1 GBP = 129.93
breaking news

യുക്മ കേരളപൂരം ജേതാക്കൾ ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്ബിന് ലിംകയുടെ ആദരം ഓണാഘോഷ വേളയിൽ…

യുക്മ കേരളപൂരം ജേതാക്കൾ ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്ബിന് ലിംകയുടെ ആദരം ഓണാഘോഷ വേളയിൽ…
ബിജു പീറ്റർ
ആഗസ്റ്റ്  31ന് ഷെഫീൽഡിലെ മാൻവേഴ്‌സ് തടാകത്തിന്റെ ജലപരപ്പിൽ തീർത്തത് ചരിത്ര നിയോഗം. യുക്മ ആഭിമിഖ്യത്തിൽ സംഘടിപ്പിച്ച വള്ളം കളി മൽസരത്തിൽ ലിവർപൂളിന്റെ ജവഹർ തായങ്കരി വന്നത് വന്നു കണ്ടു കീഴടക്കാൻ തന്നെയായിരുന്നു. അക്ഷരാർത്ഥത്തിൽ ജലരാജാക്കന്മാരുടെ അജയ്യത ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. കഠിനമായ വെല്ലുവിളികളെ അനന്യ സാധാരണമായ മനോധൈര്യത്തോടെ സമചിത്തതയോടെ പ്രൊഫഷണലിസത്തോടെ നേരിടാനുള്ള കരുത്തു തോമാസ്‌കുട്ടി ഫ്രാൻസിസിന്റെ ക്യാപ്റ്റൻസിയും മാസങ്ങൾ നീണ്ട പരിശീലനത്തിന് പരിണിത ഫലം മറിച്ചൊന്നാകാൻ പറ്റുമായിരുന്നില്ല.
ലിവർപൂളിലെ എല്ലാവിധ വിചാര ധാരകളെയും കോർത്തിണക്കാൻ സാധിക്കുന്നു എന്നതാണ് ഈ ജലരാജാക്കന്മാർക്ക് പ്രസക്തി. തോമസ്‌കുട്ടിയേയും പങ്കെടുത്ത ടീമിലെ മറ്റെല്ലാവരേയും സർവ്വാൽമന ലിംക അനുമോദിക്കുന്നു കലവറ കൂടാതെ.സെപ്തംബർ ഇരുപത്തിയെട്ടാം തിയതി നടക്കുന്ന ലിംക ഓണാഘോഷ വേദിയിൽ വച്ച് ടീമംഗങ്ങളെ സമംഗളം ആദരിക്കുന്നു.
ഈ സംഘാടക വെല്ലുവിളി നിറഞ്ഞ ഈ സംരംഭത്തെ വിജയിപ്പിച്ച യുക്‌മയേയും അതിനു നേതൃത്വം നൽകിയ ഭാരവാഹികളേയും ലിംക അനുമോദിക്കുന്നു എന്ന് ചെയർപേഴ്സൺ ശ്രീ. തമ്പി ജോസ് പറഞ്ഞു. അതുപോലെ തന്നെ പങ്കെടുത്ത മറ്റെല്ലാ ടീമുകളേയും അനുമോദിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more