1 GBP = 104.13
breaking news

യു കെ മലയാളികളായ സോണിയുടെയും സോബിന്റേയും പിതാവ് തോമാച്ചൻ പനച്ചിപ്പുറം നിര്യാതയായി…

യു കെ മലയാളികളായ സോണിയുടെയും സോബിന്റേയും പിതാവ് തോമാച്ചൻ പനച്ചിപ്പുറം നിര്യാതയായി…
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്ററിലെ വിതിംഗ്ടടണിൽ താമസിക്കുന്ന  സോബിൻ പനച്ചിപ്പുറത്തിന്റെയും, സാൽഫോർഡിൽ താമസിക്കുന്ന സോണി പനച്ചിപ്പുറത്തിന്റെയും   പിതാവ് തോമാച്ചൻ പനച്ചിപ്പുറം (70) നിര്യാതനായി. ഭാര്യ മേഴ്സി തോമസ്, ചേർപ്പുങ്കൽ ഐക്കര കുടുംബാംഗം ആണ്. സംസ്കാരം നാളെ വെള്ളിയാഴ്ച്ച (05/10/2018) രാവിലെ 10 :00 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് മൂഴൂർ സെന്റ് മേരീസ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ് .
മൂന്നു മക്കളാണ്: സോയി മോൻ തോമസ് (മുംബൈ), സോണി മോൻ തോമസ് ( സാൽഫോർഡ്), സോബിൻ തോമസ് .മരുമക്കൾ: ലീന സോയി (ചിറക്കടവ്), ബിൻസി സോണി (തെള്ളകം ), അംബിളി സോബിൻ (അതിരമ്പുഴ).
കൊച്ചു മക്കൾ: സിദ്ധാൻധ് സോയ്, സാന്ദ്ര സോണി, ടാനിയ സോണി, സിയാൻ സോബിൻ, സിന്ദ്ര സോബിൻ.
പരേതന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ സോബിന്റെ ഭവനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ മാത്യു ചൂരപ്പൊയ്കയിലിന്റെ കാർമികത്വത്തിൽ പ്രാർത്ഥനകൾ നടന്നിരുന്നു. പിതാവിന്റെ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്ക് ചേരാൻ സോണി, സോബിൻ എന്നിവർ കുടുംബസമേതം നാട്ടിലേക്ക് തിരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more