ഫാ. ബിജു ജോസഫ്
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലനപദ്ധതിയുടെ അന്തിമരൂപമായ സജീവ ശിലകള്‍ വെള്ളിയാഴ്ച പ്രസ്റ്റണ്‍ സെന്റ് അല്‍ഫാൻസാ ഓഫ് ഇമ്മാകുലേറ്റ് കണ്‍സെപ്ഷൻ കത്തീഡ്രല്‍ ദൈവാലയത്തില്‍ പ്രകാശനം ചെയ്തു. ആദ്യ പ്രതി ഷെക്കീന ടെലിവിഷൻ ചെയര്‍മാനും സുപ്രസിദ്ധ വചനപ്രഘോഷകനുമായ ശ്രീ. സന്തോഷ് കരുമത്രയ്ക്ക്നല്കികൊണ്ട് രൂപതാധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു.
2017 നവംബര്‍ 20,21,22 തീയതികളില്‍ നടന്ന പഞ്ചവത്സര അജപാലന പദ്ധതിക്കായുള്ള രൂപതാസമേളനത്തില്‍ നടന്ന ചര്‍ച്ചകളുടെയും ആലോചനകളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് സജീവശിലകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതനുസരി ച്ച് 2018 കുട്ടികളുടെ വര്‍ഷമായും 2019 യുവജനങ്ങളുടെ വര്‍ഷമായും 2020 ദമ്പതികളുടെ വര്‍ഷമായും 2021 കുടുംബകൂട്ടായ്മകളുടെ വര്‍ഷമായും 2022 ഇടവകകളുടെ വര്‍ഷമായും രൂപത ആഘോഷിക്കുന്നതാണ്.
വികാരി ജനറാള്‍ റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍, ഫാ. സിറിള്‍ ഇടമന എസ്.ഡി. ബി., ഫാ. ഫാൻസുവ പത്തില്‍, സി. അനൂപാ സി. എം. സി., സി. റോജിറ്റ് സി.എം. സി., സി. ഷാരോണ്‍ സി. എം. സി. തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അടിക്കുറിപ്പ്
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലനപദ്ധതിയുടെ അന്തിമ രൂപമായ സജീവ ശിലകളുകളുടെ ആദ്യ പ്രതി ഷെക്കീന ടെലിവിഷൻ ചെയര്‍മാനും സുപ്രസിദ്ധ വചനപ്രഘോഷകനുമായ ശ്രീ. സന്തോഷ് കരുമാത്രയ്ക്ക് നല്കികൊണ്ട് രൂപതാധ്യക്ഷ3 മാര്‍ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്യുന്നു. വികാരി ജനറാള്‍ റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍, ഫാ. സിറിള്‍ ഇടമന എസ്. ഡി. ബി., ഫാ. ഫാൻസുവ പത്തില്‍, സി. അനൂപാ സി. എം. സി.,സി. റോജിറ്റ് സി. എം. സി., സി. ഷാരോണ്‍ സി. എം. സി. തുടങ്ങിയവര്‍ സമീപം.
click on malayalam character to switch languages