1 GBP = 129.93
breaking news

പ്രശസ്ത ഗായിക വാണി ജയറാമിന്റെ മാതാവ് വസന്ത ജയറാം നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച സ്റ്റോക്ക് ഓൺ ട്രെൻറിൽ…

പ്രശസ്ത ഗായിക വാണി ജയറാമിന്റെ മാതാവ് വസന്ത ജയറാം നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച സ്റ്റോക്ക് ഓൺ ട്രെൻറിൽ…
ജിജോമോൻ ജോർജ്
സ്റ്റോക്ക് ഓൺ ട്രെന്റ്:- യു കെയിൽ സ്ഥിരതാമസക്കാരിയും എസ്.എം.എ കുടുംബാംഗവുമായ പ്രശസ്ത ഗായിക വാണി ജയറാമിന്റെ (ഐഡിയ സ്റ്റാർ സിംഗർ ഫെയിം) മാതാവ് വസന്താ ജയറാം നിര്യാതയായി. നാട്ടിൽ നിന്നും എത്തി മകൾ വാണി ജയറാമിന്റെ കൂടെ താമസിച്ചു വരികയായിരുന്നു. സ്ട്രോക് ഉണ്ടായതിനെ തുടർന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മൃതസംസ്കാരം വെള്ളിയാഴ്ച ന്യൂകാസിൽ അണ്ടർ ലൈമിലുള്ള ക്രെമറ്റേറിയത്തിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. രണ്ട് പെൺമക്കളാണ് വസന്താ ജയറാമിനുള്ളത്. മൂത്തയാൾ ദുബായിൽ ആണ്. വാണി ജയറാം എൻ.എച്ച്.എസിൽ ഡോക്ടർ ആയി സേവനം അനുഷ്ടിക്കുന്നു.
വസന്താ ജയറാമിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മനോജ് പിള്ള, എസ്.എം.എ പ്രസിഡന്റ് വിജി.കെ.പി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
സംസ്കാരം നടക്കുന്ന സിമിത്തേരിയുടെ വിലാസം:-
BRADWELL CREMATORIUM,
NEWCASTLE UNDER LYME,
ST5 8LE.
സമയം :-
26/7/19 വെള്ളി – 1.30 – 2.40

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more