1 GBP = 129.91
breaking news

മാഞ്ചസ്റ്റർ റീജിയൻ ബൈബിൾ കൺവൻഷൻ ഒരുക്കങ്ങൾ പൂർത്തിയായി…

മാഞ്ചസ്റ്റർ റീജിയൻ ബൈബിൾ കൺവൻഷൻ ഒരുക്കങ്ങൾ പൂർത്തിയായി…
സിബി ജെയിംസ് 
ഒക്ടോബർ 25 വെള്ളിയാഴ്ച ലോങ്ങ് സൈറ്റ് സെന്റ്.ജോസഫ്  ദേവാലയത്തിൽ വച്ച് നടക്കുന്ന മാഞ്ചസ്റ്റർ റീജിയൻ ബൈബിൾ കൺവൻഷൻ റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ റവ. ഫാ. ജോർജ്ജ് പനയ്ക്കൽ നയിക്കുന്നതാണ്. വൈദികരും അല്മായ വചനപ്രഘോഷകരുമടങ്ങുന്ന ടീം മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം പ്രോഗ്രാം നടത്തുന്നതാണ്. രാവിലെ 9.30ന് ആരംഭിച്ചു വചനപ്രഘോഷണവും വി.കുർബാനയും ദിവ്യകാരുണ്യ ആരാധനയും ഉൾപ്പെടെയുള്ള പ്രോഗ്രാം വൈകുന്നേരം 5 മണിക്ക് സമാപിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടൺ രൂപതാ മെത്രാൻ മാർ ജോസഫ് ശ്രാമ്പിക്കൽ വി. കുർബാന അർപ്പിക്കുന്നതുമാണ്.
 ബൈബിൾ കൺവെൻഷനിൽ പങ്കെടുത്തു ജീവിത വിശുദ്ധീകരണം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി മാഞ്ചസ്റ്റർ റീജിയൻ കോഡിനേറ്റർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.
കൺവൻഷൻ നടക്കുന്ന ദേവാലയത്തിന്റെ വിലാസം :-
ST. JOSEPH’S CHURCH,
PORTLAND CREST,
LONGSIGHT,
MANCHESTER,
M13 0BU.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more