1 GBP = 129.84
breaking news

സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ പ്രളയ ദുരിതത്തിൽ അകപ്പെട്ടവർക്ക് സഹായഹസ്തമെത്തിച്ചു….

സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ പ്രളയ ദുരിതത്തിൽ അകപ്പെട്ടവർക്ക് സഹായഹസ്തമെത്തിച്ചു….
സുനിൽ ബേബി
സ്‌കോട്ട്‌ലൻഡ് മലയാളി അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിലെ  പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് നൽകുന്ന
10,000 Kg അരിയുടെ ആലപ്പുഴ ജില്ലയിലെ വിതരണ ഉദ്ഘടനം ആനാരി സെന്റ് ജോൺസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ സഹകരണത്തോടെകൂടി നടത്തപ്പെട്ടു. സെന്റ് ജോൺസ് പള്ളി വികാരി റവ. ഫാ: വി തോമസ് വിതരണോദ്ഘാഘാടനം നിർവ്വഹിച്ചു. ഇടവക ട്രസ്റ്റി ശ്രീ. സണ്ണി ജോർജ്, സെക്രട്ടറി ശ്രീമതി. എലിസബത്ത് വിജി കോശി, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ്‌ ശ്രീ. പ്രിൻസ് ജോൺസൺ, സെക്രട്ടറി ശ്രീ. സരിൻ സന്തോഷ് ജോർജ്, ട്രഷറർ റ്റോണി വർഗീസ് എന്നിവർ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി…
സ്കോട്ട്‌ലൻഡിലെ മണ്ണിൽ നിന്നും ദുരന്തം  അനുഭവിക്കുന്ന കേരള ജനതയ്ക്ക് സ്വാന്തന സഹായവുമായി കടന്നുവന്ന സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷനോടും അതിന്റെ പ്രവർത്തകരോടും കേരള ജനതയുടെയും  യുവജനപ്രസ്ഥാനത്തിന്റയും നന്ദിയും സ്നേഹവും അറിയിക്കുന്നു… തുടർന്നും സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന്റെ സഹായങ്ങൾ കേരള ജനതയ്ക്ക് ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more