1 GBP = 129.99
breaking news

സ്കോട്ടിഷ് തീർത്ഥാടക സംഘത്തിന് വത്തിക്കാനിൽ അനുഗൃഹീത നിമിഷങ്ങൾ;ആൻമരിയയ്ക്കും ഓസ്റ്റിൻ ജോസിയ്ക്കും ഫ്രാൻസീസ് പാപ്പയുടെ അനുഗ്രഹ ചുംബനം……

സ്കോട്ടിഷ് തീർത്ഥാടക സംഘത്തിന് വത്തിക്കാനിൽ അനുഗൃഹീത നിമിഷങ്ങൾ;ആൻമരിയയ്ക്കും ഓസ്റ്റിൻ ജോസിയ്ക്കും ഫ്രാൻസീസ് പാപ്പയുടെ അനുഗ്രഹ ചുംബനം……
  ന്യൂകാസിൽ:-  പുണ്യ ഭൂമിയായ റോമിലേക്ക് തീർത്ഥാടനം നടത്തിയ വിശുദ്ധ കൊച്ചുത്രേസ്യ സീറോ മലബാർ സമൂഹത്തിനാണ്  മാർപ്പാപ്പയെ നേരിൽ കാണുവാനും രണ്ട് കുട്ടികൾക്ക് പാപ്പയുടെ അനുഗ്രഹ ചുംബനം ലഭിക്കുവാനും ഇടയായത്. ഡൻഡി, പെർത്, അബെർദീൻ എന്നിവിടങ്ങളിൽ നിന്നുമുള്ള  സംഘമായിരുന്നു ഈ അനുഗൃഹം ലഭിച്ച തീർത്ഥാടകർ.
റവ.ഫാ.റോജി നരിത്തൂക്കിൽ സി.എസ്.ടി, റവ.ഫാ.ജോണി റാഫേൽ സി.എസ്.ടി എന്നിവരുടെ  ആത്മീയ നേതൃത്വത്തിൽ  ഏപ്രിൽ 1 നു റോമിൽ എത്തിച്ചേർന്ന ഗ്രൂപ്പ്  റോം,   അസീസി, പാദുവ, വെനീസ്, ഫ്ലോറെൻസ്, പിസാ മുതലായ പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചു ഏപ്രിൽ 06 നു യുകെയിൽ തിരിച്ചെത്തിയിരുന്നു
ഏപ്രിൽ 3 നു വിശുദ്ധ പത്രോസിന്റെ കവാടത്തിൽ എത്തിയ സംഘത്തിന് പരിശുദ്ധ ഫ്രാൻസിസ് പാപ്പയെ  ദർശിക്കുവാനും പാപ്പായുടെ അനുഗൃഹം സ്വീകരിക്കുവാനും സാധിച്ചു.  ഈ  സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഡൻഡീനിൽ  താമസിക്കുന്ന 

വർഗീസ്  & മിനി  ( വെയ്‌പാടൻ  പടിഞ്ഞാറേ ചാലക്കുടി ഇടവകാംഗം) ദമ്പതികളുടെ പൊന്നോമന പുത്രി ആൻ മരിയയെയും,   അബർഡീനിൽ   താമസിക്കുന്ന  ജോസി & അജു  ദമ്പതികളുടെ പൊന്നോമന പുത്രൻ  ഓസ്റ്റിൻ ജോസി (  തെക്കേക്കര പുത്തൻപറമ്പിൽചങ്ങനാശ്ശേരി,  നാലുകോടി ഇടവകാംഗം ) പാപ്പാ ചുംബിച്ചപ്പോൾ അവിടെങ്ങും വീവാ പാപ്പാ ഫ്രാൻസിസ്‌കോ ( ഫ്രാൻസിസ് പാപ്പാ നീണാൾ വാഴട്ടെ )  എന്ന മുദ്രാവാക്യം മുഴക്കുകയായിരുന്നു.
ടൂറിസം മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചതും,   വിശുദ്ധ നാടുകളും, ലൂർദ്ദ്, ഫാത്തിമ തുടങ്ങിയ മറ്റ് തീർത്ഥാടന കേന്ദ്രങ്ങളും സന്ദർശിക്കുന്നവർക്കായി വളരെ ഉത്തരവാദിത്വത്തോടെയും    ന്യൂകാസിൽ ആസ്ഥാനമായി       പ്രവർത്തിച്ചു വരുന്നതുമായ ആഷിൻ  സിറ്റി ടൂർസ് & ട്രാവൽസിന്റെ മാനേജിങ് ഡയറക്ടർ ജിജോ മാധവപ്പള്ളിൽ ആണ് ഈ തീർത്ഥാടത്തിനുള്ള ക്രമീകരണവും നേതൃത്വവും നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more