1 GBP = 106.76

ലെസ്റ്റർ വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗണിലേക്കോ? കൊറോണ വൈറസ് കേസുകളിൽ വർദ്ധനവ്; ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ ലോക്ക്ഡൗൺ നേരിടേണ്ടിവരുന്ന ആദ്യ നഗരമായി ലെസ്റ്റർ മാറിയേക്കുമെന്ന് പ്രീതി പട്ടേൽ

ലെസ്റ്റർ വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗണിലേക്കോ? കൊറോണ വൈറസ് കേസുകളിൽ വർദ്ധനവ്; ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ ലോക്ക്ഡൗൺ നേരിടേണ്ടിവരുന്ന ആദ്യ നഗരമായി ലെസ്റ്റർ മാറിയേക്കുമെന്ന് പ്രീതി പട്ടേൽ

ലെസ്റ്റർ: ലോക്ക്ഡൗൺ ലഘൂകരിക്കുന്നതിനുള്ള നടപടികൾ ബ്രിട്ടനിൽ പുരോഗമിക്കവേ, പുതിയ ഹോട്ട്സ്പോട്ടുകൾ രൂപപ്പെടുന്നത് സർക്കാരിന് തലവേദനയാകുന്നു. ജൂണിൽ കോവിഡ് കേസുകൾ വർദ്ധിച്ചതിന് ശേഷം ലോക്ക്ഡൗണിലേക്ക് പോകുന്ന ആദ്യത്തെ ബ്രിട്ടീഷ് നഗരമായി ലെസ്റ്റർ മാറുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ സ്ഥിരീകരിച്ചു.

ഏകദേശം 340,000 ജനങ്ങൾ താമസിക്കുന്ന ഈസ്റ്റ് മിഡ്‌ലാന്റ്സ് നഗരത്തിൽ ഈ മാസം വെറും രണ്ടാഴ്ചയ്ക്കുള്ളിൽ 600 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജൂൺ 12 വരെ നഗരത്തിൽ 271 കോവിഡ് -19 മരണങ്ങളുണ്ടായി.

കോവിഡ് -19 സാഹചര്യം നിയന്ത്രണത്തിലായില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ ലെസ്റ്ററിന് കർശനമായ ലോക്ക്ഡൗൺ നിയമങ്ങൾ നേരിടേണ്ടിവരും, പബ്ബുകളും റെസ്റ്റോറന്റുകളും ഉൾപ്പടെയുള്ളവ അടുത്ത ശനിയാഴ്ച്ച മുതൽ വീണ്ടും തുറക്കാൻ സജ്ജമാകുമ്പോൾ പ്രതീക്ഷിക്കുന്ന വൻതോതിലുള്ള ലോക്ക് ഡൗൺ ഇളവുകൾ ലെസ്റ്ററിന് മാത്രമായി നഷ്ടപ്പെടുമെന്നാണ് സൂചന. നിലവിൽ നൂറുകണക്കിന് മലയാളികളാണ് ലെസ്റ്ററിലും പ്രാന്ത പ്രദേശങ്ങളിലുമായി താമസിക്കുന്നത്.

വൈറസ് ബാധിച്ച് രക്ഷപ്പെടാൻ അധിക ടെസ്റ്റിംഗ് യൂണിറ്റുകൾ ലെസ്റ്ററിലേക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അവിടത്തെ ജനങ്ങളോട് സാമൂഹിക അകലം പാലിക്കുന്നതും കൈ കഴുകുന്നതും സാനിടൈസർ ഉപയോഗിക്കുന്നതും കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രാദേശിക ലോക്ക്ഡൗൺ തങ്ങളുടെ പരിഗണനയിൽ ഉണ്ടായിരുന്നതാണെന്നും ‘പ്രാദേശിക ജ്വലനമുണ്ടായാൽ‘ പ്രവർത്തികമാക്കുകയെ നിവൃത്തിയുള്ളുവെന്നും ഇന്നലെ രാവിലെ ബിബിസിയുടെ ആൻഡ്രൂ മാർ ഷോയിൽ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു,

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more