1 GBP = 129.97
breaking news

‘കവൻട്രി സെന്റ് ജോസഫ്‌സ് മിഷൻ’ പ്രഖ്യാപിച്ചു; അഭിവന്ദ്യ പിതാക്കന്മാരെ ആദരവോടെ വരവേറ്റു വിശ്വാസിസമൂഹം…

‘കവൻട്രി സെന്റ് ജോസഫ്‌സ് മിഷൻ’ പ്രഖ്യാപിച്ചു; അഭിവന്ദ്യ പിതാക്കന്മാരെ ആദരവോടെ വരവേറ്റു വിശ്വാസിസമൂഹം…
 ഫാ. ബിജു  കുന്നയ്‌ക്കാട്ട് പി. ർ. ഓ.
കവൻട്രി: വി. യൗസേപ്പിതാവിന്റെ നാമത്തിൽ കവൻട്രിയിലെ സീറോ മലബാർ വിശ്വാസകൂട്ടായ്മയെ മിഷനായി പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് കവൻട്രിയിലെ സെന്റ് പാട്രിക് ചർച്ചിൽ നടന്ന പ്രഖ്യാപനത്തിനും തിരുക്കർമ്മങ്ങൾക്കും സീറോ മലബാർ സഭ തലവൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികനായി. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, പ്രെയ്സ്റ് ഇൻ ചാർജ് റെവ. ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, സെക്രട്ടറി റെവ. ഫാ. ഫാൻസുവ പത്തിൽ തുടങ്ങിയവർ തിരുക്കർമ്മങ്ങളിൽ സഹകാർമികരായി. കവൻട്രിയിൽ നിന്നും പരിസര പ്രേദേശങ്ങളിൽ നിന്നുമായി നിരവധിയാളുകൾ പ്രഖ്യാപനത്തിനു സാക്ഷികളായി.
വിശിഷ്ടാത്ഥികളെ സ്വാഗതം ചെയ്തതിനുശേഷം റെവ. ഫാ. ജിജി പുതുവീട്ടിക്കളം എസ്. ജെ. മിഷൻ സ്ഥാപനത്തിന്റെ ഡിക്രി വായിച്ചു. തുടർന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി തിരി തെളിച്ചു ഉദ്‌ഘാടനം നിർവഹിച്ചു. ബിർമിംഗ്ഹാം അതിരൂപത വികാരി ജനറാൾ മോൺ. തിമോത്തി മെനെസിസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മിഷനായി പ്രഖ്യാപിക്കപ്പെടുന്നത് മുതൽ ഈശോയുടെ മിഷൻ നമുക്കെങ്ങനെ തുടരാനാവുമെന്നു ഓരോരുത്തരും ചിന്തിക്കണമെന്ന് വചനസന്ദേശത്തിൽ കർദ്ദിനാൾ മാർ ആലഞ്ചേരി പറഞ്ഞു. വി. കുർബാനയിൽ കർദ്ദിനാൾ മാർ ആലഞ്ചേരി മുഖ്യകാർമ്മികനായി.
രാവിലെ പതിനൊന്നു മണിക്ക് ഇംഗ്ലണ്ടിലെ അപ്പോസ്തോലിക് നുൺഷിയോ ആർച്ച്ബിഷപ് എഡ്‌വേഡ്‌ ജോസഫ് ആഡംസുമായി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി. മാർ ജോസഫ് സ്രാമ്പിക്കൽ കർദ്ദിനാളിനൊപ്പമുണ്ടായിരുന്നു. കത്തോലിക്കാ സഭയിലെ ഒരു വ്യക്തി സഭയുടെ തലവൻ മറ്റൊരു രാജ്യം സന്ദർശിക്കുമ്പോൾ, അവിടെയുള്ള അപ്പോസ്തോലിക് നുൺഷിയോയെ സന്ദർശിക്കുക എന്ന പതിവനുസരിച്ചാണ് കർദ്ദിനാൾ മാർ ആലഞ്ചേരി ആർച്ച്ബിഷപ് എഡ്‌വേഡ്‌ ജോസഫ് ആഡംസുമായി ആശയവിനിമയം നടത്തിയത്. ഹ്രസ്വമായ സന്ദർശനത്തിൽ മെത്രാന്മാർ പരസ്പരം പ്രാർത്ഥനാശംസകളും സൗഹൃദവും പങ്കുവച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more