1 GBP = 129.97
breaking news
- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
സൗത്ത് യോർക്ഷെയറിലെ മാൻവേഴ്സ് തടാകം ഇന്ന് കുട്ടനാടൻ ഓളപ്പരപ്പായിമാറുന്നു – യു കെ യുടെ നാലതിരുകളിൽനിന്നും ആയിരക്കണക്കിനാളുകൾ ജലപോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തും; മലയാളിയുടെ പകൽപ്പൂരം കാണാൻ തദ്ദേശീയവാസികളും ആകാംക്ഷയോടെ…
- Aug 31, 2019
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മയുടെ നേതൃത്വത്തിൽ കേരളാ ടൂറിസത്തിന്റെയും ഇന്ത്യ ടൂറിസത്തിന്റെയും പിന്തുണയോടെ സംഘടിപ്പിക്കപ്പെടുന്ന മൂന്നാ മത് യുക്മ കേരളാപൂരം വള്ളംകളി മത്സരത്തിന് രണഭേരി മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. തുഴ കുത്തിയെറിയുന്ന ജലമാരിയിൽ സൂര്യൻ മഴവില്ല് ചാലിക്കുന്നത് കണികണ്ടാകും യു കെ യിലെ സൗത്ത് യോർക്ഷെയർ നിവാസികൾ ഇന്ന് കൺചിമ്മി ഉണരുക. മത്സര വള്ളങ്ങളുടെ പരിശീലന തുഴച്ചിൽ രാവിലെ ഏഴ് മണിമുതൽ ആരംഭിക്കും.

കേരളത്തിലെ ചുണ്ടൻ വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉൾക്കൊണ്ടുകൊണ്ട് പുകൾപെറ്റ കുട്ടനാടൻ ഗ്രാമങ്ങളുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട ഇരുപത്തിനാല് മത്സരവള്ളങ്ങളാണ് ഏറ്റുമുട്ടുന്നത്. കേരളാ ലളിതകലാ അക്കാദമി അവാർഡ് ജേതാവും കേരളത്തിലെ അറിയപ്പെടുന്ന ശില്പിയുമായ അജയൻ വി കാട്ടുങ്ങൽ രൂപകൽപ്പനയും നിർമ്മാണവും നിർവഹിച്ച യുക്മ എവർറോളിങ്ങ് ട്രോഫിയിൽ ആര് മുത്തമിടുമെന്ന ആകാംക്ഷക്ക് ഇന്ന് വൈകുന്നേരത്തോടെ വിരാമം ആകും.
വാശിയേറിയ മത്സരങ്ങൾ എന്നതിനപ്പുറം, കേരളീയ പാരമ്പര്യത്തിന്റെ തനിമയും ആവേശവും ഉയർത്തിപ്പിടിക്കുന്ന യുക്മ ബോട്ട്റേസ് ലോക പ്രവാസി സമൂഹത്തിന് വലിയൊരു സാധ്യത തുറന്ന് കാട്ടുകയാണെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ പറഞ്ഞു. ആറ് ഹീറ്റ്സുകളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. വനിതകളുടെ വിഭാഗത്തിലും മത്സരം ഉണ്ടായിരിക്കുന്നതാണ്. മലയാളി വനിതകൾ മത്സര വള്ളംകളിയിൽ വലിയ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്
ബി സി എം സി ബര്‍മ്മിങ്ഹാം തുഴയുന്ന തകഴി, ശ്രീവിനായക ബോട്ട് ക്ലബ്ബിന്റെ കരുവാറ്റ, ബര്‍ട്ടണ്‍ ബോട്ട് ക്ലബ്, ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ് തുഴയുന്ന വേമ്പനാട്, വാറിങ്ടണ്‍ ബോട്ട് ക്ലബ് തുഴയെറിയുന്ന ചമ്പക്കുളം എന്നീ ജല രാജാക്കന്മാർ ഒന്നാം ഹീറ്റ്സിൽ ഏറ്റുമുട്ടും.

