അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ:- സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൂത്ത സഹോദരൻ ശ്രീ ഫീലിപ്പോസ് ആലഞ്ചേരി(അപ്പച്ചൻ) 88 വയസ് ചങ്ങനാശ്ശേരി തുരുത്തിയിൽ നിര്യാതനായി. ഷെഫീൽഡിലുള്ള മേരിക്കുട്ടിയുടെ പിതാവ് ശ്രീ ഫിലിപ്പോസ് വാർദ്ധക്യ സഹജമായ
രോഗങ്ങളെത്തുടർന്നാണ് കർത്താവിൽ നിദ്ര പ്രാപിച്ചത്.
വ്യാഴാഴ്ച (10/5/2018) ഉച്ച തിരിഞ്ഞു 2.30 നു ചങ്ങനാശ്ശേരി തുരുത്തിയിലുള്ള സ്വവസതിയിൽ അന്ത്യോപചാര ശുശ്രുഷകൾ ആരംഭിക്കും. തുടർന്ന് തുരുത്തി യൂദാപുരം സെന്റ് ജൂഡ് പള്ളിസെമിത്തേരിയിൽ സംസ്കാര കർമ്മം നടത്തുന്നതാണ്. അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അന്ത്യോപചാര ശുശ്രൂഷകളിൽ മുഖ്യ കാർമ്മികത്വം നിർവ്വഹിക്കുന്നതാണ്.
പരേതയായ ഇടയാടി കുടുംബാഗം അന്നമ്മ ഇത്തിത്താനം ഭാര്യ
മക്കൾ: ഫിലിപ്പ് (എറണാകുളം), മേരിക്കുട്ടി (ഷെഫീൽഡ്, യു കെ), തെരേസ് (അദ്ധ്യാപിക സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ, കുറുന്പനാടം), ജയിംസ്(ദുബായ്), ജോസ് .
മരുമക്കൾ: പുഷ്പമ്മ മനയത്തുശേരി (മാമ്മൂട്), സിബിച്ചൻ കണ്ണമ്പള്ളി (ചീരഞ്ചിറ), ബിജി കല്ലൂക്കളം (മാമ്മൂട്), സിനി കുളത്തൂപ്പുരയിടം (വെള്ളയാംകുടി, കട്ടപ്പന), ശാലിനി വടകരപുത്തൻപറന്പ് (കിടങ്ങറ).
സഹോദരങ്ങൾ: മേരിക്കുട്ടി ചാക്കോ ചങ്ങാട്ട് (തുരുത്തി),പരേതനായ അഗസ്റ്റിൻ, റവ.ഡോ.ജോസ് ആലഞ്ചേരി(വികാരി, യൂദാപുരം സെന്റ് ജൂഡ് പള്ളി), ഫാ.ഫ്രാൻസിസ് ആലഞ്ചേരി എസ്ഡിബി (ബംഗ്ലാദേശ്), സിസ്റ്റർ ചെറുപുഷ്പം ആലഞ്ചേരി എസ്എബിഎസ്(കൂത്രപ്പള്ളി റീത്താഭവൻ), തോമസ് ആലഞ്ചേരി (യുഎസ്എ), ഏലിയാമ്മ ജേക്കബ് പാമ്പനോലിക്കൽ (എറണാകുളം), ആൻസമ്മ സ്കറിയ തെക്കത്ത് (തൃക്കൊടിത്താനം
click on malayalam character to switch languages