മാഞ്ചസ്റ്റർ:- യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (MMCA) ഓണാഘോഷവും പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനവും നാളെ മാഞ്ചസ്റ്റർ വിഥിൻഷോയിലെ പ്രൗഢഗംഭീരമായ ഫോറം സെന്ററിൽ നടക്കും. രാവിലെ 11ന് പൂക്കളമിട്ട് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളിൽ ആദ്യം നടക്കുന്നത് കുട്ടികളുടെയും മുതിർന്നവരുടെയും ഇൻഡോർ മത്സരങ്ങളാണ്. തുടർന്ന് എല്ലാവരും കാത്തിരിക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയാണ്. വാഴയിലയിൽ തനി നാടൻ ശൈലിയിൽ 21 ഇനം ഭക്ഷണവിഭവങ്ങളൊരുക്കി ഓണസദ്യ.
ഓണസദ്യയ്ക്ക് ശേഷം പൊതുസമ്മേളനം ആരംഭിക്കും. ഓണാഘോഷത്തിന്റെയും എം.എം.സി.എയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനവും യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. എം.എം.സി.എ പ്രസിഡൻറ് അലക്സ് വർഗ്ഗീസ് ആദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ റെജി മഠത്തിലേട്ട്, കെ.കെ.ഉതുപ്പ്, ജോബി മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. എ ലെവൽ, ജി.സി.എസ്.ഇ പരീക്ഷകളിലെ വിജയികളെ ചടങ്ങിൽ വച്ച് ആദരിക്കും. ട്രഷറർ സാബു ചാക്കോ ചടങ്ങിൽ നന്ദിയർപ്പിക്കും
തുടർന്ന് എം.എം.സി.എ ഡാൻസ് സ്കൂളിലെയും മറ്റ് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും V4U മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
എം.എം.സി.എയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:-
അലക്സ് വർഗ്ഗീസ് – 07985641921,
ജനീഷ് കുരുവിള – 07727683941,
സാബു ചാക്കോ – 07853302858.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
FORUM CENTRE,
SIMONS WAY,
WYTHENSHAWE,
MANCHESTER,
M22 5RX.
click on malayalam character to switch languages