രണ്ടാം ഹീറ്റ്സിൽ എന്‍ എം സി എ നോട്ടിങ്ഹാം തുഴയുന്ന കിടങ്ങറ, കേരളാ ബോട്ട് ക്ലബ് ലെസ്റ്ററിന്റെ കൊടുപ്പുന്ന, സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ് വലിക്കുന്ന ആലപ്പാട്, റോയല്‍ ട്വന്റി ബോട്ട് ക്ലബ് ബര്മ്മിങ്ഹാമിന്റെ കുമരകം എന്നീ വള്ളങ്ങളാണ് മത്സരിക്കുന്നത്.

ജി എം എ ബോട്ട് ക്ലബ് ഗ്ലോസ്റ്റര്‍ തുഴയെറിയുന്ന കൈനകരി, എസ് എം എ ബോട്ട് ക്ലബ് സാല്‍ഫോര്‍ഡ് വലിക്കുന്ന പുളിങ്കുന്ന്, വാല്‍മ ബോട്ട്ക്ലബ് വാര്‍ക്കിന്റെ ആനാരി, തെമ്മാടീസ് ബോട്ട് ക്ലബ് വൂസ്റ്ററിന്റെ കാരിച്ചാല്‍ എന്നീ വള്ളങ്ങൾ മൂന്നാം ഹീറ്റ്സിൽ ഏറ്റുമുട്ടും.

നാലാം ഹീറ്റ്സിൽ ജവഹര്‍ ബോട്ട് ക്ലബ് ലിവര്‍പൂളിന്റെ തായങ്കരി, ട്രഫോര്‍ഡ് ബോട്ട് ക്ലബ് മാഞ്ചസ്റ്ററിന്റെ വെള്ളംകുളങ്ങര, യുണൈറ്റഡ് ബോട്ട് ക്ലബ് ഷെഫീല്‍ഡ് തുഴയുന്ന നടുഭാഗം, വെയ്ക്ഫീല്‍ഡ് ബോട്ട് ക്ലബ് തുഴയുന്ന വെസ്റ്റ് യോര്‍ക്ക്ഷെയറിന്റെ ആയാപറമ്പ് എന്നീ വള്ളങ്ങൾ മത്സരിക്കും.

സെവന് സ്റ്റാര്‍സ് ബോട്ട് ക്ലബ് കവന്‍ട്രിയുടെ കായിപ്രം, കേംബ്രിഡ്ജ് ബോട്ട് ക്ലബ്ബിന്റെ ആര്‍പ്പൂക്കര, റാന്നി ബോട്ട് ക്ലബ് തുഴയുന്ന നെടുമുടി, ഇപ്സ്വിച്ച് ബോട്ട് ക്ലബ്കാരെത്തുന്ന കുമരംങ്കരി എന്നീ കളിയോടങ്ങൾ അഞ്ചാം ഹീറ്റ്സിൽ ഏറ്റുമുട്ടും.

ആറാം ഹീറ്റ്സിൽ സഹൃദയ ബോട്ട് ക്ലബ് ടണ്‍ബ്രിഡ്ജ് വെല്‍സ് തുഴയുന്ന പായിപ്പാട്, ഫ്രണ്ട്സ് യുണൈറ്റഡ് ബോട്ട് ക്ലബ് ആഷ്ഫോര്‍ഡിന്റെ പുന്നമട, കേരളവേദി ബോട്ട് ക്ലബ് ബര്‍മ്മിങ്ഹാം തുഴയെറിയുന്ന കാവാലം, ഫീനിക്സ് ബോട്ട് ക്ലബ് നോര്‍ത്താംപ്ടന്റെ മാമ്പുഴക്കരി എന്നീ വള്ളങ്ങൾ മത്സരിക്കും.

