1 GBP = 129.84
breaking news

യു കെ കെ സി എ യുടെ 51 യൂണിറ്റുകളും മഹാപ്രളയക്കെടുതികൾക്കെതിരെ കൈകോർക്കുന്നു; അർഹരായവരെ കണ്ടെത്തി സഹായം നേരിട്ടെത്തിക്കുന്നു…

യു കെ കെ സി എ യുടെ 51 യൂണിറ്റുകളും മഹാപ്രളയക്കെടുതികൾക്കെതിരെ കൈകോർക്കുന്നു; അർഹരായവരെ കണ്ടെത്തി സഹായം നേരിട്ടെത്തിക്കുന്നു…
സണ്ണി ജോസഫ്
കേരളത്തിൽ മുഴുവനായി നാശം വിതച്ച മഹാപ്രളയത്തിൽ വീടുകൾ പൂർണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടവർക്കായി യു കെ കെ സി എ യുടെ കൈത്താങ്ങ്. 51 യൂണിറ്റുകളും സജീവമായി ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കുന്നു. മിക്കവാറും യൂണിറ്റുകളും അവരുടെ ഓണാഘോഷം വേണ്ടെന്ന് വച്ചാണ് ഫണ്ട് ശേഖരിക്കുന്നത്. യു കെ കെ സി എ ഒരു സാമുദായിക സംഘടനയാണെങ്കിലും ജാതി മത ഭേദമെന്യേയായിരിക്കും ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ഫണ്ട് ശേഖരിക്കുന്നവർ തന്നെ അർഹരായവരെ കണ്ടെത്തുന്നു എന്ന വേറിട്ട ആശയമാണ് 26/8/18-ൽ ചേർന്ന സെൻട്രൽ കമ്മിറ്റി കൈക്കൊണ്ടിരിക്കുന്നത്. യുകെയിലങ്ങോളമിങ്ങോളമുള്ള 110 – ൽ പരം വരുന്ന നാഷണൽ കൗൺസിൽ അംഗങ്ങൾ വഴിയായിരിക്കും തികച്ചും അർഹരായവരെ കണ്ടെത്തുന്നത്. അനർഹരായവരുടെ കരങ്ങളിലേക്ക്  ഒരു  പൈസാ പോലും പോവുകയില്ല എന്നുള്ളളതാണ് ഈ മഹത്തായ ആശയം അർത്ഥമാക്കുന്നത്. യൂണിറ്റുകൾ വഴിയോ നേരിട്ടോ ഈ മഹത്തായ യജ്ഞത്തിൽ പങ്കാളികളാകുവാൻ ഏവരേയും ക്ഷണിക്കുന്നു.
യു കെ കെ സി എ യുടെ അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു.
A/C NO – Ol6O8932
S CODE – 40-24-30
REF – FLOOD RELIEF.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more