1 GBP = 129.90
breaking news

അമ്മ മരിച്ചതറിഞ്ഞ് നാട്ടില്‍ പോയ യുകെ മലയാളി മരണമടഞ്ഞു, അമ്മയുടെ പിന്നാലെ സ്വർഗ്ഗീയ നാഥന ടുത്തേക്ക് യാത്രയായത് റോതര്‍ഹാമില്‍ താമസിച്ചിരുന്ന ബേബി….

അമ്മ മരിച്ചതറിഞ്ഞ് നാട്ടില്‍ പോയ യുകെ മലയാളി മരണമടഞ്ഞു, അമ്മയുടെ പിന്നാലെ സ്വർഗ്ഗീയ നാഥന ടുത്തേക്ക് യാത്രയായത്     റോതര്‍ഹാമില്‍ താമസിച്ചിരുന്ന ബേബി….
കരിങ്കുന്നം :-അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞ് നാട്ടില്‍ എത്തിയ യുകെ മലയാളി നാട്ടില്‍ വച്ച് മരണമടഞ്ഞു. യുകെയിലെ റോതര്‍ഹാം മലയാളി കമ്മ്യൂണിറ്റിയിലെ മുതിര്‍ന്ന അംഗവും ഷെഫീല്‍ഡ് ക്നാനായ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടുമായ താഴത്തുറുമ്പില്‍ ചാക്കോ കുരുവിള (ബേബി)യാണ് നാട്ടില്‍ വച്ച് നിര്യാതനായത്. അറുപത്തിയഞ്ച് വയസ്സായിരുന്നു.
അമ്മയുടെ മരിച്ച വിവരം അറിഞ്ഞ് പതിനഞ്ച് ദിവസം മുന്‍പാണ് ബേബി നാട്ടിലേക്ക് തിരിച്ചത്. അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്ന ബേബിയും അമ്മയ്ക്ക് പിന്നാലെ സ്വര്‍ഗ്ഗീയ ഗൃഹത്തിലേക്ക് യാത്രയായത് ഇന്ന് രാവിലെ ആയിരുന്നു. പാന്‍ക്രിയാസ് സംബന്ധമായ ചില അസുഖങ്ങള്‍ ഒഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നും ബേബിയ്ക്ക് ഇല്ലായിരുന്നു.
ബേബിയുടെ സംസ്കാരം വെള്ളിയാഴ്ച (08-06-2018) വെള്ളിയാഴ്ച ഇടവക ദേവാലയമായ കരിങ്കുന്നം സെന്റ്‌. അഗസ്റ്റിന്‍സ് പള്ളിയില്‍ വൈകുന്നേരം 4.30ന് നടക്കും. ബേബിയുടെ ഭാര്യ ലില്ലി മറ്റക്കര ചിറപ്പുറത്ത് കുടുംബാംഗമാണ്. ലിബിന്‍, ബിബിന്‍ എന്നിവര്‍ മക്കളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more