1 GBP = 129.84
breaking news

മികച്ച വിജയവുമായി നോർത്ത് വെസ്റ്റിന് അഭിമാനമായ മൂന്ന് കുട്ടികളെ കൂടി പരിചയപ്പെടുത്തുന്നു…

മികച്ച വിജയവുമായി നോർത്ത് വെസ്റ്റിന് അഭിമാനമായ മൂന്ന് കുട്ടികളെ കൂടി പരിചയപ്പെടുത്തുന്നു…
സാൽഫോർഡിൽ നിന്നും അഭിമാന വിജയവുമായി രാഹുൽ…
കോട്ടയം കുറുപ്പന്തറ കരിക്കുളത്തിൽ ബിജു എബ്രഹാമിന്റേയും പിറവം കുടിലിൽ ടിനി ബിജുവിന്റെയും രണ്ടാമത്തെ മകനായ രാഹുൽ ബിജു എബ്രഹാം ജിസിഎസ്ഇയിൽ മികച്ച വിജയം നേടി. എട്ട് വിഷയങ്ങളിൽ നേടിയ ഗ്രേഡ് 9 രണ്ട് വിഷയങ്ങളിൽ ഗ്രേഡ് 8 ഫർദർ മാത്സിന് എ ഹാറ്റ് എന്നിങ്ങനെയാണ് രാഹുൽ നേടിയത്. സെൻറ് പാട്രിക് സ്കൂൾ, എക്കൾസിൽ നിന്നും വിജയിച്ച  മാത്സിൽ ഉപരിപഠനം  നടത്താനാഗ്രഹിക്കുന്ന രാഹുൽ തുടർന്ന് പഠിക്കുന്നത് ഊംസ്റ്റൺ ഗ്രാമർ സ്കൂളിലാണ്.
കെമിക്കൽ എഞ്ചിനീയറിംഗിന് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ഒരുങ്ങുന്ന രോഹിത് ബിജു  എബ്രഹാം സഹോദരനാണ്. രാഹുലിന്റെ പിതാവ് ബിജു കോറിന്തിയൻസ് എന്ന പേരിൽ ഓട്ടോമൊബൈൽ ബിസിനസ് ചെയ്യുന്നു. അമ്മ ടിനി സാൽഫോർഡ് റോയൽ ഹോസ്പിറ്റലിൽ നഴ്സാസാണ്.
വാറിംഗ്ടന്റെ അഭിമാനമുയർത്തി ഡോണാ ജോഷ്…
കോട്ടയം ബ്രഹ്മമംഗലം മാരിയിൽ ജോഷ് ലൂക്കോസിന്റേയും മറ്റക്കര
മുളവേലിപ്പുറത്ത് ജിൻസി ജോഷിന്റേയും മൂത്ത മകളായ ഡോണാ ജോഷ് ഏഴ് വിഷയങ്ങൾക്ക് ഗ്രേഡ് 9 നും മൂന്ന് വിഷയങ്ങൾക്ക് ഗ്രേഡ് 8 ഉം വാങ്ങിയാണ് മികച്ച വിജയം നേടിയത്. വാറിംഗ്ടൺ സെന്റ്. ഗ്രിഗോറിയോസ് കാത്തലിക് സ്കൂളിൽ നിന്നും വിജയിച്ച ഡോണാ തുടർന്ന് ലിവർപൂൾ  സെന്റ്ഹെലൻസ് കാർമ്മൽ കോളേജിലാണ് പഠനം തുടരുന്നത്. നല്ലൊരു അദ്ധ്യാപികയാവുകയാണ് തന്റെ ലക്ഷ്യമെന്ന് ഡോണ പറയുന്നു.
ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഡിയോൺ ജോഷ് സഹോദരനാണ്. ഡോണയുടെ മാതാപിതാക്കൾ ജോഷും ജിൻസിയും വാറിംഗ്ടൺ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു.
ടിമ്പർലിയിൽ നിന്നും മികച്ച വിജയം നേടി ഓസ്റ്റിൻ ഷിജു…
ചെങ്ങന്നൂർ കുറ്റിക്കാട്ടിൽ ഷിജു ചെറിയാന്റെയും റാന്നി കുന്നുംപുറത്ത് സുനി ഷിജുവിന്റേയും മൂത്ത മകനായ ഓസ്റ്റിൻ ഏഴ് വിഷയങ്ങളിൽ 9 ഗ്രേഡും രണ്ട് വിഷയങ്ങളിൽ 8 ഗ്രേഡും കരസ്ഥമാക്കിയാണ് അഭിമാന വിജയം നേടിയത്. ഓൾട്രിംഹാം ഗ്രാമർ സ്കൂളിൽ നിന്നും വിജയിച്ച ഓസ്റ്റിൻ തുടർന്നും അവിടെ തന്നെയാണ് പഠിക്കാനൊരുങ്ങുന്നത്. മെഡിക്കൽ ഫിസിക്സിൽ ഉപരി പഠനം നടത്താനൊരുങ്ങുകയാണ്  ഓസ്റ്റിൻ.
എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ജോഹാൻ ഷിജു സഹോദരനാണ്. ഓസ്റ്റിന്റെ പിതാവ് ഷിജു  റോയൽ മെയിലിൽ ജോലി ചെയ്യുന്നു. മാതാവ് സുനി വിഥിൻഷോ ഹോസ്പിറ്റലിൽ നഴ്‌സാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more