വിസ്മയങ്ങളുടെ പൂരക്കാഴ്ച ഒരുക്കിയാണ് യുക്മ യു കെ മലയാളികളെ മാൻവേഴ്സ് തടാകത്തിലേക്ക് വരവേൽക്കുന്നത്. യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ളയുടെയും ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസിന്റെയും നേതൃത്വത്തിൽ യുക്മയുടെയും, യുക്മ പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും; ഒപ്പം യു കെ യിലെ സാമൂഹ്യ – സാംസ്ക്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യങ്ങളായ വ്യക്തികളും ചേർന്ന് മാസങ്ങൾ നീണ്ടുനിന്ന തയ്യാറെടുപ്പുകളുടെയും കഠിനാധ്വാനത്തിന്റെയും സാക്ഷാത്കാരമാണ് ഇന്ന് മാൻവേഴ്സ്സിൽ അരങ്ങേറുന്നത്.
രാവിലെ 10:30ന് ഉദ്ഘാടന സമ്മേളനത്തോടെ മത്സരങ്ങൾ ആരംഭിക്കും.വിശിഷ്ടാതിഥികളെ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വേദിയിലേക്ക് സ്വീകരിച്ചാനയിക്കും. തുടർന്ന് ഉദ്ഘാഘാടന സമ്മേളനവും തുടർന്ന് മത്സരവള്ളംകളിയും നടക്കും.
വിശിഷ്ടാതിഥികളായി ഷാഡോ ഹെൽത്ത് മിനിസ്റ്ററും സ്ഥലം എം.പിയുമായ ജോൺ ഹീലി, ബ്രിസ്റ്റോൾ മേയർ കൗൺസിലർ ടോം ആദിത്യ, കേംബ്രിഡ്ജ് സിറ്റി കൗൺസിലർ ബൈജു വർക്കി തിട്ടാല തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിലും സമാപന സമ്മേളനത്തിലുമായി പങ്കെടുക്കും.

വള്ളംകളി മത്സരങ്ങളുടെ ഇടവേളകളിൽ കേരളീയ- ഭാരതീയ കലാരൂപങ്ങളും സംഗീത- നൃത്ത ശില്പങ്ങളും കാണികളിൽ മേളക്കൊഴുപ്പ് പകരും. മുന്നൂറോളം വനിതകൾ ഒന്നിച്ചു ചുവടുകൾ വയ്ക്കുന്ന മെഗാ തിരുവാതിര മൂന്നാമത് കേരളാപൂരം വള്ളം കളിയുടെ വലിയൊരു സവിശേഷത ആയിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന മലയാളി മങ്കമാർ ആകർഷകമായി ചുവടുവച്ചു നിറഞ്ഞാടുമ്പോൾ ഇന്ത്യക്കാരും വിദേശികളുമായ പ്രേക്ഷകർക്ക് അതൊരു മനംകുളിർക്കുന്ന കലാവിരുന്ന് തന്നെയാകും.

മത്സരങ്ങളുടെ ആവേശം ആകാശംമുട്ടെ ഉയർത്തുന്ന റണ്ണിങ് കമൻട്രികൾ പരമ്പരാഗത കേരള വള്ളംകളിയുടെ ചൂരും ചേലും പകരുന്നവയാകും. വിശാലമായ മാൻവേഴ്സ് തടാകക്കരയിൽ 2000 ൽ പരം കാറുകൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പ്രഭാതം മുതൽ വൈകുന്നേരം വരെ കുട്ടികൾക്കും മുതിർന്നവർക്കും തങ്ങളുടെ അഭിരുകൾക്കനുസരിച്ചു മിതമായ നിരക്കിൽ തെരഞ്ഞെടുക്കാൻ പറ്റുംവിധം വിവിധങ്ങളായ ഭക്ഷണ വിഭവങ്ങൾ ഫുഡ് സ്റ്റാളുകളിൽ ലഭ്യമായിരിക്കും. മലയാളികളുടെ ഈ പകൽപ്പൂരം കണ്ടാസ്വദിക്കുവാൻ നിരവധി തദ്ദേശീയവാസികളും ഒത്തുചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

