികൾ അർപ്പിക്കാനും യു കെ യുടെ വിവിധ ഭാഗങ്ങളിൽനിന്നും ആളുകൾ ലിവർപൂളിൽ എത്തിച്ചേരും.
ലിവർപൂൾ ഫാസക്കർലിയിൽ താമസിക്കുന്ന ജോസ് ഫിലിപ്പ് തണ്ണിപ്പറയുടെ ഭാര്യയാണ്  കൊച്ചുറാണി ജോസ് (54 ). കൊച്ചുറാണി ലിവർപൂൾ വാൾട്ടൻ  ഹോസ്പ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു. ഇവരുടെ കുടുംബം കഴിഞ്ഞ 17 വർഷമായി ലിവർപൂളിൽ സ്ഥിരതാമസമാണ്. കൊച്ചുറാണിയുടെ ഭർത്താവ് ജോസ് ഫിലിപ്പ് തണ്ണിപ്പാറ റോയൽ ലിവർപൂൾ ഹോസ്പിറ്റലിലെ ബയോ മെഡിക്കൽ എഞ്ചിനീയർ ആണ്. കോട്ടയം ജില്ലയിൽ കൊഴുവനാൽ പഞ്ചായത്തിലെ തണ്ണിപ്പാറ കുടുംബാംഗങ്ങളായ  ഇവർക്ക് ജ്യോതിസ്,ഷാരോൺ എന്നീ രണ്ടു മക്കളാണുള്ളത്.
പരേതയുടെ മൃതദേഹം ലിതർലാൻഡ് ദേവാലയത്തിൽ വെച്ച് നടത്തപെടുന്ന  ശുശ്രുഷകൾക്കും പൊതുദർശനത്തിനും  ശേഷം അടുത്ത ദിവസം നാട്ടിലെത്തിച്ചു മാതൃ ഇടവകയായ പാലാ രൂപതയിൽ ഉൾപ്പെടുന്ന കൊഴുവനാൽ സെന്റ് ജോൺസ് നെപ്യുൺസ്   ദേവാലയത്തിൽ വെച്ച് സംസ്കാരം നടത്തപെടുന്നതാണ്  . ആൽമാവിനു വേണ്ട എല്ലാ കൂദാശകളും  സ്വീകരിച്ചാണ് കൊച്ചുറാണി ഈ ലോകത്തോട്  വിടപറഞ്ഞത്.
 ദേവാലയത്തിലെ    ശുശ്രൂഷകളുടെ സമയക്രമം:-
1.30 pm -പ്രാർത്ഥനകൾ ആരംഭിക്കുന്നു
2.00 pm- മൃതദേഹം സ്വീകരിച്ച് തുടർ ശുശ്രൂഷകൾ
2.30 pm- അനുശോചന സന്ദേശങ്ങൾ, അന്തിമോപചാര അർപ്പണം
3.00 pm- വിശുദ്ധ കുർബാന
പ്രത്യേകം ശ്രദ്ധിക്കാൻ:-
ശനിയാഴ്ച ചടങ്ങിനായി വരുന്ന ഇടവകാംഗങ്ങളുടെ വാഹനങ്ങൾ പുറമേനിന്ന് വരുന്നവർക്ക് സൗകര്യം ഒരുക്കുന്നതിനായി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് സഹകരിക്കണമെന്ന്  ഇടവക  വികാരി  ആൻഡ്രൂസച്ചൻ അറിയിച്ചു.
സ്കൂളിന്റെ വിലാസം:-
Our Lady Queen of Peace Catholic Primary School,
3 Ford Close,
 L21 0EP.
പള്ളിയുടെ വിലാസം:-
 OUR LADY QUEEN OF PEACE  CHURCH,
 LITHERLAND,
LIVERPOOL,
 L21 0EQ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more