1 GBP = 129.93
breaking news

‘യേശു ചിന്തിയ രക്തമാണ് തിരുസഭയുടെ അടിത്തറ’: ഫാ. സേവ്യർ ഖാൻ വട്ടായിൽ; ദൈവാനുഭവത്തിന്റെ അഭിഷേകമഴയിൽ മാഞ്ചസ്റ്റർ; ഇന്ന് ലണ്ടൺ കൺവെൻഷനോടെ രണ്ടാം അഭിഷേകാഗ്നിക്കു സമാപനം…

‘യേശു ചിന്തിയ രക്തമാണ് തിരുസഭയുടെ അടിത്തറ’: ഫാ. സേവ്യർ ഖാൻ വട്ടായിൽ; ദൈവാനുഭവത്തിന്റെ അഭിഷേകമഴയിൽ മാഞ്ചസ്റ്റർ; ഇന്ന് ലണ്ടൺ കൺവെൻഷനോടെ രണ്ടാം അഭിഷേകാഗ്നിക്കു സമാപനം…
ഫാ. ബിജു  കുന്നയ്‌ക്കാട്ട് പി. ർ. ഓ.

മാഞ്ചസ്റ്റർ: ആത്‌മാഭിഷേകത്തിന്റെ അഗ്നിയിൽ വിശ്വാസികൾക്ക് പുത്തൻ പന്തക്കുസ്ത അനുഭവം സമ്മാനിച്ച മാഞ്ചസ്റ്റർ അഭിഷേകാഗ്നി ഏകദിന കൺവെൻഷൻ ഭക്തിസാന്ദ്രമായി. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും വിശ്രുത വചന പ്രഘോഷകൻ റെവ. ഫാ. സേവ്യർ ഖാൻ വട്ടായിലും നേതൃത്വം നൽകിയ കൺവെൻഷനിൽ ആയിരങ്ങൾ പങ്കുചേർന്നു. രൂപത വികാരി ജനറാൾ വെരി. റെവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, മാഞ്ചസ്റ്റർ റീജിയൻ കോഡിനേറ്റർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ, കൺവെൻഷൻ കമ്മിറ്റി എന്നിവരുടെ  സംഘടകമികവിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. മാഞ്ചസ്റ്റർ റീജിയണിലെ എല്ലാ വി. കുർബാന കേന്ദ്രങ്ങളിൽ നിന്നും ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി ബഹു. വൈദികരും നിരവധി വിശ്വാസികളും അഭിഷേകാഗ്നിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

പാപത്തിൽ മരിക്കാതിരിക്കാൻ നമുക്ക് ഈശോയിൽ ആഴമായ വിശ്വാസമുണ്ടായിരിക്കണമെന്നു ദിവ്യബലിയർപ്പിച്ചു വചന സന്ദേശം നൽകിയ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ആയിരിക്കുന്നവൻ ഞാൻ ആണന്നു ഈശോ പറഞ്ഞതിനെ എല്ലാവരും വിശ്വസിക്കുന്നതാണ് നിത്യജീവന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ ശരീരത്തിൽ എന്ത് മുറിവുകൾ ഉണ്ടങ്കിലും പരിശുദ്ധാൽമാവ് സഭയെ വിട്ടു പോകില്ലന്നു വചന സന്ദേശം നൽകിയ റെവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ പറഞ്ഞു.  ആരോഗ്യമുള്ള ശരീരത്തിൽ ചിലപ്പോൾ മുറിവുകളും ഉണ്ടാവാം; അതുണക്കാൻ പരിശുദ്ധാൽമാവിനു കഴിയും. യേശു ചിന്തിയ രക്തമാണ് സഭയുടെ അടിത്തറ; അത് ഇളക്കാൻ ആർക്കുമാവില്ലന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനിൽ നിന്ന് എത്തിയ മിഷനറി വൈദികൻ റെവ. ഫാ. റയാൻ, തങ്ങൾ നേരിടുന്ന വിശ്വാസ സഹനങ്ങളെക്കുറിച്ചു പങ്കുവച്ചു. ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് വിശ്വാസം കാത്തു സൂക്ഷിക്കുന്നതെന്നും പാക്കിസ്ഥാനിൽ നടക്കുന്ന സെഹിയോൻ ശുശ്രുഷകൾ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉച്ച കഴിഞ്ഞു റെവ. ഫാ. സോജി ഓലിക്കൽ വചന ശുശ്രുഷ നയിച്ചു. കുട്ടികൾക്കായി നടന്ന പ്രത്യേക ശുശ്രുഷയിൽ സെക്രട്ടറി റെവ. ഫാ. ഫാന്സുവ പത്തിൽ ഇംഗ്ലീഷ് ഭാഷയിൽ സീറോ മലബാർ വി. കുർബാന അർപ്പിച്ചു. മാഞ്ചസ്റ്റർ റീജിയണിലെ പത്തിലധികം വൈദികരും ആദ്യന്തം ശുശ്രുഷകളിൽ സഹകാർമികരായി.
അഭിഷേകാഗ്നി കൺവെൻഷന്റെ അവസാന ദിനം ഇന്ന് ലണ്ടണിൽ നടക്കും. റെവ. ഫാ. ജോസ് അന്തയാംകുളത്തിന്റെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. മാർ ജോസഫ് സ്രാമ്പിക്കൽ, ഫാ. സേവ്യർ ഖാൻ വട്ടായിൽ, വികാരി ജനറാൾ ഫാ. തോമസ് പറയടിയിൽ, ഫാ. സോജി ഓലിക്കൽ തുടങ്ങിയവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. Venue: Harrow Leisure centre, Christ Church avenue, Harrow, HA3 5BD. സമയം രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ. കുട്ടികൾക്ക് പ്രത്യേക ശുശ്രുഷകൾ ഉണ്ടായിരിക്കും.  അഭിഷേകാഗ്നിയിൽ പുത്തൻ പന്തക്കുസ്ത അനുഭവം സ്വന്തമാക്കാൻ ഏവരെയും ഏറെ സ്നേഹത്തോടെ ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more