1 GBP = 104.15
breaking news

ഹളളിൽ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി….

ഹളളിൽ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി….

 

ഹൾ:- ഹള്ളിൽ തിരുവനന്തപുരം ബാലരാമപുരം സ്വദേശി പ്രദീപിനെയാണ് (45) ഹള്ളിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി ഒന്നിന് പുതുവർഷത്തിലാണ് മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. മ്യതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അടുത്തയാഴ്ചയോടെ പോസ്റ്റ്മോർട്ടം ചെയ്ത് മ്യതദേഹം നാട്ടിലെത്തിക്കാനാവുമെന്നാണ് കരുതുന്നത്.
പ്രായമായ അമ്മയും സഹോദരിയുമാണ് പ്രദീപിന് നാട്ടിലുള്ളത്. മകനെ അവസാനമായി കാണുവാനുള്ള അമ്മയുടെ ആഗ്രഹമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ ഹളളിലെ മലയാളി സമൂഹം തീരുമാനമെടുത്തത്. ഇന്നലെ ഹളളിൽ യുക്മയുടെ ആദ്യത്തെ പി.ആർ.ഒ ആയ അനീഷ് മാണിയുടെ വസതിയിൽ ചേർന്ന മലയാളികളുടെ യോഗത്തിൽ വച്ചാണ് മ്യതദേഹം നാട്ടിലെത്തിക്കാൻ തീരുമാനിച്ചത്. യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ദീപാ ജേക്കബും എല്ലാവിധ സഹായവുമായി രംഗത്തുണ്ട്.
തിരുവനന്തപുരം സ്വദേശിയായ പ്രദീപ് 2005 മുതൽ ഹള്ളിൽ താമസിച്ചു വരികയായിരുന്നു. ഹള്ളിൽ മലയാളി നടത്തിയിരുന്ന സ്ഥാപനത്തിൽ വർഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു പ്രദീപ്. വിവാഹമോചിതനായിരുന്ന പ്രദീപിന് കുട്ടികളില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more