1 GBP = 129.93
breaking news

മാഞ്ചസ്റ്റർ റീജിയണൽ ബൈബിൾ കലോത്സവം നാളെ….. ഒരുക്കങ്ങൾ പൂർത്തിയായി……

മാഞ്ചസ്റ്റർ റീജിയണൽ ബൈബിൾ കലോത്സവം നാളെ….. ഒരുക്കങ്ങൾ പൂർത്തിയായി……
ടോണി കുര്യൻ
മാഞ്ചസ്റ്റർ:- മൂന്നാമത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബൈബിൾ കലോത്സവത്തിന് മുന്നോടി ആയി നടക്കുന്ന മാഞ്ചസ്റ്റർ റീജിയണൽ ബൈബിൾ കലോത്സവം നാളെ ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കും . മാഞ്ചസ്റ്റർ പാർസ് വുഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് പരിപാടികൾക്ക് തുടക്കം ആകും. കലോൽസവം ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ റവ.ഫാ.ആന്റണി ചൂണ്ടെലിക്കാട്ട് ഉദ്ഘാനം ചെയ്യും. മാഞ്ചസ്റ്റർ റീജിയണൽ കോ ഓർഡിനേറ്റർ റവ.ഫാ. ജോസ് അഞ്ചാനിക്കൽ അദ്ധ്യക്ഷത വഹിക്കും. വികാരി ജനറാൾമാരായ റവ.ഫാ.സജി മലയിൽ പുത്തൻപുരയിൽ, റവ.ഫാ.ജിനോ അരീക്കാട്ട്, രൂപതാ ചാൻസലർ റവ.ഫാ.മാത്യു പിണക്കാട്ട്, റവ.ഫാ മാത്യു മുളയോലിൽ, ജനറൽ കൺവീനർ ബിജോയ് മാത്യു വിവിധ മാസ് സെെന്ററുകളിൽ നിന്നുമുള്ള ട്രസ്റ്റിമാർ തുടങ്ങിയവർ സംബന്ധിക്കും.
മാഞ്ചസ്റ്റർ റീജിയന്റെ കീഴിൽ വരുന്ന എട്ട് മാസ് സെന്ററുകളിൽ നിന്നുമുള്ള ഇരുന്നൂറ്റിയൻപതോളം മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്നു. വിവിധ മത്സര ഇനങ്ങളിലായി  നടക്കുന്ന മത്സരങ്ങൾ അഞ്ചു വേദിയിലായിട്ടാണ് അരങ്ങേറുന്നത്. പരിപാടികളുടെ വിജയത്തിനായി മാഞ്ചസ്റ്റർ റീജിണൽ ഡയറക്ടർ ഫാ ജോസ് അഞ്ചാനിക്കലിന്റെ നേനതൃതത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു  വരുന്നു. ഇന്നലെ പാർസ് വുഡ് സ്കൂളിൽ ചേർന്ന യോഗം അവസാനവട്ട വിലയിരുത്തലുകൾ നടത്തി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. രാവിലെ 9 ന് രജിസ്ട്രേഷൻ ആരംഭിക്കും. 9.30 ഉദ്ഘാടനം നടക്കും. വൈകുന്നേരം 5.30ന് അവസാനിക്കുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
മാഞ്ചസ്റ്റർ റീജിയണൽ ബൈബിൾ കലോത്സവത്തിലേക്ക് എവരേയും സ്വാഗതം ചെയ്യുന്നതായി റീജിയണൽ കോഡിനേറ്റർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.
പരിപാടി നടക്കുന്ന സ്കൂളിന്റെ അഡ്രസ് ചുവടെ ചേർക്കുന്നു 
Parrs Wood High School
Wilmslow Rd,
Manchester,
 M20 5PG.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more