1 GBP = 129.84
breaking news

ഫാ: ജോസ് തേക്കുനിൽക്കുന്നതിലിന് ഊഷ്മള വരവേൽപ്പ്…

ഫാ: ജോസ് തേക്കുനിൽക്കുന്നതിലിന് ഊഷ്മള വരവേൽപ്പ്…
തോമസ് ജോൺ

ലിവർപൂൾ: വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള ലിവർപൂൾ ക്നാനായ മിഷനിലേയ്ക്ക് പുതുതായി ചാർജെടുക്കുന്നതിനായി നാട്ടിൽ നിന്നും എത്തിയ ഫാ: ജോസ് തേക്കുനിൽക്കുന്നതിലിന് മാഞ്ചസ്റ്റർ എയർപോർട്ടിലും, തുടർന്ന് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാൾ ഫാ: സജി മലയിൽപുത്തൻപുരയുടെ വസതിയിലും സ്വീകരണം നൽകി.

യു കെ കെ സി എ ലിവർപൂൾ, പ്രെസ്റ്റൺ, ബളാക്പൂൾ യൂണിറ്റുകളുടെ ഭാരവാഹികളും, വനിതാ ഫോറം, കെ സി വൈൽ പ്രതിനിധികൾ, പള്ളി ട്രസ്റ്റിമാർ എന്നിവർ ചേർന്നാണ് സ്വീകരണമൊരുക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more