യുക്മ കേരളപൂരം വള്ളംകളിയുടെ മെഗാ സ്പോൺസർ പോൾ ജോൺ സോളിസിറ്റേഴ്സ് ആണ്. കൂടാതെ മുത്തൂറ്റ് ഫിനാൻസ്, അലൈഡ് ഫിനാൻഷ്യൽ സർവീസസ്, എൻവെറിട്സ് കൺസൽട്ടൻസി തുടങ്ങിയവരും വള്ളംകളിക്ക് സ്പോൺസർഷിപ്പ് നൽകുന്നു.
ലവ് ടു കെയർ, ഏലൂർ കൺസൽട്ടൻസി, വോസ്റ്റെക്, ഡിജി ടാക്സിസ്, ഹെൽത്ത് സ്കിൽ ട്രെയിനിംഗ്, സെന്റ്.ജോൺസ് ട്രാവൽസ്, കായൽ റസ്റ്റോന്റ്, സീകോം കൺസൽട്ടൻസി, ആക്സിഡൻറ് സൊല്യൂഷൻസ് നോട്ടിംങ്ങ്ഹാം, തറവാട് റസ്റ്റോറന്റ്, ലെജന്റ് സോളിസിറ്റേഴ്സ്,
HC 24 സ്റ്റാഫിംഗ് & ട്രെയിനിംഗ്, ജി.പി.എം.സി, മാരി ഡി ലൂയിസ് സോളിസിറ്റേഴ്സ്, ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ്, ഷോയി ചെറിയാൻസ് ആക്സിഡൻറ് ക്ലെയിം , ഐ. സി.ഐ.സി.ഐ ബാങ്ക്, തുടങ്ങിയവരാണ് ടീമുകളെ സ്പോൺസർ ചെയ്തിരിക്കുന്നത്.
പ്രിയ യു കെ മലയാളി സുഹൃത്തുക്കളെ,
മലയാളി നെഞ്ചിലേറ്റിയ നമ്മുടെ മഹത്തായ ജലമേളയുടെ പുനരവതരണം എന്നതിനൊപ്പം, സാംസ്ക്കാരിക കേരളത്തിന്റെ വിദേശ മണ്ണിലെ ഒത്തുചേരൽ കൂടിയാണിത്. മേയർമാർ, ഡിസ്ട്രിക്ട് കൗൺസിൽ- ബറോകൗൺസിൽ ചെയർമാന്മാർ, അംഗങ്ങൾ, ഇന്ത്യൻ ഹൈകമ്മീഷൻ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി അനവധി നിരവധി വിശിഷ്ട വ്യക്തികൾ നമ്മെ സന്ദർശിക്കാനും ജലമേള ആസ്വദിക്കുവാനും ഇന്ന് മാൻവേഴ്സ്സിൽ എത്തും. ഒഴുകിയെത്തുന്ന ജനസഹസ്രങ്ങളിൽ നിങ്ങളും ഉണ്ടാകണം. ഇത് സ്നേഹപൂർവമായ ഒരു ഓർമ്മപ്പെടുത്തലാണ്. നിറഞ്ഞ മനസോടെ മാത്രമായിരിക്കും നിങ്ങൾ മടങ്ങുന്നത്. ഇതൊരു ഉറപ്പാണ്…….. യുക്മ യു കെ മലയാളികൾക്ക് നൽകുന്ന ഉറപ്പ്. ഏവരെയും സൗത്ത് യോർക്ഷെയറിലെ റോതെർഹാം മാൻവേഴ്സ് തടാകത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
താഴെ പറയുന്ന വിലാസത്തിൽ എത്തിച്ചേർന്നാൽ വാളണ്ടിയേഴ്സ് പാർക്കിംഗ് സംബന്ധിച്ച വിവരങ്ങൾ നല്‍കുന്നതാണ്. ചെറിയ വാഹനങ്ങൾക്ക് 10 പൗണ്ടാണ് പാർക്കിംഗ്സ് ഫീസ്. ആളൊന്നിന് രണ്ട് പൗണ്ടും, അഞ്ച് വയസ്സിന് താഴെ പ്രായമുള്ളവർക്ക് ഫീസ് ഉണ്ടായിരിക്കുന്നതുമല്ല എന്ന് ഭാരവാഹികൾ അറിയിച്ചു.
Venue Address:-
Manvers Lake,Station Road,
Wath-upon-Dearne, Rotherham,
South Yorkshire – S63 7DG
Latest News:

എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്...Kerala
എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ A66-ലെ വാഹനാപകടത്തിന് പിന്നാലെ പന്ത്രണ്ട്...UK NEWS
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages