1 GBP = 104.68
breaking news

ആരവമുണർത്തുന്ന വരവേൽപ്പ് ഏറ്റുവാങ്ങിക്കൊണ്ട് യുക്മ അവതരിപ്പിക്കുന്ന യു- ഗ്രാൻറ് ലോട്ടറി വീണ്ടും – ജേതാക്കൾക്കായുള്ള നറുക്കെടുപ്പ് യുക്മ ഫാമിലി ഫെസ്റ്റ് വേദിയിൽ നടക്കും……. മൊത്തം വിറ്റുവരവിന്റെ പത്തു ശതമാനം യുക്മ ചാരിറ്റി ഫൗണ്ടേഷന്….

ആരവമുണർത്തുന്ന വരവേൽപ്പ്  ഏറ്റുവാങ്ങിക്കൊണ്ട് യുക്മ അവതരിപ്പിക്കുന്ന യു- ഗ്രാൻറ് ലോട്ടറി വീണ്ടും  – ജേതാക്കൾക്കായുള്ള നറുക്കെടുപ്പ് യുക്മ ഫാമിലി ഫെസ്റ്റ് വേദിയിൽ നടക്കും……. മൊത്തം വിറ്റുവരവിന്റെ പത്തു ശതമാനം യുക്മ ചാരിറ്റി ഫൗണ്ടേഷന്….
സജീഷ് ടോം 
(യുക്മ പി.ആർ.ഒ.)
യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം  യുക്മ ദേശീയ കമ്മറ്റി 2017 ൽ അവതരിപ്പിച്ച സമ്മാന പദ്ധതിയായ “യു-ഗ്രാന്റ് ലോട്ടറി”യുടെ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തിൽ, 2018 പ്രവർത്തന വർഷത്തിലും, മുൻ വർഷത്തേക്കാൾ കൂടുതൽ സമ്മാനങ്ങളുമായി വീണ്ടും യു-ഗ്രാന്റ് ലോട്ടറി യു കെ മലയാളികൾക്കിടയിലേക്ക് അവതരിപ്പിക്കുകയാണ്. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യുക്മ നേതാക്കളും അംഗ അസോസിയേഷൻ പ്രവർത്തകരും ഭാഗഭാക്കായിരുന്നതിനാൽ മുൻ
നിശ്ചയിച്ചിരുന്നതിൽനിന്നും  വ്യത്യസ്തമായി, ദേശീയ കലാമേളയ്ക്ക് ശേഷം, ജനുവരി 19 ന് നടത്തുന്ന യുക്മ ഫാമിലി ഫെസ്റ്റിലായിരിക്കും യു-ഗ്രാന്റ് ലോട്ടറി നറുക്കെടുപ്പ് നടക്കുക.
യു-ഗ്രാന്റ് ലോട്ടറിയുടെ ദേശീയ തലത്തിലുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ സമ്മാനങ്ങളാണ് ഈ വർഷം യു കെ മലയാളികളെ കാത്തിരിക്കുന്നത്. പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാൻഡ് ന്യൂ ടൊയോട്ടോ ഐഗോ  കാർ സമ്മാനമായി നേടാൻ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു- ഗ്രാൻറ് ലോട്ടറിയുടെ ഈ വർഷത്തെ മുഖ്യ ആകർഷണം. കൂടാതെ രണ്ടാം സമ്മാനമായി പതിനാറ് ഗ്രാം സ്വർണ്ണ നാണയവും മൂന്നാം സമ്മാനമായി എട്ട് ഗ്രാം സ്വർണ്ണ നാണയവും  നാലാം സമ്മാനമായി നാല് ഗ്രാം സ്വർണ്ണ നാണയവും അഞ്ചാം സമ്മാനമായി രണ്ട് ഗ്രാം സ്വർണ്ണ നാണയവും നൽകപ്പെടുന്നു.  യു കെ യിലെ പ്രബല മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യു- ഗ്രാൻറ് ലോട്ടറിയുടെ സമ്മാനങ്ങൾ എല്ലാം സ്പോൺസർ ചെയ്തിരിക്കുന്നത്.
ലോട്ടറികളുടെ ചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായിട്ടാകും വിറ്റുവരവിന്റെ പകുതി തുക വിൽക്കുന്നവർക്ക് വീതിച്ചു നൽകുന്ന വിപുലമായ വാഗ്‌ദാനം നടപ്പിലാക്കുന്നത്. യു- ഗ്രാൻറ് ലോട്ടറിയിലൂടെ വിൽക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ അമ്പതു ശതമാനം പ്രസ്തുത റീജിയണും അസോസിയേഷനുകൾക്കുമായി വീതിച്ചു നൽകുകയാണ് യുക്മ. റീജിയണൽ പ്രവർത്തനങ്ങൾക്ക് വരുമാനം കണ്ടെത്താനാവാതെ പ്രതിസന്ധിയിലാവുന്ന യുക്മ റീജിയണൽ നേതൃത്വങ്ങൾക്ക് ഇതൊരു വലിയ ആശ്വാസമാകുമെന്നതിൽ സംശയമില്ല. ഒപ്പം യുക്മയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തുവാൻ യുക്മ അംഗഅസ്സോസിയേഷനുകൾക്കും യു- ഗ്രാൻറ് ലോട്ടറി നല്ലൊരു സ്രോതസ്സാണ്. ഈ കാരണങ്ങൾകൊണ്ടുതന്നെയാണ്, റീജിയണൽ- അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും കൃത്യമായ തയ്യാറെടുപ്പുകളോടെ യു- ഗ്രാൻറ് ലോട്ടറി വിൽപ്പനയുമായി ഈ വർഷവും സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. സമ്മാനങ്ങളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് യു കെ മലയാളികൾക്കിടയിൽ യു-ഗ്രാന്റ് ലോട്ടറിക്ക് ഈ വർഷം കൂടുതൽ  സ്വീകാര്യതയുണ്ടാക്കും എന്നതിൽ സംശയമില്ല.
യുക്മ ദേശീയ- റീജിയണൽ പരിപാടികൾക്ക് പൂർണ്ണമായി സ്പോൺസർമാരെ ആശ്രയിക്കുന്ന നിലവിലുള്ള രീതിക്ക് ഭാഗീകമായെങ്കിലും ഒരു മാറ്റം കുറിക്കാൻ യു- ഗ്രാൻറ് ലോട്ടറിയിലൂടെ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് പറഞ്ഞു. ഒപ്പം യു കെ മലയാളികൾക്കിടയിൽ വലിയൊരു ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാൻറ് ലോട്ടറിയുടെ യുക്മ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവൽ  ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോൾക്സ്‌വാഗൺ പോളോ കാർ സമ്മാനമായി നേടിയത്.
യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, ദേശീയ സെക്രട്ടറി റോജിമോൻ വർഗീസ്, യു- ഗ്രാന്റിന്റെ ചുമതലയുള്ള ദേശീയ ട്രഷറർ അലക്സ് വർഗീസ്,  റീജിയണൽ പ്രസിഡന്റുമാർ, ദേശീയ- റീജിയണൽ ഭാരവാഹികൾ തുടങ്ങിയവരടങ്ങുന്ന സമിതി പദ്ധതിയുടെ പുരോഗതി വിലയിരുത്തി വരുന്നു. യു- ഗ്രാൻറ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ പത്തു ശതമാനം യുക്മ ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. പദ്ധതിയുടെ ആദ്യ ഘട്ട വിൽപ്പന ഒക്റ്റോബർ അവസാനം യുക്മ റീജിയണൽ-ദേശീയ കലാമേളകളോടെ അവസാനിപ്പിക്കുവാനാണ് യുക്മ നേതൃത്വം ആലോചിക്കുന്നത്. അംഗ അസോസിയേഷനുകളുടെ ക്രിസ്മസ്-പുതുവർഷാഘോഷങ്ങളോടെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2019 ജനുവരി 19 ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കുന്ന യുക്മ നാഷണൽ ഫാമിലി ഫെസ്റ്റിൽ വച്ചായിരിക്കും യു-ഗ്രാന്റ് ലോട്ടറി വിജയികളെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കുക.
നവംബർ മാസം യു-ഗ്രാന്റ് നറുക്കെടുപ്പ് നടത്താനായിരുന്നു ദേശീയ കമ്മറ്റിയുടെ മുൻ തീരുമാനം. കേരളത്തിലെ പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പ്രവാസി സമൂഹം ഒറ്റക്കെട്ടായി മുന്നേറിയ നാളുകളിൽ, ടിക്കറ്റ് വില്പന പോലുള്ള കാര്യങ്ങളിൽ ഇടപെടാനാവാത്തവിധം യുക്മ പ്രവർത്തകർ പിറന്ന നാടിനുവേണ്ടി തങ്ങളാലാവുംവിധം പ്രവർത്തിക്കുകയായിരുന്നു. ആ സാഹചര്യത്തിലാണ് യുക്മ ഫാമിലി ഫെസ്റ്റും യു-ഗ്രാന്റ് നറുക്കെടുപ്പും ദേശീയ കലാമേളയ്ക്ക് ശേഷം, ജനുവരിയിൽ നടത്തുവാൻ ദേശീയ നിർവാഹക സമിതി യോഗം തീരുമാനിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more