1 GBP = 129.93
breaking news

സി കെ സി യുടെ ഓണാഘോഷം നാളെ ( 21 – 09 -2019 ) കോവൻട്രിയിൽ…

സി കെ സി  യുടെ ഓണാഘോഷം  നാളെ ( 21 – 09 -2019 ) കോവൻട്രിയിൽ…
പി ആർ ഓ.
കോവൻട്രി:-  മലയാളികളുടെ  സാമൂഹിക സാംസ്‌കാരിക  സംഘടനയായ കോവൻട്രി കേരള കമ്യൂണിറ്റി   (സി കെ സി) യുടെ  ഓണാഘോഷം നാളെ ശനിയാഴ്ച ( 21 – 09 -2019 ) കോവൻട്രിയിൽ നടക്കും .   ഒരു ദശാബ്ദത്തിലേറെയായി  കോവൻട്രി  മലയാളികളുടെ  സാമൂഹിക സാംസ്‌കാരിക രംഗത്തെ ഏകോപന ശക്തിയായി പ്രവർത്തിക്കുന്ന സംഘടനയുടെ നടപ്പു വർഷത്തെ ഏറ്റവും വലിയ പരിപാടിയായാണ് സംഘാടകർ ഓണാഘോഷം ഒരുക്കിയിരിക്കുന്നത് .
 രാവിലെ ഒമ്പതുമണിക്ക് വില്ലൻ ഹാൾ സോഷ്യൽ ക്ലബ് അങ്കണത്തിൽ  സംഘ കാലഘട്ടത്തിന്റെ ഓർമ പുതുക്കുന്ന  വടംവലി യോടുകൂടി പരിപാടികൾ ആരംഭിക്കും. വിഭവ സമൃദ്ധമായ ഓണസദ്യ,   അതി മനോഹരങ്ങളായ കലാപരിപാടികൾ, ഒപ്പം  ചിരിക്കുവാനും ചിന്തിക്കുവാനുമുള്ള ഒരുകൂട്ടം വിഭവങ്ങളും ഓണാഘോഷങ്ങൾക്ക്  മാറ്റുകൂട്ടും. പ്രസിഡണ്ട്  ജോൺസൻ യോഹന്നാൻ, സെക്രട്ടറി ബിനോയ് തോമസ്  തുടങ്ങിയവരുടെ
നേതൃത്വത്തിലുള്ള  സി കെ സി  ഭരണസമിതിയുടെ  മേൽനോട്ടത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ  ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. .
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം 
WILLEN HALL SOCIAL CLUB,
COVENTRY,
CV 3  3 BB.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more