1 GBP = 129.93
breaking news

നാലാമത് യു കെ കോലഞ്ചേരി സംഗമം ഓഗസ്റ്റ് 31 ശനിയാഴ്ച സ്വിൻഡണിൽ…

നാലാമത് യു കെ കോലഞ്ചേരി സംഗമം ഓഗസ്റ്റ് 31 ശനിയാഴ്ച സ്വിൻഡണിൽ…
സ്വിൻഡൺ:- നാലാമത് യു കെ കോലഞ്ചേരി സംഗമം ഓഗസ്റ്റ് 31 ശനിയാഴ്ച സ്വിൻഡണിലെ ഇല്ലൂൻഡൂൺ കമ്യൂണിറ്റി ഹാളിവച്ച് വിപുലമായ പരിപാടികളോടെ നടക്കും.  രാവിലെ 10 മണിക്ക്
രജിസ്ട്രേഷനോടെ ആരംഭിക്കുന്ന പരിപാടികൾ വൈകുന്നേരം 7 ന് അവസാനിക്കും.വിവിധ കലാകായിക മത്സരങ്ങൾ സംഘാഗം ശ്രീകുമാർ ഉള്ളാപ്പിള്ളിൽ സംവിധാനം ചെയ്ത അകക്കണ്ണിലെ പ്രണയം എന്ന ഷോർട്ട് ഫിലിം ചടങ്ങിൽ വച്ച് റിലീസ് ചെയ്യും. തുടർന്ന് സ്വിൻഡൻ സ്റ്റാർസ് ടീമിന്റെ ചെണ്ടമേളം ഗാനമേള തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 300 ഓളം കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിൽ നിന്നും യുകെയിലേക്ക് കുടിയേറിയ എല്ലാവരേയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കോഡിനേറ്റർ ജോൺസൺ മാണി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക:-
ജോൺസൺ മാണി – 07956315123
ജോർജ് ചേന്നോത്ത്  – 07868993920
നെയ്സന്റ് ജേക്കബ് – 07809444940
പീറ്റർ. എം.പോൾ – 07809157103
തങ്കച്ചൻ ഏലിയാസ് –  07738130015
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
ELLENDUNE COMMUNITY CENTRE,
BARRET WAY, WROUGHTON,
SN4 9LW.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more