1 GBP = 129.84
breaking news

കുട്ടികളുടെ വർഷസമാപനവും മഹാസമ്മേളനവും നാളെ ബെർമിംഗ്ഹാമിൽ; വിപുലമായ ഒരുക്കങ്ങളുമായി ഗ്രേറ്റ് ബ്രിട്ടൺ രൂപത; പത്തു മണിക്ക് മുൻപായി എത്തിച്ചേരണം; കർദ്ദിനാൾ മാർ ആലഞ്ചേരി മുഖ്യാതിഥി…

കുട്ടികളുടെ വർഷസമാപനവും മഹാസമ്മേളനവും നാളെ ബെർമിംഗ്ഹാമിൽ; വിപുലമായ ഒരുക്കങ്ങളുമായി ഗ്രേറ്റ് ബ്രിട്ടൺ രൂപത; പത്തു മണിക്ക് മുൻപായി എത്തിച്ചേരണം; കർദ്ദിനാൾ മാർ ആലഞ്ചേരി മുഖ്യാതിഥി…
ഫാ. ബിജു  കുന്നയ്‌ക്കാട്ട് പി. ർ. ഓ.  
ബെർമിംഗ്ഹാം: കഴിഞ്ഞ ഡിസംബറിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ  മലബാർ രൂപതയിൽ ആരംഭിച്ച കുട്ടികളുടെ വർഷത്തിന്റെ ഔദ്യോഗിക സമാപനം നാളെ ബർമിംങ്ങ്ഹാം    ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. രൂപത ആവിഷ്കരിച്ച ‘പഞ്ച വത്സര അജപാലന പദ്ധതി’യിലെ ആദ്യ വർഷമായിട്ടാണ് കുട്ടികളുടെ വർഷം ആചരിച്ചത്. അടുത്ത തലമുറയിലേക്കു വിശ്വാസവും ദൈവചിന്തയും പകരുകയാണ് രൂപതയുടെ പ്രധാന ദൗത്യമെന്ന തിരിച്ചറിവിൽ നിന്നാണ് ആദ്യവർഷം കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന പരിപാടികൾ ആവിഷ്കരിച്ചത്. രൂപതയുടെ വിവിധ മിഷൻ/വി.കുർബാന സെന്ററുകളിൽ നിന്നായി ഏഴാം ക്ലാസ്സിനു മുകളിൽ പഠിക്കുന്ന രണ്ടായിരത്തിയഞ്ഞൂറിലധികം കുട്ടികളും, മാതാപിതാക്കളും അധ്യാപകരും ചടങ്ങുകളിൽ പങ്കുചേരും. നാളെ  യുവജന വർഷത്തിന്റെ ആരംഭവും നടക്കും.
സീറോ മലബാർ സഭയുടെ തലവൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ്‌ ചടങ്ങുകളിൽ മുഖ്യാതിഥി. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, രൂപതയിൽ ശുശ്രുഷ ചെയ്യുന്ന വൈദികർ, സന്യാസിനികൾ, അല്മായർ തുടങ്ങിയവർ ചടങ്ങുകളിൽ സംബന്ധിക്കും. ബൈബിൾ കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. രൂപത ഗായകസംഘം ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല പരിശീലിപ്പിച്ച, നൂറ്റിയൊന്ന് കുട്ടികൾ നേതൃത്വം നൽകുന്ന ഗായകസംഘം തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമാക്കും. വികാരി ജനറാൾ റവ. ഫാ. സജിമോൻ മലയിൽപുത്തൻപുരയിലിന്റെ നേതൃത്വത്തിലാണ് സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്നത്.
പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യാർത്ഥം വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വാഹന പാർക്കിങ്ങിനും ഭക്ഷണത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. മിതമായ നിരക്കിൽ ഫുഡ് കൗണ്ടർ തുറന്നു പ്രവർത്തിക്കുന്നതാണ്. ഭക്ഷണം വാങ്ങാനുള്ള താമസവും അതിനായുള്ള നീണ്ട ക്യുവും ഒഴിവാക്കാൻ കുട്ടികൾ രാവിലെയുള്ള രജിസ്‌ട്രേഷൻ സമയത്തുതന്നെ ഭക്ഷണസാധനങ്ങളുടെ ലിസ്റ്റ് നൽകുന്നത് സഹായകമാണെന്നു നിർദ്ദേശിച്ചിട്ടുണ്ട്. റീജിയൻ അടിസ്ഥാനത്തിലാണ് ഹാളിൽ ഇരിക്കേണ്ടത്. കുട്ടികളുടെ മേൽനോട്ടത്തിനായി അധ്യാപകരും മാതാപിതാക്കളും ഉണ്ടാവണം. പത്തു മണിക്ക് മുൻപായി എല്ലാവരും എത്തിച്ചേരാൻ ശ്രമിക്കണം. വി. കുർബാനയിൽ പങ്കെടുക്കാൻ വരുന്ന വൈദികർ തിരുവസ്ത്രങ്ങൾ കൊണ്ടുവരേണ്ടതാണ്. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി എല്ലാവരും സമയക്രമം കൃത്യമായി പാലിക്കണമെന്ന് സംഘാടകസമിതി ചെയർമാൻ റവ. ഫാ. സജിമോൻ മലയിൽപുത്തൻപുരയിൽ അറിയിച്ചു.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
Bethel Convention Center,
Kelvin Way, Birmingham,
B70 7JW.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more